'അവൻ പോയത് വീടെന്ന സ്വപ്നം പൂർത്തിയാക്കാതെ, അന്നവൻ ഒരുപാട് കരഞ്ഞു'; ഉല്ലാസ് പന്തളം

Last Updated:
''ഞായറാഴ്ചത്തെ പരിപാടിയിൽ താനും പങ്കെടുക്കേണ്ടതായിരുന്നു. ഡേറ്റിന്റെ പ്രശ്നം വന്നതുകൊണ്ടാണ് പോകാതിരുന്നത്''
1/5
 കൊച്ചി: വാഹനാപകടത്തിൽ മരിച്ച ഹാസ്യകലാകാരൻ കൊല്ലം സുധിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി സഹപ്രവർത്തകൻ ഉല്ലാസ് പന്തളം. ഞെട്ടിക്കുന്ന മരണ വാർത്ത കേട്ടാണ് ഉറക്കത്തിൽ നിന്നും എണീറ്റത്. ഒന്നും പറയാൻ കഴിയാത്ത അവസ്ഥയിലാണെന്നും ഉല്ലാസ് പന്തളം പറഞ്ഞു.

advertisement
2/5
 ഈ മാസം ഒന്നാം തിയതി ഒരുമിച്ചുള്ള ഷൂട്ട് കഴിഞ്ഞതേയുള്ളൂ. ഞായറാഴ്ചത്തെ പരിപാടിയിൽ താനും പങ്കെടുക്കേണ്ടതായിരുന്നു. ഡേറ്റിന്റെ പ്രശ്നം വന്നതുകൊണ്ടാണ് പോകാതിരുന്നത്. കൊറോണക്ക് ശേഷം ഞങ്ങൾ ഒരുമിച്ച് ധാരാളം പ്രോഗ്രാമുകൾ ചെയ്തിരുന്നു. അവന്റെ കുഞ്ഞുങ്ങളെ ഓർത്ത് സങ്കടം വരുന്നു- ഉല്ലാസ് പന്തളം പറഞ്ഞു.

3/5
 ഒരു വീട് വെക്കണമെന്നുള്ള ആഗ്രഹം സുധിക്കുണ്ടായിരുന്നുവെന്നും ഉല്ലാസ് പന്തളം പറയുന്നു. ''കഴിഞ്ഞ മാസം 25ന് എന്റെ ജന്മദിനം ആയിരുന്നു. അന്ന് ഷൂട്ട് കഴിഞ്ഞ് ഞങ്ങൾ ഒത്തുകൂടിയ സമയത്ത് വീട് വെക്കാൻ സാധിക്കാത്തതിന്റെ സങ്കടം അവൻ പറഞ്ഞതാണ്. അന്നവൻ ഒരുപാട് കരഞ്ഞു''- ഉല്ലാസ് പറഞ്ഞു.

4/5
kollam sudhi, mimicry artist kollam sudhi, binu adimali, kollam sudhi died in road accident, kollam sudhi death, കൊല്ലം സുധി, വാഹനാപകടത്തിൽ കൊല്ലം സുധി മരിച്ചു, ബിനു അടിമാലി, മിമിക്രി കലാകാരൻ, ഹാസ്യ കലാകാരൻ, ഫ്ലവേഴ്സ് കോമഡി ഉത്സവ്
പ്രോഗ്രാമുകൾ ധാരാളം വരുന്നുണ്ടെന്നും ഹോം ലോൺ എടുക്കാമെന്നും എല്ലാം ശരിയാകുമെന്നും ബിനു അടിമാലിയും താനും അന്ന് പറഞ്ഞിരുന്നു എന്നും ഉല്ലാസ് പന്തളം ഓർത്തു.
advertisement
5/5
kollam sudhi, mimicry artist kollam sudhi, mahesh, binu adimali, kollam sudhi died in road accident, kollam sudhi death, കൊല്ലം സുധി, വാഹനാപകടത്തിൽ കൊല്ലം സുധി മരിച്ചു, ബിനു അടിമാലി, മിമിക്രി കലാകാരൻ, ഹാസ്യ കലാകാരൻ, ഫ്ലവേഴ്സ് കോമഡി ഉത്സവ്
തൃശ്ശൂർ കയ്പമംഗലത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ തിങ്കളാഴ്ച പുലർച്ചെ നാലരയോടെയാണ് കൊല്ലം സുധി മരിച്ചത്. സുധി സഞ്ചരിച്ച വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലാണ്
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement