എന്നാല്‍ അതുവഴി വന്ന ഒരു ബസ് പെണ്‍കുട്ടിയ്ക്ക് തുണയായി. ബസില്‍ നിന്നും നിരവധി പേര്‍ ഇറങ്ങിവന്ന് പ്രതിയെ കണക്കറ്റ് മര്‍ദ്ദിക്കുന്നതും വീഡിയോയിലുണ്ട്. ഇത് കണ്ടതോടെ കര്‍മഫലം ഒട്ടും വൈകിലെന്ന് പറയുകയാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍.
'' നിങ്ങള്‍ ചെയ്യുന്നത് എന്താണോ അതിന്റെ ഫലം നിങ്ങൾ തന്നെ അനുഭവിക്കേണ്ടി വരും,'' എന്ന് ഒരാള്‍ കമന്റ് ചെയ്തു.
Also read-നായ്ക്കൾക്കൊപ്പം വളർന്ന യുവതി നായകളെപ്പോലെ കുരയ്ക്കുന്നു പെരുമാറുന്നു
'' മറ്റുള്ളവര്‍ക്കായി മനുഷ്യര്‍ മുന്നോട്ട് വരുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു,'' എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.
advertisement
'' പ്രതീക്ഷയ്ക്ക് വകയുണ്ട്,'' എന്നാണ് ഒരാളുടെ കമന്റ്. .
'' അവനെ ഒരു പാഠം പഠിപ്പിക്കണം,'' എന്നും മറ്റൊരു സോഷ്യൽ മീഡിയ ഉപയോക്താവ് കുറിച്ചു.
സമാനമായ വീഡിയോകള്‍ നേരത്തെയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിലൊന്നാണ് അന്ന ഹാരിഖി എന്ന കാര്‍ വാഷിംഗ് ജീവനക്കാരിയുടെ വീഡിയോ. ഒരു കസ്റ്റമറുടെ കാര്‍ വാഷ് ചെയ്തുകൊണ്ടിരുന്നപ്പോഴാണ് അന്നയ്ക്ക് നേരെ ആ കസ്റ്റമര്‍ വെള്ളം വലിച്ചൊഴിച്ചത്. ഒട്ടും വൈകാതെ കൈയ്യില്‍ പിടിച്ചിരുന്ന പൈപ്പ് അന്ന കാറിന് മുന്നിലിരുന്നയാളുടെ മുഖത്തേക്ക് ആഞ്ഞൊഴിച്ചു. യുഎസിലാണ് സംഭവം നടന്നത്. ഈ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.