TRENDING:

ലാലേട്ടൻ ലുക്കില്‍ സ്പിന്നര്‍ അമിത് മിശ്ര; ആഘോഷമാക്കി ലക്നൗ സൂപ്പർ ജയന്റ്സ്; വിഡിയോ വൈറൽ

Last Updated:

മോഹന്‍ലാലിനെ കൂടി മെന്‍ഷന്‍ ചെയ്ത് പോസ്റ്റിലും മലയാളി ആരാധകരുടെ സ്നേഹ പ്രകടനം കാണാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അഹമ്മദാബാദ്: ലക്നൗ സൂപ്പര്‍ ജയന്റ്സിന്റെ ഇന്ത്യന്‍ സ്പിന്നര്‍ അമിത് മിശ്രയും മോഹന്‍ലാലും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഒറ്റ നോട്ടത്തില്‍ ബന്ധമില്ലെന്ന് തോന്നാം. പക്ഷേ സോഷ്യൽ മീഡിയ പറയുന്നത് മറിച്ചാണ്. കുറച്ചു ദിവസം മുന്‍പ് ലക്നൗ സൂപ്പര്‍ ജയന്റ്സ് ട്വിറ്ററില്‍ അമിത് മിശ്രയുടെ പരിശീലന ചിത്രം പങ്കുവച്ചിരുന്നു. താടിയൊക്കെ വച്ചു പുതിയ ലുക്കിലെത്തിയ മിശ്രയെ കണ്ട് ക്രിക്കറ്റ് ആരാധകര്‍ അദ്ഭുതം കൊണ്ടു, ചിത്രം കണ്ടപാടെ കേരളത്തിലെ സിനിമാ പ്രേമികള്‍ ഇത് ലാലേട്ടനല്ലേ എന്ന് സംശയം പ്രകടിപ്പിച്ചു.
advertisement

Also Read- വെഡിങ്ങ് ഫോട്ടോഗ്രാഫറെ കല്യാണം കഴിച്ചാല്‍ ഇങ്ങനെയിരിക്കും ! വൈറല്‍ ഫോട്ടോഷൂട്ട്

താടി വച്ച അമിത് മിശ്രയുടെ ക്ലോസപ്പ് ചിത്രത്തിനൊപ്പം മോഹന്‍ലാലിന്റെ ലൂസിഫര്‍ ചിത്രത്തിലെ ഗെറ്റപ്പും കൂട്ടിച്ചേർത്തതോടെ സംഭവം വൈറലായി. ഏതായാലും തൊട്ടുപിന്നാലെ ലക്നൗവിന്റെ സമൂഹ മാധ്യമത്തിലെ കമന്റ് ബോക്സ് നിറയെ മോഹൻലാൽ ആരാധകരുടെ പ്രതികരണങ്ങൾ നിറഞ്ഞു. കമന്റ്ബോക്സിലെ ആരാധകപ്രവാഹം കണ്ട് ഒടുവില്‍ ലക്നൗ തന്നെ മറുപടിയുമായെത്തി.

advertisement

Also Read0- ‘ഇത് റോഡാണോ?’; ഒറ്റച്ചവിട്ടിന് ടാർ ഇളകി പോയ റോഡിന്റെ കരാറുകാരനെ ശാസിക്കുന്ന എംഎൽഎയുടെ വീഡിയോ വൈറൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മോഹന്‍ലാല്‍ ചിത്രത്തിന്റെ മാസ് പശ്ചാത്തല സംഗീതമൊക്കെ ചേര്‍ത്ത് അമിത് മിശ്രയുടെ തകർപ്പനൊരു വീഡിയോയാണ് ലക്നൗ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. മോഹന്‍ലാലിനെ കൂടി മെന്‍ഷന്‍ ചെയ്ത് പോസ്റ്റിലും മലയാളി ആരാധകരുടെ സ്നേഹ പ്രകടനം കാണാം. ഈ വി‍ഡിയോയും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ലാലേട്ടൻ ലുക്കില്‍ സ്പിന്നര്‍ അമിത് മിശ്ര; ആഘോഷമാക്കി ലക്നൗ സൂപ്പർ ജയന്റ്സ്; വിഡിയോ വൈറൽ
Open in App
Home
Video
Impact Shorts
Web Stories