നായ്ക്കൾക്കൊപ്പം വളർന്ന യുവതി നായകളെപ്പോലെ കുരയ്ക്കുന്നു പെരുമാറുന്നു

Last Updated:

കൊടും തണുപ്പുള്ള രാത്രിയിൽ അവൾ അഭയം തേടിയിരുന്നത് വീട്ടിലെ നായ്ക്കളുടെ കൂട്ടിലാണ്.

കാട്ടിൽ മൃഗങ്ങൾ വളർത്തിയ മൗഗ്ലിയുടെ കഥ നാം കേട്ടിട്ടുണ്ട്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ നായ്ക്കൾ വളർത്തിയ ഒരു സ്ത്രീയുടെ കഥയാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നത്. യുക്രെയ്‌നിലെ ദാരിദ്ര്യം നിറഞ്ഞ ഒരു ഗ്രാമമായ നോവ ബ്ലാഹോവിഷ്‌ചെങ്ക എന്ന സ്ഥലത്താണ് ഒക്സാന മലയ എന്ന സ്ത്രീ ജനിച്ചു വളർന്നത്. മദ്യപാനികളായ മാതാപിതാക്കൾ അവളെ ഒരിക്കലും വേണ്ടവിധത്തിൽ ശ്രദ്ധിച്ചിരുന്നില്ല. വീട്ടിൽ ധാരാളം കുട്ടികൾ ഉള്ളതിനാൽ തന്നെ അവർക്ക് കിടക്കാൻ ആവശ്യമായ കിടക്കകളും ഒക്‌സാനയുടെ കുടുംബത്തിൽ ഉണ്ടായിരുന്നില്ല. അതിനാൽ രാത്രിയിൽ ഇവരെ മാതാപിതാക്കൾ വീടിനു പുറത്തു കിടന്നതും പതിവായിരുന്നു.
അങ്ങനെ കൊടും തണുപ്പുള്ള രാത്രിയിൽ അവൾ അഭയം തേടിയിരുന്നത് വീട്ടിലെ നായ്ക്കളുടെ കൂട്ടിലാണ്. മൂന്ന് മുതൽ ഒൻപത് വയസ്സ് വരെ നായകൾക്കിടയിലാണ് താൻ വളർന്നത് എന്നും ഒക്സാന പറയുന്നു. അങ്ങനെ അധികം വൈകാതെ നായകളുടെ പെരുമാറ്റ രീതിയും നടത്തവും എല്ലാം അവളിൽ പ്രകടമാകാൻ തുടങ്ങി. തനിക്ക് സംസാരിക്കാനുള്ള കഴിവുണ്ടെന്ന് കാര്യം പോലും അവൾ മറന്നു. നായകളെപ്പോലെ കുരച്ചു കൊണ്ടാണ് താൻ മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നതെന്നും ഒക്സാന പറഞ്ഞു. പച്ചമാംസവും ചവറ്റുകുട്ടകളിൽ നിന്ന് വലിച്ചെറിയുന്ന അവശിഷ്ടങ്ങളും ആയിരുന്നു അവളുടെയും ഭക്ഷണം. കൂടാതെ നായയെപ്പോലെ നാലുകാലുകളിൽ ആണ് നടക്കുന്നതും. കുട്ടിക്കാലത്ത് ജീവിതത്തിൽ നേരിട്ട ദുരവസ്ഥയാണ് ഒക്സാനയെ ഇത്തരത്തിൽ മാറ്റിയത്.
advertisement
തന്റെ സ്വഭാവ വൈകല്യത്തെ തുടർന്ന് ഒക്സാനയെ ഒരു സ്‌പെഷ്യൽ കെയർ സ്ഥാപനത്തിലാണ് നിലവിൽ പാർപ്പിച്ചിരിക്കുന്നത്. " അവൾ ഒരു ചെറിയ നായയെപ്പോലെയായിരുന്നു വെള്ളം കാണുമ്പോൾ ഒക്സാന തൻ്റെ നാവ് നീട്ടുമെന്നും കൈകൾ ഉപയോഗിക്കാതെ നാവുകൊണ്ട് ഭക്ഷണം കഴിക്കുമെന്നും"' ഈ സ്ഥാപനത്തിന്റെ ഡയറക്ടർ അന്ന ചാലയ വ്യക്തമാക്കി. ഒമ്പതാം വയസ്സിൽ അയൽവാസികൾക്ക് നേരെ കുരച്ചതിനെ തുടർന്നാണ് അധികൃതർ ഇടപെട്ട് അവളുടെ നായ്ക്കളോടൊപ്പം ഉള്ള സഹവാസം അവസാനിപ്പിച്ചത്.
advertisement
എങ്കിലും മനുഷ്യരുമായി ഇടപഴകാനും സാധാരണ രീതിയിൽ പെരുമാറാനും ഒക്സാനയ്ക്ക് വെല്ലുവിളി നേരിട്ടു. ഇപ്പോഴും മനുഷ്യനെപ്പോലെ ജീവിക്കാൻ അവർക്ക് പരിശീലനം കൊടുക്കുന്നുണ്ടെങ്കിലും 40 കാരിയായ ഒക്സാനയ്ക്ക് ഒരു ആറു വയസ്സുകാരന്റെ മാനസികനിലയിലേക്ക് എത്താൻ മാത്രമാണ് ഇതുവരെ സാധിച്ചത്. സാധാരണ രീതിയിൽ സംസാരിക്കാനും ഇവർക്ക് ബുദ്ധിമുട്ടാണ്. അതേസമയം കുട്ടിക്കാലത്ത് അവൾക്ക് ആവശ്യമായ പരിചരണം ലഭിച്ചിരുന്നില്ലെങ്കിലും തന്റെ മാതാപിതാക്കൾക്കൊപ്പം പോകാനുള്ള ആഗ്രഹം ഒക്സാന പ്രകടിപ്പിച്ചിരുന്നു. തുടർന്ന് 2006 ൽ അവൾ തന്റെ പിതാവിനെയും സഹോദരിയെയും കണ്ടുമുട്ടി.
advertisement
എന്നാൽ ഇവരുടെ സാന്നിധ്യവും അവളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയില്ല. ഏകാന്ത ജീവിതം നയിച്ച ഒക്സാന നായകളെപ്പോലെ നാലുകാലിൽ നടക്കുന്നതും പെരുമാറുന്നതും തുടർന്നു. കുട്ടികളുടെ പ്രാരംഭ വളർച്ചയിൽ, മാതാപിതാക്കളുടെ ശ്രദ്ധയും കരുതലും അവരുടെ സ്വഭാവ രൂപീകരണത്തിൽ എത്രത്തോളം സ്വാധീനിക്കുന്നുണ്ട് എന്നതാണ് ഈ സംഭവം വ്യക്തമാക്കുന്നത്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
നായ്ക്കൾക്കൊപ്പം വളർന്ന യുവതി നായകളെപ്പോലെ കുരയ്ക്കുന്നു പെരുമാറുന്നു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement