• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ സഖാവ് തന്നെ': വാർത്തകളിൽ നിറഞ്ഞ CPM മെഗാ തിരുവാതിര ഗാനം രചിച്ചതാര്?

'ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ സഖാവ് തന്നെ': വാർത്തകളിൽ നിറഞ്ഞ CPM മെഗാ തിരുവാതിര ഗാനം രചിച്ചതാര്?

മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചുകൊണ്ടുള്ളതായിരുന്നു മെഗാ തിരുവാതിര ഗാനത്തിലെ വരികൾ

 • Share this:
  തിരുവനന്തപുരം: കോവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെ സിപിഎം (CPM) ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അഞ്ഞൂറോളംപേരെ പങ്കെടുപ്പിച്ച് നടത്തിയ‘മെഗാ തിരുവാതിര’(Mega Thiruvathira) വിവാദമായിരുന്നു. രൂക്ഷ വിമർശനം ഉയർന്നതിന് പിന്നാലെ പാറശ്ശാല പൊലീസ് കേസെടുക്കുയും ചെയ്തു. കോവിഡ് മാനദണ്ഡം പാലിക്കാത്തതിനെതിരെ അഞ്ഞൂറോളം പേർക്കെതിരെയാണ് കേസെടുത്തത്.

  മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചുകൊണ്ടുള്ളതായിരുന്നു മെഗാ തിരുവാതിര ഗാനത്തിലെ വരികൾ. അത് ഇങ്ങനെ----

  ''ഭൂലോകമെമ്പാടും കേളി കൊട്ടി,

  മാലോകരെല്ലാരും വാഴ്‌ത്തിപ്പാടി.

  ഇന്നീ കേരളം ഭരിച്ചീടും പിണറായി വിജയനെന്ന

  സഖാവിന് നൂറുകോടി അഭിവാദ്യങ്ങൾ.

  ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ

  പിണറായി വിജയനെന്ന സഖാവ് തന്നെ.

  എതിരാളികൾ കൂട്ടത്തോടെ പീഡിപ്പിച്ച സമയത്തെല്ലാം

  അടിപതറാതെ പോരാടിയ ധീര സഖാവാണ്''

  ഇ.എം.എസ്., എ.കെ.ജി., ഇ.കെ. നായനാർ, വി.എസ്. അച്യുതാനനന്ദൻ തുടങ്ങിയ നേതാക്കളുടെ പേരുകളും പാട്ടിൽ പരാമർശിക്കുന്നുണ്ട്. പാർട്ടിയുടെ വളർച്ചയും ഭരണത്തിന്റെ നേട്ടങ്ങളും കോർത്തിണക്കിയ വരികളാൽ സമ്പന്നമായ തിരുവാതിരകളി ജനാധിപത്യ മഹിളാ അസോസിയേഷൻ പാറശാല ഏരിയ കമ്മിറ്റിയാണ് ചെറുവാരക്കോണം എൽപിഎസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ചത്. ‘ഇന്നീപാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ പിണറായി വിജയനെന്ന സഖാവ് തന്നെ’ എന്ന വരികൾ ഉൾപ്പെട്ട തിരുവാതിരകളി ഗാനം രചിച്ചത് പൂവരണി കെവിപി നമ്പൂതിരി ആണ്.

  Also Read- സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം; പിന്നാലെ സിപിഎമ്മിന്റെ 'മെഗാ തിരുവാതിര'ക്കെതിരെ പൊലീസ് കേസെടുത്തു

  പി.ബി. അംഗം എം.എ. ബേബി, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി. കുത്തേറ്റുമരിച്ച എസ്.എഫ്.ഐ. പ്രവർത്തകൻ ധീരജിന്റെ വിലാപയാത്രയും സംസ്കാരവും നടക്കുന്ന ദിവസം പി.ബി. അംഗത്തിന്റെ സാന്നിധ്യത്തിൽ മെഗാ തിരുവാതിരക്കളി നടത്തിയതിലും പാർട്ടി കൂട്ടായ്മകൾക്കുള്ളിൽ വിമർശനമുയർന്നിട്ടുണ്ട്.

  Also Read- Celebrity Obsession | സെലിബ്രിറ്റികളോട് കടുത്ത ആരാധനയുള്ളവർക്ക് ബുദ്ധിശക്തി കുറവായിരിക്കുമെന്ന് പഠനം

  പി. ജയരാജനെ നാടിന്റെ നായകനായി ഉയർത്തിക്കാണിച്ചുകൊണ്ടുള്ള പാട്ടും സാമൂഹികമാധ്യമങ്ങളിലെ പി.ജെ. ആർമി എന്ന കൂട്ടായ്മയും വ്യക്തിപൂജയാണെന്ന് ചൂണ്ടിക്കാട്ടി പാർട്ടി കർശനമായി രംഗത്തെത്തിയിരുന്നതാണ്.

  Also Read- Omicron നിയന്ത്രണത്തിനിടെ 501 പേരുടെ മെഗാതിരുവാതിര; CPM ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പാറശാലയില്‍
  Published by:Rajesh V
  First published: