സര്‍ക്കാരിനെതിരെ ഉയര്‍ന്ന സ്വർണക്കടത്ത് കേസ് വിവാദം ഉള്‍പ്പടെ ആസൂത്രിതമാണെന്ന തരത്തിലുള്ള രംഗങ്ങളും വീഡിയോയുടെ ആദ്യഭാഗത്ത് കാണാം.
കേരള സിഎം ഗാനത്തിന്‍റെ വരികള്‍..
പിണറായി വിജയന്‍... നാടിന്റെ അജയന്‍...
നാട്ടാർക്കെല്ലാം സുപരിചിതന്‍,
തീയില്‍ കുരുത്തൊരു കുതിരയെ...
കൊടുങ്കാറ്റില്‍ പറക്കുന്ന കഴുകനെ...
മണ്ണില്‍ മുളച്ചൊരു സൂര്യനെ...
മലയാള നാടിന്‍ മന്നനെ
മുറ്റത്തു നട്ടമരം വേപ്പിൻ മരമായി മാറിയെടാ
ഒറ്റയ്ക്ക് വളർന്ന മരം തേക്കിൻ മരമായി മാറിയെടാ
മനസ്സു ഡാ തങ്കം
മാസ്സ് ഡാ പുള്ളി
advertisement
നടന്നു വന്നാൽ പുലിയെടാ
മാസ് ഡാ അണ്ണൻ
ക്ലാസ് ഡാ അണ്ണൻ
മാസ്സും ക്ലാസും ചേർന്നെടാ
ഇൻക്വിലാബിൻ സിമ്പലെടാ
സിംഹം പോലെ ഗർജ്ജനമാ
ചെങ്കൊടിയിൽ കൊടുമുടിയാ...
അടിമുടി ഇവൻ ഒരു അധിപതിയാ
തലയെടാ പത്തു
തലയെടാ എട്ട് ദിക്കുകളിൽ ധില്ലടാ
ലെവലെടാ വേറെ ലെവലെടാ അണ്ണൻ
കിടിലോൽകിടിലം ആണെടാ
ഇടതുപക്ഷപക്ഷികളിൽ
ഫീനിക്സ് പക്ഷി പിണറായിയാ
സ്വജനപക്ഷ വാദികളിൽ
വാധ്യാർ എന്നും മാസ്റ്ററെടാ
നായകനാ പട ചേകവനാ
പല അടവുകൾക്ക് നായകനാ..
Also Read - 'ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ സഖാവ് തന്നെ': വാർത്തകളിൽ നിറഞ്ഞ CPM മെഗാ തിരുവാതിര ഗാനം രചിച്ചതാര്?
പിണറായിയുടെ ചെറുപ്പകാലം മുതല്‍ കൗമാരകാലം വരെ ആവിഷ്കരിച്ചിരിക്കുന്ന എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയെ വിമര്‍ശിച്ചും അഭിനന്ദിച്ചും നിരവധി പേരാണ് കമന്‍റ് ചെയ്തിരിക്കുന്നത്. നേരത്തെ 2022-ല്‍ തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പിണറായി വിജയനെ സ്തുതിച്ചുകൊണ്ടുള്ള മെഗാതിരുവാതിരയിലെ ഗാനത്തിന്‍റെ വരികള്‍ വലിയ വിമർശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇടയാക്കിയിരുന്നു.