Samsung Galaxy M51 | 7000 എംഎഎച്ച് ബാറ്ററിയുമായി സാംസങ് ഗാലക്‌സി എം 51 പുറത്തിറക്കി; വില അറിയാം
- Published by:Rajesh V
- news18-malayalam
Last Updated:
സെപ്റ്റംബർ 18ന് ഉച്ചയ്ക്ക് 12ന് amazon.in, samsung.com, തെരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഹാൻഡ്സെറ്റ് ലഭ്യമാക്കും.
സാംസങ് പുതിയ സ്മാർട് ഫോൺ ഗാലക്സി എം51 ഇന്ത്യയിൽ പുറത്തിറക്കി. 7000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ പ്രധാന പ്രത്യേകത. 7000 എംഎഎച്ച് ബാറ്ററി അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാർട് ഫോണാണ് ഗാലക്‌സി എം 51 എന്നാണ് കമ്പനിയുടെ അവകാശവാദം.പോക്കോ എക്സ് 2, വൺപ്ലസ് നോർഡ്, റിയൽമി 7 പ്രോ എന്നിവയ്‌ക്ക് വിലയിൽ എതിരാളിയാകുന്ന ഒന്നാണ് പുതിയ ഫോൺ.
പുതിയ സാംസങ് ഗാലക്‌സി എം 51 രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റിന് 24,999 രൂപയാണ് വില. രണ്ടാമത്തെ വേരിയന്റിന് 26,999 രൂപ വിലയുണ്ട് ( 8 ജിബി റാം, 128 ജിബി സ്റ്റോറേജ്). സെപ്റ്റംബർ 18 ന് ഉച്ചയ്ക്ക് 12ന് ആമസോൺ.ഇൻ, സാംസങ്.കോം, തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഹാൻഡ്സെറ്റ് ലഭ്യമാക്കും.
advertisement
Also Read- Boycott China| ചൈനീസ് ഫോണുകൾ വേണ്ടെന്നു വെച്ചവർക്കായി; ഇതാ ഇന്ത്യയിൽ ലഭിക്കുന്ന നോൺ ചൈനീസ് ഫോണുകൾ
amazon.inൽ കമ്പനി ഒരു ആമുഖ ലോഞ്ച് ഓഫർ നൽകുന്നുണ്ട്. ആമസോൺ.ഇനിൽ സെപ്റ്റംബർ 18 മുതൽ 20 വരെ പരിമിതമായ കാലയളവിൽ ലോഞ്ച് ഓഫർ ഉണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചു. എച്ച്ഡിഎഫ്സി ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ഗാലക്സി എം 51 വാങ്ങുമ്പോൾ ഇഎംഐ, ഇഎംഐ ഇതര ഇടപാടുകളിൽ 2000 രൂപ വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ലഭിക്കും.
advertisement
പ്രോസസ്സർ- ഗാലക്സി എം 51 ഒരു ക്വാൽകോം സ്‌നാപ്ഡ്രാഗൺ 730 ജി ഒക്ടാ കോർ സിപിയു അവതരിപ്പിക്കുന്നു. ചിപ്‌സെറ്റ് 2.2 ജിഗാഹെർട്‌സ് വരെ ക്ലോക്ക് ചെയ്തിരിക്കുന്നു.
ക്യാമറ- ക്വാഡ് ക്യാമറ സജ്ജീകരണമാണ്. പ്രധാന ക്യാമറയ്ക്ക് 64 എംപിയുടെ സോണി ഐഎംഎക്സ് 682 സെൻസറുള്ളതാണ്. 12 എംപി അൾട്രാ-വൈഡ് ലെൻസിന് 123 ഡിഗ്രി വ്യൂ ലഭിക്കും. 5 എംപി മാക്രോ ലെൻസുമുണ്ട്. പോർട്രെയിറ്റ് ഷോട്ടുകൾക്കായി 5 എംപി ഡെപ്ത് സെൻസറാണ് നാലാമത്തെ ലെൻസ്. മുൻവശത്ത്, സാംസങ് 32 എംപി ക്യാമറ നൽകിയിട്ടുണ്ട്. ഇത് 4 കെ വിഡിയോ റെക്കോർഡിങും സ്ലോ–മോ സെൽഫികളും പിന്തുണയ്ക്കുന്നു.
advertisement
Also Read- 399 രൂപ മുതലുള്ള പ്ലാനുകൾ; 300 എംബിപിഎസ് വേഗത്തിൽ അൺലിമിറ്റഡ് ഡാറ്റയുമായി റിലയൻസ് ജിയോഫൈബർ
ഡിസ്‌പ്ലേ- ഗാലക്‌സി എം 51 ന് 6.7 ഇഞ്ച് സമോലെഡ് ( sAMOLED) പ്ലസ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയുണ്ട്. 32 എംപി ലെൻസ് സ്ഥാപിക്കാൻ സ്ക്രീനിൽ പഞ്ച് ഹോളുമുണ്ട്. സാംസങ്ങിന്റെ അഭിപ്രായത്തിൽ ഗാലക്‌സി എം 51 ലെ സമോലെഡ് പ്ലസ് ഡിസ്‌പ്ലേ 13 ശതമാനം വരെ കനംകുറഞ്ഞതാണ്. പരമ്പരാഗത സമോലെഡ് പാനലുകളേക്കാൾ 12 ശതമാനം വരെ ഭാരവും കുറവാണ്.
advertisement
ബാറ്ററി- ഗാലക്‌സി എം 51 ന്റെ 7000 എംഎഎച്ച് ബാറ്ററി ഇൻ-ബോക്‌സ് ടൈപ്പ് സി 25 ഡബ്ല്യു ഫാസ്റ്റ് ചാർജറുമായി വരുന്നു. ചാർജറിന് 2 മണിക്കൂറിനുള്ളിൽ ഉപകരണം ചാർജ് ചെയ്യാൻ കഴിയുമെന്ന് സാംസങ് അവകാശപ്പെടുന്നു. ഗാലക്‌സി എം 51 ന് റിവേഴ്‌സ് ചാർജിങും ടൈപ്പ് സി ടു ടൈപ്പ് സി കേബിളും ഉണ്ട്. വെറും 213ഗ്രാം ആണ് ഗാലക്‌സി എം 51 ന്റെ ഭാരം.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 11, 2020 8:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
Samsung Galaxy M51 | 7000 എംഎഎച്ച് ബാറ്ററിയുമായി സാംസങ് ഗാലക്‌സി എം 51 പുറത്തിറക്കി; വില അറിയാം