TRENDING:

പുഞ്ചിരി വീണ്ടെടുടത്ത് മഹേഷ് കുഞ്ഞുമോന്‍; സൈജു കുറുപ്പിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മിമിക്രി താരം

Last Updated:

അപകടത്തില്‍ പല്ലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും മുഖത്തിനും മൂക്കിനും ക്ഷതമേല്‍ക്കുകയും ചെയ്തിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സിനിമ നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പരിക്കേറ്റ് മിമിക്രി കലാകാരനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ മഹേഷ് കുഞ്ഞുമോന്‍ ജീവിതത്തിലേക്ക് സാവധാനം മടങ്ങിവരികയാണ്. മുഖത്തും കൈകളിലും സാരമായി പരിക്കേറ്റ മഹേഷ് രണ്ടാഴ്ച കാലത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടില്‍ വിശ്രമത്തിലാണ്.
advertisement

‘ഒന്നും പേടിക്കേണ്ട, എന്താവശ്യത്തിനും ഞാനുണ്ട്’; വാഹനാപകടത്തിൽ പരിക്കേറ്റ കലാകാരൻ മഹേഷ് കുഞ്ഞുമോന് ഗണേഷ് കുമാറിൻ്റെ വാക്ക്

അപകടത്തില്‍ പല്ലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും മുഖത്തിനും മൂക്കിനും ക്ഷതമേല്‍ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തകര്‍ന്നുപോയ പല്ലുകള്‍ നേരെയാക്കി പഴയ പുഞ്ചിരി വീണ്ടെടുത്തിരിക്കുകയാണ് മഹേഷ് കുഞ്ഞുമോന്‍.  നടന്‍ സൈജു കുറുപ്പിനൊപ്പമുള്ള സെല്‍ഫി പങ്കുവെച്ചുകൊണ്ടാണ് മഹേഷ് പഴയ ജിവിതത്തിലേക്ക് മടങ്ങിവരുന്നതിന്‍റെ സൂചന നല്‍കിയിരിക്കുന്നത്.

advertisement

‘ഞാൻ തിരിച്ചു വരും, പ്രാർഥിച്ചവർക്ക് നന്ദി’; വാഹനാപകടത്തിൽ പരിക്കേറ്റ മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോൻ

വിശ്രമത്തിന് ശേഷം കലാരംഗത്തേക്ക് ശക്തമായി തന്നെ തിരിച്ച് വരുമെന്ന് മഹേഷ് കുഞ്ഞുമോന്‍ സമൂഹമാധ്യമത്തിൽ പങ്കുവെച്ച തന്റെ വീഡിയോയിലൂടെ പറഞ്ഞിരുന്നു.‘ഞാൻ തിരിച്ചു വരും, പ്രാർത്ഥനകൾക്കും സ്നേഹത്തിനും ഒരായിരം നന്ദി’ വീഡിയോ പങ്കുവച്ച് മഹേഷ് കുഞ്ഞുമോൻ കുറിച്ചു.ഒരുപാട് പേർ പ്രാർത്ഥിക്കുകയും ആഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്. അവരോടെല്ലാം ഞാന്‍ നന്ദി പറയുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ശബ്ദാനുകരണ കലയിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ മഹേഷ് കുഞ്ഞുമോന്‍ നിരവധി സിനിമകളില്‍ സൂപ്പര്‍ താരങ്ങള്‍ക്ക് ഡബ് ചെയ്തും ശ്രദ്ധനേടിയിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
പുഞ്ചിരി വീണ്ടെടുടത്ത് മഹേഷ് കുഞ്ഞുമോന്‍; സൈജു കുറുപ്പിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മിമിക്രി താരം
Open in App
Home
Video
Impact Shorts
Web Stories