TRENDING:

Kishor Satya | 'കീരവാണി സാറിനെ ആദരിക്കുക വഴി എന്നിലെ നടൻ എന്റെ ഉള്ളിൽ ആദരിക്കപ്പെടുകയായിരുന്നു': കിഷോർ സത്യ

Last Updated:

കേരളത്തിലെത്തിയ കീരവാണിയെ ആദരിക്കാൻ അവസരം ലഭിച്ചത് നടൻ കിഷോർ സത്യക്കാണ്. തനിക്ക് ലഭിച്ച ആ അസുലഭ നിമിഷത്തെക്കുറിച്ച് കിഷോർ സത്യ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഓസ്കർ പുരസ്‌കാര ജേതാവായ സംഗീതജ്ഞൻ എം.എം. കീരവാണി (M.M. Keeravani) കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയിരുന്നു. ലുലു മാളിൽ നടന്ന ചടങ്ങിൽ അദ്ദേഹം ‘മജീഷ്യന്‍’ എന്ന സിനിമയുടെ പൂജ നിർവഹിച്ചിരുന്നു. ഈ സിനിമയ്ക്കായി അദ്ദേഹം മൂന്നു ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നു. കേരളത്തിലെത്തിയ കീരവാണിയെ ആദരിക്കാൻ അവസരം ലഭിച്ചത് നടൻ കിഷോർ സത്യക്കാണ്. തനിക്ക് ലഭിച്ച ആ അസുലഭ നിമിഷത്തെക്കുറിച്ച് കിഷോർ സത്യയുടെ ഹൃദയത്തിൽത്തൊടുന്ന വാക്കുകൾ ഇങ്ങനെ:
advertisement

തീർത്തും അപ്രതീക്ഷിതവും എന്നാൽ അവിസ്മരണീയവുമായിരുന്നു ഇന്നലത്തെ സന്ധ്യ എനിക്ക്. വല്യത്തു ഫിലിംസിന്റെ ലോഞ്ചും ഒപ്പം അവരുടെ ആദ്യ ചിത്രം, ഗിന്നസ് പക്രു നായകനാവുന്ന ‘മജിഷ്യന്റെ’ ടൈറ്റിൽ ലോഞ്ചും ഇന്നലെ വൈകിട്ട് തിരുവനന്തപുരം ലുലു സെന്ററിൽ വച്ചുനടന്നു. ചടങ്ങിലേക്ക് വല്യത്തു ഫിലിംസ് ഉടമ ശ്രീ. ബേബി ജോൺ സർ എന്നെയും ക്ഷണിച്ചിരുന്നു. ‘നാട്ടു… നാട്ടുവിലൂടെ’ ലോകം കീഴടക്കിയ കീരവാണി സർ ആയിരുന്നു ഈ ചടങ്ങിന്റെ താരം. അദ്ദേഹമാണ് ഈ ചിത്രത്തിന് സംഗീതം നൽകുന്നത്. വേദിയിൽ വച്ച് അദ്ദേഹത്തെ സിനിമയുടെ അണിയറക്കാർ ആദരിക്കുകയുണ്ടായി. എന്നാൽ ഒട്ടും നിനച്ചിരിക്കാതെയാണ് കീരവാണി സാറിനെ പൊന്നാട നൽകുവാൻ എന്നെയും വേദിയിലേക്ക് ക്ഷണിച്ചത്. അത്ഭുതവും ആവേശവും ഒന്നിച്ചെത്തിയ നിമിഷമായയിരുന്നു അത്. കാരണം ഞാൻ ഈ സിനിമയുടെ ഭാഗമല്ലാത്ത ഒരാൾ ആയിരുന്നു! എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമായി അത് മാറി. കീരവാണി സാറിനെ ആദരിക്കുക വഴി സത്യത്തിൽ എന്നിലെ നടൻ എന്റെ ഉള്ളിൽ ആദരിക്കപ്പെടുകയായിരുന്നു.’ കിഷോർ സത്യ കുറിച്ചു.

advertisement

രാജമൗലി സംവിധാനം ചെയ്ത RRRലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് കീരവാണി വീണ്ടും ഒരു ഇന്ത്യൻ ചലച്ചിത്ര ഗാനത്തിന് ഓസ്കർ അംഗീകാരലബ്ധി സാധ്യമാക്കിയത്.

Also read: MM Keeravani | ഓസ്കർ ജേതാവ് കീരവാണി തിരുവനന്തപുരത്ത്; ഹർഷാരവങ്ങളോടെ സ്വീകരിച്ച് തലസ്ഥാനവാസികൾ

ഓസ്കർ തിളക്കത്തില്‍ തലസ്ഥാനത്തെത്തിയ കീരവാണിയെ ലുലു മാളില്‍ തടിച്ചുകൂടിയ ജനക്കൂട്ടം ഹര്‍ഷാരവത്തോടെയാണ് വരവേറ്റത്. മലയാളത്തില്‍ സുഖം വിവരം തേടിയ കീരവാണി ഖദീജയിലെ മനോഹര ഗാനം പാടി വീണ്ടും മനംകവര്‍ന്നു.

advertisement

വളരെ വർഷങ്ങൾക്ക് ശേഷം മരഗതമണി എന്ന പേരിൽ മലയാളത്തിൽ ഗാനങ്ങൾ ചിട്ടപ്പെടുത്തിയ കീരവാണി വീണ്ടും ഇവിടേയ്ക്ക് സംഗീതസംവിധായകനായി എത്തും എന്ന് ആദ്യം അറിയിച്ചത് ശ്രീകുമാരൻ തമ്പി ആയിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Oscar winning Indian music director MM Keeravani has been to Thiruvananthapuram recently. He was honoured at the pooja ceremony of the movie Magician starring Guinness Pakru in the lead. Actor Kishor Satya was assigned with the task to drape him ponnada on the venue. The actor narrates his experience

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
Kishor Satya | 'കീരവാണി സാറിനെ ആദരിക്കുക വഴി എന്നിലെ നടൻ എന്റെ ഉള്ളിൽ ആദരിക്കപ്പെടുകയായിരുന്നു': കിഷോർ സത്യ
Open in App
Home
Video
Impact Shorts
Web Stories