സുധിയുടെ വിയോഗത്തിന്റെ വേദന മാറും മുമ്പ് വീണ്ടും തന്നെ കുത്തിനോവിക്കരുതെന്ന് ആപേക്ഷിച്ചാണ് രേണുവിന്റെ കുറിപ്പ്. സുധി മരിച്ചതിന് പിന്നാലെ അദ്ദേഹത്തോടൊപ്പം മുൻപ് എടുത്ത റീൽസും ഫോട്ടോയുമൊക്കെ രേണു ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഭർത്താവ് മരിച്ച് ഒരു മാസത്തിനുള്ളിൽ തന്നെ രേണു റീൽസ് ചെയ്തെന്ന തരത്തിൽ ചില യുട്യൂബ് ചാനലുകളിലും മറ്റും വാർത്തകൾ വന്നിരുന്നു. ഇത് രേണുവിനെ വളരെ വേദനിപ്പിച്ചെന്നും കുറിപ്പിൽ പറയുന്നു.
Also read-‘അവൻ പോയത് വീടെന്ന സ്വപ്നം പൂർത്തിയാക്കാതെ, അന്നവൻ ഒരുപാട് കരഞ്ഞു’; ഉല്ലാസ് പന്തളം
advertisement
“വീണ്ടും ന്യൂസ് കണ്ടു. ഞാൻ റീൽസ് ചെയ്തു നടക്കുന്നു എന്ന്. ഞാൻ എത്രതവണ കമന്റ് ഇട്ടു ഞാൻ ചെയ്ത റീൽസൊക്കെ ഏട്ടൻ എന്റെ ഒപ്പം ഉള്ളപ്പോഴുള്ളതാണെന്ന്. വീണ്ടും എന്തിനാ എന്നെ വേദനിപ്പിക്കുന്നത്. ഡേറ്റ് നോക്കിയാൽ നിങ്ങൾക്ക് അറിയാല്ലോ. ഇത്തരം ന്യൂസുകൾ ആരും എനിക്ക് സെന്റ് ചെയ്യരുത്”, എന്നാണ് രേണു ഇൻസ്റ്റയിൽ കുറിച്ചത്. എനിക്കിനി ഇത് പറയാൻ വയ്യ. സുധിച്ചേട്ടൻ നേരിട്ട് വന്ന് ഇതിനുള്ള മറുപടി തന്നാലും വീണ്ടും ന്യൂസ് വന്നോണ്ടിരിക്കുമെന്നും രേണു കുറിച്ചു.
“ഈ റീൽസ് ഏട്ടൻ ഉള്ളപ്പോഴുള്ളതാണെന്ന് നിങ്ങൾക്കെല്ലാം അറിയാല്ലോ. ഇന്നലെ നൈറ്റ് ഒരു യുട്യൂബ് ചാനലിൽ ഈ റീൽസും വന്നേക്കുന്നു. ഏട്ടൻ മരിച്ച് ഒരുമാസത്തിനകം ഞാൻ റീൽസ് ചെയ്തു നടക്കുകയാണെന്ന്. ഞാൻ ഇത് വായിക്കാറില്ല. ഓരോരുത്തർ അയച്ചു തരുമ്പോൾ, ഇൻസ്റ്റ ഉപയോഗിക്കാത്തവരൊക്കെ സത്യം ആണോ ചേച്ചി എന്ന് ചോദിക്കുമ്പോൾ എനിക്കുണ്ടാകുന്ന സങ്കടം.. ഞാൻ ഇൻസ്റ്റ, എഫ്ബി എല്ലാം ലോഗ് ഔട്ട് ആക്കുവാ”, എന്നാണ് മറ്റൊരു പോസ്റ്റിൽ രേണു പറയുന്നത്. പിന്നാലെ നിരവധി പേരാണ് രേണുവിന് പിന്തുണയുമായി രംഗത്തെത്തിയത്.