MM Keeravani | ഓസ്കർ ജേതാവ് കീരവാണി തിരുവനന്തപുരത്ത്; ഹർഷാരവങ്ങളോടെ സ്വീകരിച്ച് തലസ്ഥാനവാസികൾ

Last Updated:

ഓസ്കർ തിളക്കത്തില്‍ തലസ്ഥാനത്തെത്തിയ കീരവാണിയെ ലുലു മാളില്‍ തടിച്ചുകൂടിയ ജനക്കൂട്ടം ഹര്‍ഷാരവത്തോടെയാണ് വരവേറ്റത്

കീരവാണി
കീരവാണി
തിരുവനന്തപുരത്തിന് ആവേശമായി ഓസ്കർ ജേതാവ് എം.എം. കീരവാണി (M.M. Keeravani). ‘മജീഷ്യന്‍’ സിനിമയുടെ പൂജയ്ക്കായാണ് കീരവാണി തലസ്ഥാനത്തെത്തിയത്. ചിത്രത്തിനുവേണ്ടി മൂന്നു ഗാനങ്ങളൊരുക്കുന്ന അദ്ദേഹം പുതിയ സിനിമയ്ക്ക് മലയാളികളുടെ വലിയ പിന്തുണ പ്രതീക്ഷിക്കുന്നതായും പറഞ്ഞു.
ഓസ്കർ തിളക്കത്തില്‍ തലസ്ഥാനത്തെത്തിയ കീരവാണിയെ ലുലു മാളില്‍ തടിച്ചുകൂടിയ ജനക്കൂട്ടം ഹര്‍ഷാരവത്തോടെയാണ് വരവേറ്റത്. മലയാളത്തില്‍ സുഖം വിവരം തേടിയ കീരവാണി ഖദീജയിലെ മനോഹര ഗാനം പാടി വീണ്ടും മനംകവര്‍ന്നു
ഗിന്നസ് പക്രു മുഖ്യവേഷത്തിലെത്തുന്ന മജീഷ്യന്‍ സിനിമയുടെ പൂജയ്ക്കായാണ് കീരവാണിയും സിനിമാരംഗത്തെ പ്രമുഖരുമെത്തിയത്. വല്യത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേബി ജോണ്‍ വല്യത്താണ് മജീഷ്യന്റെ നിര്‍മാണവും സംവിധാനവും. സാം ശിവ മൂസിക് ബാന്റ് കീരവാണിയ്ക്ക് ഒരുക്കിയ ട്രിബ്യൂട്ടും ശ്രദ്ധേയമായി.
വളരെ വർഷങ്ങൾക്ക് ശേഷം മരഗതമണി എന്ന പേരിൽ മലയാളത്തിൽ ഗാനങ്ങൾ ചിട്ടപ്പെടുത്തിയ കീരവാണി വീണ്ടും ഇവിടേയ്ക്ക് സംഗീതസംവിധായകനായി എത്തും എന്ന് ആദ്യം അറിയിച്ചത് ശ്രീകുമാരൻ തമ്പി ആയിരുന്നു.
advertisement
നീലഗിരി, സൂര്യമാനസം, ദേവരാഗം തുടങ്ങിയ സിനിമകൾക്ക് കീരവാണി സംഗീതം പകർന്നിട്ടുണ്ട്. ജോണി സാഗരിക നിർമ്മിക്കുന്ന ചിത്രത്തിൽ അഞ്ചു ഗാനങ്ങളുമായി കീരവാണി- ശ്രീകുമാരൻ തമ്പി കൂട്ടുകെട്ട് ഉണ്ടാകും എന്നായിരുന്നു വിവരം.
‘ഓസ്കർ അവാർഡ് നേടിയ പ്രിയ സ്നേഹിതൻ കീരവാണിക്ക് അഭിനന്ദനം. ഞാനും കീരവാണിയും ചേർന്ന് ജോണി സാഗരിക നിർമ്മിക്കുന്ന ഒരു സിനിമയ്ക്കു വേണ്ടി അഞ്ചു പാട്ടുകൾ ഒരുക്കിയിട്ടുണ്ട്. കോവിഡ് ദുരന്തത്തിൽ പെട്ടുപോയ ആ ചിത്രത്തിന്റെ ജോലികൾ ഉടനെ പുനരാരംഭിക്കും എന്നാണ് നിർമ്മാതാവ് പറയുന്നത്. മലയാളത്തിൽ മരഗതമണി എന്ന പേരിൽ അറിയപ്പെടുന്ന കീരവാണി തെന്നിന്ത്യൻ സിനിമയെ ഉയരങ്ങളിൽ എത്തിച്ചിരിക്കുകയാണ്. നമുക്ക് അഭിമാനിക്കാം. ലാളിത്യത്തിന്റെയും ആത്മാർഥതയുടെയും പ്രതീകമായ ആ മഹാസംഗീതജ്ഞൻ കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കാൻ കാലം അനുഗ്രഹിക്കട്ടെ.’, ശ്രീകുമാരൻ തമ്പി കുറിച്ചു.
advertisement
Summary: Oscar winning music composer M.M. Keeravani gets huge reception in Thiruvananthapuram. He was here for the pooja of the movie ‘Magician’
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
MM Keeravani | ഓസ്കർ ജേതാവ് കീരവാണി തിരുവനന്തപുരത്ത്; ഹർഷാരവങ്ങളോടെ സ്വീകരിച്ച് തലസ്ഥാനവാസികൾ
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement