TRENDING:

പോ മോളേ ''മീരേ" എന്ന് പറയാനാർക്കെങ്കിലും തോന്നിയാൽ'; കെ.ആർ മീരയുടെ പോസ്റ്റിന് കമന്‍റിട്ട വി.ടി. ബൽറാമിന് ഇരട്ടി ലൈക്ക്

Last Updated:

മൂന്നു മണിക്കൂർ പിന്നിടുമ്പോൾ കെ.ആർ മീരയുടെ പോസ്റ്റിന് 5500 ലൈക്ക് ലഭിച്ചപ്പോൾ ബൽറാമിന്‍റെ കമന്‍റിന് ലഭിച്ചത് പതിനായിരത്തിലേറെ ലൈക്ക് ആണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സാംസ്ക്കാരിക നായകർക്കെതിരെ വി.ടി ബൽറാം തുടങ്ങിയ പോരാട്ടം പുതിയ തലങ്ങളിലേക്ക്. ബൽറാമിനെ പേരെടുത്ത് വിമർശിച്ച് എഴുത്തുകാരി കെ.ആർ മീര എഴുതിയ ഫേസ്ബുക്ക് കുറിപ്പും അതിന് വി.ടി ബൽറാം നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച. കൊലപാതകരാഷ്ട്രീയത്തെ അപലപിക്കാൻ തയ്യാറാകാത്ത എഴുത്തുകാർ നട്ടെല്ലിന് പകരം വാഴപ്പിണ്ടി വെക്കുന്നതാണ് നല്ലതെന്ന പരാമർശത്തെ വിമർശിച്ചാണ് കെ.ആർ മീര ബൽറാമിനെതിരെ രംഗത്തെത്തിയത്.
advertisement

അധിക്ഷേപിക്കുന്നവരോട്

പോ മോനേ ബാല – രാമാ,

പോയി തരത്തില്‍പ്പെട്ടവര്‍ക്കു ലൈക്ക് അടിക്കു മോനേ

എന്നു വാല്‍സല്യപൂര്‍വ്വം ഉപദേശിക്കുക.

17,182 കിലോ മീറ്റര്‍ നദികളും തോടുകളും നവീകരിച്ചു- 1000 ദിന ഭരണനേട്ടവുമായി മുഖ്യമന്ത്രി

മീരയുടെ പോസ്റ്റിലെ പരാമർശങ്ങൾക്ക് മറുപടിയുമായി വി.ടി ബൽറാം രംഗത്തെത്തുകയായിരുന്നു

"പോ മോനേ ബാല - രാമാ " എന്നല്ല അതിനപ്പുറവും മഹാ സാഹിത്യകാരിക്ക് പറയാം, കാരണം കേരളത്തിലെ ഏറ്റവും വലിയ ക്രിമിനൽ പാർട്ടിക്ക് വേണ്ടിയാണവർ അത് പറയുന്നത്. സംരക്ഷിക്കാൻ പാർട്ടിയും ഭരണകൂടവും നവോത്ഥാന സാംസ്കാരിക ലോകവും പൂക്കാശയും ഒക്കെ കട്ടയ്ക്ക് കൂടെ നിൽക്കും.

advertisement

എന്നാൽ തിരിച്ച് പോ മോളേ ''മീരേ" എന്ന് പറയാനാർക്കെങ്കിലും തോന്നിയാൽ ആ പേര് അൽപ്പം പോലും ഭേദഗതിപ്പെടുത്തരുതെന്ന് ഏവരോടും അഭ്യർത്ഥിക്കുന്നു. ടൈപ്പ് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.

മൂന്നു മണിക്കൂർ പിന്നിടുമ്പോൾ കെ.ആർ മീരയുടെ പോസ്റ്റിന് 5500 ലൈക്ക് ലഭിച്ചപ്പോൾ ബൽറാമിന്‍റെ കമന്‍റിന് ലഭിച്ചത് പതിനായിരത്തിലേറെ ലൈക്ക് ആണ്.

ഏതായാലും കെ.ആർ മീരയെയും വി.ടി ബൽറാമിനെയും അനുകൂലിച്ചും പ്രതികൂലിച്ചും നൂറുകണക്കിന് കമന്‍റുകളാണ് പോസ്റ്റിന് കീഴിൽ വരുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പോ മോളേ ''മീരേ" എന്ന് പറയാനാർക്കെങ്കിലും തോന്നിയാൽ'; കെ.ആർ മീരയുടെ പോസ്റ്റിന് കമന്‍റിട്ട വി.ടി. ബൽറാമിന് ഇരട്ടി ലൈക്ക്