Also Read- പുത്തൻ ക്യാമറ സ്വന്തമാക്കി മമ്മൂട്ടി; സോഷ്യൽ മീഡിയയിൽ സന്തോഷം പങ്കിട്ട് മെഗാ സ്റ്റാർ
ഇത്തരത്തിൽ ഏറ്റവും ഒടുവിലായി പറന്നുനടക്കുന്ന ഒരു സന്ദേശമാണ് ഇത്- വാട്സാപ്പ് മുഖാന്തിരം സൈബർ അറ്റാക്കിന് സാധ്യത. അതുകൊണ്ട് ഗ്രൂപ്പകൾ എത്രയും വേഗം അഡ്മിൻ ഒൺലിയാക്കുക.- കേരള പൊലീസിന്റെ പേരിലാണ് ഈ സന്ദേശം പ്രചരിക്കുന്നത്. സത്യാവസ്ഥ മനസിലാക്കാതെ പലരും ഇത് ഫോർവേഡ് ചെയ്തു. തുടർന്നാണ് വസ്തുത വെളിപ്പെടുത്തി കേരള പൊലീസ് തന്നെ രംഗത്തെത്തിയത്.
advertisement
Also Read- 7000 എംഎഎച്ച് ബാറ്ററിയുമായി സാംസങ് ഗാലക്‌സി എം 51 പുറത്തിറക്കി; വില അറിയാം
'വാട്സ് ആപ് മുഖാന്തിരം സൈബർ അറ്റാക്ക് ഉണ്ടാകുമെന്നും ഗ്രൂപ്പുകൾ അഡ്മിൻ ഒൺലി ആക്കണമെന്നുമുള്ള വ്യാജ സന്ദേശം പ്രചരിക്കുന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ ഒരു സന്ദേശവും കേരള പോലീസ് നൽകിയിട്ടില്ല. പൊതുജനങ്ങൾക്കിടയിൽ ആശങ്കപരത്തുന്ന വ്യാജ സന്ദേശങ്ങൾ ഷെയർ ദയവായി ചെയ്യാതിരിക്കുക '-കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചു.