നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • FACT CHECK | അൽഫോൻസ് കണ്ണന്താനത്തിന്റെ അമ്മയുടെ മരണം; കോവിഡ് ബാധിച്ചെന്ന വാർത്ത വ്യാജമെന്ന് IPRD

  FACT CHECK | അൽഫോൻസ് കണ്ണന്താനത്തിന്റെ അമ്മയുടെ മരണം; കോവിഡ് ബാധിച്ചെന്ന വാർത്ത വ്യാജമെന്ന് IPRD

  അൽഫോൻസ് കണ്ണന്താനത്തിന്റെ അമ്മ മരിച്ചെന്ന വാർത്ത ചാനലുകളിലും പത്രങ്ങളിലും ഔദ്യോഗികമായി അറിയിച്ചപ്പോഴും കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ലായിരുന്നു എന്നാണ് ജോമോൻ ആരോപിച്ചത്.

  Alphons Kannanthanam

  Alphons Kannanthanam

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ അമ്മ ബ്രിജിത്ത് കോവിഡ് ബാധിച്ചാണ് മരിച്ചെന്നത് വ്യാജവാർത്ത ആണെന്ന് കേരള ഐ പി ആർ ഡി. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണ് അൽഫോൻസ് കണ്ണന്താനത്തിന്റെ അമ്മയുടെ മൃതദേഹം ഡൽഹിയിൽ നിന്ന് കേരളത്തിൽ എത്തിച്ച് സംസ്കാരചടങ്ങുകൾ നടത്തിയതെന്ന് ആയിരുന്നു ആരോപണം. എന്നാൽ, ഈ ആരോപണം തെറ്റാണെന്ന് പി ആർ ഡി ഫാക്ട് ചെക്ക് വിഭാഗം പറഞ്ഞു.

   2020 മെയ് 28നാണ് അൽഫോൻസ് കണ്ണന്താനത്തിന്റെ അമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സ തേടിയിരുന്നു. ചികിത്സയ്ക്ക് ശേഷം ജൂൺ അഞ്ചിനും പത്തിനും നടത്തിയ കോവിഡ് പരിശോധനകളിൽ ഫലം നെഗറ്റീവ് ആയിരുന്നു.

   You may also like:മരുന്ന് പരീക്ഷണത്തിന് വിധേയനായി മലയാളിയും [NEWS]തുര്‍ക്കി പ്രഥമ വനിത എമിനെ ഉര്‍ദുഗാനെ സന്ദർശിച്ചു [NEWS] ആരോഗ്യപ്രവർത്തകർക്കിടയൽ രോഗസാധ്യത കൂടുതൽ [NEWS]

   എന്നാൽ, കോവിഡ് ബാധയെ തുടർന്ന് 91 വയസുകാരിയായ അവരുടെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിൽ ആയിരുന്നു. ജൂൺ 14ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അവർ മരിച്ചത്. എന്നാൽ, മരണസമയത്ത് ഇവർ കോവിഡ് പോസിറ്റീവ് ആയിരുന്നില്ല. അതുകൊണ്ട് തന്നെ മൃതദേഹം കൊണ്ടുവരുന്നതിനും സംസ്‌ക്കാര ചടങ്ങുകൾ നടത്തുന്നതിനും കോവിഡ് മാനദണ്ഡങ്ങൾ ബാധകമല്ലെന്നും പി ആർ ഡി വ്യക്തമാക്കുന്നു.

   കോവിഡ് ബാധിച്ച് അമ്മ മരിച്ചെന്ന വിവരം മറച്ചുവെച്ച് മൃതദേഹം ഡൽഹിയിൽ നിന്ന് നാട്ടിലെത്തിച്ച് സംസ്കാരം നടത്തിയെന്ന് പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ ആരോപിച്ചിരുന്നു. അമ്മ മരിച്ചത് കോവിഡ് ബാധിച്ചാണെന്ന് കണ്ണന്താനം തന്നെയായിരുന്നു കഴിഞ്ഞദിവസം വീഡിയോയിലൂടെ വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് ആരോപണവുമായി ജോമോൻ പുത്തൻപുരയ്ക്കൽ രംഗത്തെത്തിയത്.   അൽഫോൻസ് കണ്ണന്താനത്തിന്റെ അമ്മ മരിച്ചെന്ന വാർത്ത ചാനലുകളിലും പത്രങ്ങളിലും ഔദ്യോഗികമായി അറിയിച്ചപ്പോഴും കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ലായിരുന്നു എന്നാണ് ജോമോൻ ആരോപിച്ചത്. ജൂൺ പതിനാലിന് കോട്ടയം ജില്ലയിലെ മണിമലയിൽ വീട്ടിലും പള്ളിയിലും മൃതദേഹം പൊതുദർശനത്തിനു വച്ച ശേഷമാണ് സംസ്കാരം നടത്തിയതെന്നും അന്നുതന്നെ കണ്ണന്താനത്തിന്റെ അമ്മ കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന് രഹസ്യസംസാരം ഉണ്ടായിരുന്നെന്നും ജോമോൻ പുത്തൻപുരയ്ക്കൽ ആരോപിച്ചിരുന്നു. എന്നാൽ, ജോമോന്റെ ഈ ആരോപണത്തിന് മറുപടിയുമായി അൽഫോൻസ് കണ്ണന്താനം തന്നെ രംഗത്തെത്തിയിരുന്നു. സർട്ടിഫിക്കറ്റ് ഉൾപ്പെടെ ഫേസ്ബുക്കിൽ പങ്കുവെച്ച് ആയിരുന്നു കണ്ണന്താനം ആരോപണങ്ങളെ തള്ളിക്കളഞ്ഞത്.
   Published by:Joys Joy
   First published:
   )}