'ഞാൻ തിരിച്ചു വരും, പ്രാർഥിച്ചവർക്ക് നന്ദി'; വാഹനാപകടത്തിൽ പരിക്കേറ്റ മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോൻ
- Published by:Vishnupriya S
- news18-malayalam
Last Updated:
നടന്‍ കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിലാണ് മഹേഷ് കുഞ്ഞുമോന് പരിക്കേറ്റത്
കൊച്ചി: തനിക്കു വേണ്ടി പ്രാർഥിച്ചവർക്ക് നന്ദി പറഞ്ഞ് വാഹനാപകടത്തില്‍ പരിക്കേറ്റ കലാകാരന്‍ മഹേഷ് കുഞ്ഞുമോന്‍. നടന്‍ കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിലാണ് മഹേഷ് കുഞ്ഞുമോന് പരിക്കേറ്റത്. എന്നാല്‍ വിശ്രമത്തിന് ശേഷം കലാരംഗത്തേക്ക് ശക്തമായി തന്നെ തിരിച്ച് വരുമെന്ന് മഹേഷ് കുഞ്ഞുമോന്‍ പറഞ്ഞു. സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെ ആയിരുന്നു മഹേഷ് കുഞ്ഞുമോൻ പ്രതികരിച്ചത്.‘ഞാൻ തിരിച്ചു വരും, പ്രാർത്ഥനകൾക്കും സ്നേഹത്തിനും ഒരായിരം നന്ദി’ വീഡിയോ പങ്കുവച്ച് മഹേഷ് കുഞ്ഞുമോൻ കുറിച്ചു.ഒരുപാട് പേർ പ്രാർത്ഥിക്കുകയും ആഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്. അവരോടെല്ലാം ഞാന്‍ നന്ദി പറയുന്നു.
advertisement
മിമിക്രി-ഡബ്ബിങ് കലാകാരനാണ് ഞാന്‍. മിമിക്രിയിലൂടെയാണ് ഞാന്‍ തിരിച്ചറിയപ്പെട്ടത്. താൻ പഴയതിലും ഊർജ്ജസ്വലനായി തിരിച്ചു വരുമെന്നും തന്നെ സ്നേഹിക്കുന്നവർ വിഷമിക്കരുതെന്നും മഹേഷ് കുഞ്ഞുമോൻ പറഞ്ഞു. കുറച്ചു നാളത്തേയ്‌ക്ക് ഞാൻ വേദിയിൽ കാണില്ല. റെസ്റ്റ് ആണ് വേണ്ടത്. ആരും അതിൽ വിഷമിക്കേണ്ട. പഴയതിനേക്കാളും ഊർജ്ജത്തോടെ ഞാൻ തിരിച്ചു വരും. അപ്പോഴും നിങ്ങളുടെ സ്‌നേഹവും പിന്തുണയും എനിക്ക് ഉണ്ടാവണം എന്നും മഹേഷ് പറഞ്ഞു. അപകടത്തില്‍ വായിലെ മുന്‍നിരയിലെ അടക്കം പല്ലുകള്‍ നഷ്ടമായിരുന്നു. മുഖത്തെ എല്ലുകള്‍ക്കും കൈക്കും പൊട്ടലുണ്ട്. മൂക്കിനേറ്റ ക്ഷതം ശബ്ദത്തേയും മാറ്റി മറിച്ചു. ഏറെ നാളത്തെ ആശുപത്രി വാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് താരം വീട്ടിലെത്തിയത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
June 23, 2023 5:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഞാൻ തിരിച്ചു വരും, പ്രാർഥിച്ചവർക്ക് നന്ദി'; വാഹനാപകടത്തിൽ പരിക്കേറ്റ മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോൻ


