TRENDING:

മുരുകാ... ഗുരുവായൂരിന്റെ മണ്ണിൽ ഭക്തിയുടെ അമൃതവർഷം ചൊരിഞ്ഞ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎ മൈഥിലി താക്കൂർ

Last Updated:

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎ എന്ന ബഹുമതിയോടെ ഗുരുവായൂരിലെത്തിയ ഈ 25-കാരി, തന്റെ മധുരമായ ആലാപനത്തിലൂടെയും ലാളിത്യം നിറഞ്ഞ പെരുമാറ്റത്തിലൂടെയും മലയാളികളുടെ മനംകവർന്നു

advertisement
ഗുരുവായൂരപ്പന്റെ സന്നിധിയിൽ ആയിരക്കണക്കിന് ഭക്തരെ സാക്ഷിനിർത്തി ഭക്തിയുടെ അമൃതവർഷം ചൊരിഞ്ഞ് മൈഥിലി താക്കൂർ. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎ എന്ന ബഹുമതിയോടെ ഗുരുവായൂരിലെത്തിയ ഈ 25-കാരി, തന്റെ മധുരമായ ആലാപനത്തിലൂടെയും ലാളിത്യം നിറഞ്ഞ പെരുമാറ്റത്തിലൂടെയും മലയാളികളുടെ മനംകവർന്നു.
മൈഥിലി താക്കൂര്‍
മൈഥിലി താക്കൂര്‍
advertisement

ആദരവ് ഏറ്റുവാങ്ങി, ഭജനിലൂടെ ഭക്തമനസ്സുകളിൽ ഇടംനേടി

'പൈതൃകം ഗുരുവായൂർ' സംഘടിപ്പിച്ച ലളിതാസഹസ്രനാമാർച്ചനയുടെ ഭാഗമായുള്ള ആധ്യാത്മിക സദസ്സിലാണ് മൈഥിലി താക്കൂർ ആദരിക്കപ്പെട്ടത്. ഭാഗവതാചാര്യൻ സ്വാമി ഉദിത് ചൈതന്യയും ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടും ചേർന്ന് അവരെ സമാദരിച്ചു. ആദരവിന് ശേഷം മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന ഭജൻ സന്ധ്യ ഗുരുവായൂരിനെ ഭക്തിയുടെ കൊടുമുടിയിലെത്തിച്ചു.

സഹോദരങ്ങളായ അയാച്ചി താക്കൂറും റിഷവ് താക്കൂറും പക്കവാദ്യമൊരുക്കിയ ഭജനിൽ "അച്യുതം കേശവം കൃഷ്ണ ദാമോദരം" എന്ന് തുടങ്ങുന്ന പ്രശസ്തമായ കീർത്തനമാണ് മൈഥിലി ആദ്യം ആലപിച്ചത്. ഇതിനുപുറമെ, തമിഴ് ഭക്തിഗാനമായ "അഴകാന പഴനിമലൈ ആണ്ടവാ..." മികച്ച സ്ഫുടതയോടെ പാടിയത് അവിടെയുണ്ടായിരുന്ന ഭക്തരെ അത്ഭുതപ്പെടുത്തി. കേരള സാരി ധരിച്ചെത്തിയ മൈഥിലിക്ക് പിന്നാലെ ആയിരക്കണക്കിന് ഭക്തർ നാമജപങ്ങൾ ഏറ്റുപാടിയത് കൗതുകകരമായ കാഴ്ചയായിരുന്നു.

advertisement

ആരാണ് ഈ 25-കാരി എംഎൽഎ?

ബിഹാറിലെ മധുബാനിയിൽ 2000ൽ ഒരു സംഗീത കുടുംബത്തിലാണ് മൈഥിലിയുടെ ജനനം. സംഗീതാധ്യാപകനായ പിതാവ് രമേഷ് താക്കൂറിൽ നിന്നാണ് സംഗീതത്തിന്റെ ആദ്യപാഠങ്ങൾ അഭ്യസിച്ചത്. ലിറ്റിൽ ചാമ്പ്‌സ്, ഇന്ത്യൻ ഐഡൽ ജൂനിയർ, റൈസിംഗ് സ്റ്റാർ തുടങ്ങിയ റിയാലിറ്റി ഷോകളിലൂടെയാണ് മൈഥിലി ശ്രദ്ധിക്കപ്പെട്ടത്. നിലവിൽ ഇൻസ്റ്റാഗ്രാമിൽ മാത്രം 70 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള മൈഥിലി, ഉത്തരേന്ത്യയിൽ വലിയ സ്വാധീനമുള്ള ഗായികയാണ്.

advertisement

സംഗീതത്തിൽ നിന്ന് രാഷ്ട്രീയത്തിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയും അദ്ദേഹത്തിന്റെ വാക്കുകളുമാണ് മൈഥിലിയെ രാഷ്ട്രീയത്തിലേക്ക് ആകർഷിച്ചത്. 2024ൽ മോദിയിൽ നിന്ന് 'കൾച്ചറൽ അംബാസഡർ ഓഫ് ദി ഇയർ അവാർഡ്' അവർ ഏറ്റുവാങ്ങിയിരുന്നു. തുടർന്ന് ബിഹാറിലെ അലിനഗർ മണ്ഡലത്തിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച മൈഥിലി, ആർജെഡി സ്ഥാനാർത്ഥി ബിനോദ് മിശ്രയെ 11,730 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്.

advertisement

ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഗുരുവായൂർ സന്ദർശിച്ച മൈഥിലി പാലക്കാടും സന്ദർശനം നടത്തി. കേരളത്തിന്റെ തനതായ സംസ്കാരത്തോടും വസ്ത്രധാരണത്തോടും തനിക്കുള്ള ഇഷ്ടം സോഷ്യൽ മീഡിയയിലൂടെ അവർ പങ്കുവെച്ചിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Maithili Thakur, India's youngest MLA and acclaimed singer, visits Guruvayur. She was honored by 'Paithrikam Guruvayur' at the Sree Krishna Temple. She enthralled devotees with a soulful bhajan session, including popular Krishna and Muruga hymns. A 25-year-old BJP MLA from Alinagar, Bihar, she rose to fame through music reality shows and social media.

advertisement

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മുരുകാ... ഗുരുവായൂരിന്റെ മണ്ണിൽ ഭക്തിയുടെ അമൃതവർഷം ചൊരിഞ്ഞ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎ മൈഥിലി താക്കൂർ
Open in App
Home
Video
Impact Shorts
Web Stories