ഇന്റർഫേസ് /വാർത്ത /Buzz / 'ഇത് റോഡാണോ?'; ഒറ്റച്ചവിട്ടിന് ടാർ ഇളകി പോയ റോഡിന്റെ കരാറുകാരനെ ശാസിക്കുന്ന എംഎൽഎയുടെ വീഡിയോ വൈറൽ

'ഇത് റോഡാണോ?'; ഒറ്റച്ചവിട്ടിന് ടാർ ഇളകി പോയ റോഡിന്റെ കരാറുകാരനെ ശാസിക്കുന്ന എംഎൽഎയുടെ വീഡിയോ വൈറൽ

'ഇതാണോ റോഡ്? ഈ റോഡിൽ ഒരു കാർ ഓടിക്കാൻ കഴിയുമോ? ഇത് എന്താ തമാശയാണോ?', എന്നും എംഎൽഎ ചോദിക്കുന്നുണ്ട്

'ഇതാണോ റോഡ്? ഈ റോഡിൽ ഒരു കാർ ഓടിക്കാൻ കഴിയുമോ? ഇത് എന്താ തമാശയാണോ?', എന്നും എംഎൽഎ ചോദിക്കുന്നുണ്ട്

'ഇതാണോ റോഡ്? ഈ റോഡിൽ ഒരു കാർ ഓടിക്കാൻ കഴിയുമോ? ഇത് എന്താ തമാശയാണോ?', എന്നും എംഎൽഎ ചോദിക്കുന്നുണ്ട്

  • Share this:

പുതുതായി ടാർ ചെയ്ത റോഡിന്റെ ഗുണനിലവാരമില്ലായ്മയുടെ പേരിൽ റോഡ് കരാറുകാരനെ പരസ്യമായി ശാസിക്കുന്ന ഉത്തർപ്രദേശ് എംഎൽഎയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടിയുടെ നിയമസഭാംഗമായ ബേദി റാമാണ് ടാർ ഷൂസ് ഉപയോഗിച്ച് ചവിട്ടി അടർത്തിയത്. “ഇതാണോ റോഡ്? ഈ റോഡിൽ ഒരു കാർ ഓടിക്കാൻ കഴിയുമോ? ഇത് എന്താ തമാശയാണോ?” റോഡിലെ ടാർ പാളി അടർന്നുപോകുന്നത് റാമിനെ പ്രകോപിപ്പിക്കുകയായിരുന്നു.

ഗാസിപൂർ ജില്ലയിലെ ജാംഗിപൂർ-ബഹാരിയാബാദ്-യൂസുഫ്പൂർ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന 4.5 കിലോമീറ്റർ ദൂരത്തിലുള്ള ജഖാനിയൻ പ്രദേശത്തെ യൂസുഫ്പൂർ സമ്പർക്ക് മാർഗിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും എംഎൽഎ ആരോപിച്ചു. ഇത് സംബന്ധിച്ച് കരാറുകാരനോടും പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായും സംസാരിക്കുകയും ചെയ്തതായി ബേദി റാം പറഞ്ഞു.

സർക്കാർ നിർദ്ദേശിക്കുന്ന നിലവാരമനുസരിച്ചല്ല റോഡ് നിർമിക്കുന്നതെന്നും ഒരു വർഷമോ ആറു മാസമോ പോലും ആയുസ്സില്ലാത്ത വിധത്തിലാണ് നിർമാണമെന്നും എംഎൽഎ പറഞ്ഞു. അഞ്ച് ദിവസം മുമ്പാണ് പി.ഡബ്ല്യു.ഡി റോഡ് നിർമ്മാണം പൂർത്തിയാക്കിയത് . മോശമായ നിർമ്മാണത്തെക്കുറിച്ച് ഗ്രാമവാസികൾ അവരുടെ എംഎൽഎ യായ ബേദി റാമിനോട് പരാതിപ്പെടുകയായിരുന്നു. ഗ്രാമീണരുടെ പരാതിയെ തുടർന്നാണ് എംഎൽഎ സ്ഥലത്തെത്തിയത്.

ഇത്തരത്തിലുള്ള മോശം റോഡുകൾ നിയമസഭാംഗം എന്ന നിലയിലുള്ള തന്റെ പ്രതിച്ഛായയ്ക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതിച്ഛായയ്ക്കും കളങ്കമുണ്ടാക്കുന്നതാണെന്നും എംഎൽഎ പറഞ്ഞു. “ഇത്രയും മോശം റോഡിന് ഒരു മഴ പോലും താങ്ങാൻ കഴിയില്ലെന്നും,” അദ്ദേഹം കൂട്ടിച്ചേർത്തു. കുറച്ച് ദിവസം മുൻപാണ് പിലിഭിത്തിൽ നിന്ന് അടുത്തിടെ സ്ഥാപിച്ച റോഡിന്റെ ഉപരിതല പാളി കൈകൾ കൊണ്ട് കുറച്ച് ആളുകൾ ചേർന്ന് ഇളക്കുന്ന വീഡിയോ പുറത്ത് വന്നത്.

Also read- വഴിയിൽ കുഴി വന്നാൽ അവിടെ നൂഡിൽസ് പാചകം; യുകെയിലെ വേറിട്ട പ്രതിഷേധം

അതിന് തൊട്ടുപിന്നാലെയാണിതും സംഭവിച്ചത്. സൂര്യ പ്രതാപ് സിംഗ് എന്ന കരാറുകാരന് ഒരു മാസം മുമ്പ് പൊതുമരാമത്ത് വകുപ്പിന്റെ നിർമ്മാണ വിഭാഗം റോഡ് ടെൻഡറിന് അനുമതി നൽകിയതായി പ്രദേശവാസികൾ പറയുന്നു. 69 ലക്ഷം രൂപ ചെലവ് വരുന്ന റോഡ് നിർമ്മാണ പദ്ധതി ഫെബ്രുവരി 20 ന് ആരംഭിച്ചതായും ഏകദേശം 1.4 കിലോമീറ്റർ ദൈർഘ്യം പൂർത്തിയായതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

“ഞങ്ങളുടെ സാങ്കേതിക സംഘം റോഡ് നിർമ്മാണത്തിന്റെ ഗുണനിലവാരം കാലാകാലങ്ങളിൽ പരിശോധിക്കുന്നുണ്ട്. നിർദ്ദിഷ്ട മാനദണ്ഡങ്ങൾക്കനുസൃതമായാണ് ജോലികൾ ചെയ്യുന്നത്, ”പിഡബ്ല്യുഡി കൺസ്ട്രക്ഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗഗൻ സിംഗ് പറഞ്ഞു.

മറ്റു ജില്ലകളിലും റോഡുകളുടെ ശോച്യാവസ്ഥ കണ്ടെത്തിയതായി നാട്ടുകാർ ആരോപിച്ചു. കഴിഞ്ഞ നവംബറിൽ പുരൻപൂർ തഹസിൽ 7.3 കിലോമീറ്റർ ദൈർഘ്യമുള്ള മറ്റൊരു റോഡിന് സമാനമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. 4.27 കോടി രൂപയാണ് റോഡിന്റെ നിർമാണച്ചെലവ്. ഈ സാഹചര്യത്തിൽ, പരാതിയെത്തുടർന്ന് കരാറുകാരനെതിരെ പോലീസ് കേസെടുക്കുകയും രണ്ട് ജൂനിയർ എഞ്ചിനീയർമാരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

First published:

Tags: MLA, Potholed road, Road, UP, Viral video