ലോട്ടറി ഏജന്റും വില്‍പ്പനക്കാരനുമായ അഞ്ചല്‍ സ്വദേശി ഹംസയും കുടുംബവുമാണ് മൂന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്.
നിര്‍മല്‍ ഭാഗ്യക്കുറിയുടെ മൂന്നാം സമ്മാനമാണ് ഹംസ എടുത്ത ടിക്കറ്റിന് ലഭിച്ചത്. ഈ മാസം പത്തിന് നടന്ന നറുക്കെടുപ്പില്‍ ഒരു ലക്ഷം രൂപയാണ് സമ്മാനമായി ലഭിച്ചത്.
ഈ സമ്മനത്തുക മുഖ്യന്ത്രിയുടെ ദുരാതാശ്വാസ നിധിയിലേക്ക് സംഭവാന ചെയ്യാന്‍ ഹംസയും ഭാര്യ സോണിയയും തീരുമാനിക്കുകയായിരുന്നു.
ചൊവ്വാഴ്ച ഇരുവരും മക്കളായ ഹന്ന ഫാത്തിമ, ഹാദിയ എന്നിവര്‍ക്കൊപ്പമെത്തിയാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് മുഖ്യന്ത്രിയെ നേരിട്ട് ഏല്‍പ്പിച്ചത്.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 28, 2018 7:22 PM IST