TRENDING:

അര്‍ജുന്‍ കപൂറിന്‍റെ പിറന്നാള്‍ ആഘോഷത്തില്‍ 'ചയ്യ ചയ്യ' പാട്ടിന് ചുവടുവെച്ച് മലൈക അറോറ ; വൈറല്‍ വീഡിയോ

Last Updated:

അര്‍ജുന്‍ കപൂറിന്‍റെ ഫ്ലാറ്റില്‍ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം നടന്ന ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ നൃത്തം ചെയ്യുന്ന മലൈകയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബോളിവുഡ് താരങ്ങളുടെ പ്രണയക്കഥകള്‍ക്ക് വലിയ സ്വീകാര്യതയാണ് ആരാധകര്‍ക്കിടയില്‍ ലഭിക്കാറുള്ളത്. രണ്‍വീര്‍-ദീപിക, രണ്‍ബീര്‍- ആലിയ തുടങ്ങിയ താരജോഡികളുടെ പ്രണയവും വിവാഹവും ബോളിവുഡ് സിനിമാലോകം അത്രയധികം ആഘോഷിച്ചിരുന്നു. ഇപ്പോഴിതാ നടി മലൈക അറോറയും നടന്‍ അര്‍ജുന്‍ കപൂറും തമ്മിലുള്ള പ്രണയ വാര്‍ത്തകളാണ് ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഇരുവരും പ്രണയം പരസ്യമാക്കിയതിന് പിന്നാലെ പാപ്പരാസികളുടെ ക്യാമറാ കണ്ണുകളും താരങ്ങളെ വിടാതെ പിന്തുടരുന്നുണ്ട്.
Malaika Arora
Malaika Arora
advertisement

അര്‍ജുന്‍ കപൂറിന്‍റെ പിറന്നാള്‍ ദിനത്തില്‍ കാമുകി മലൈക അറോറ നല്‍കിയ ഒരു സ്പെഷ്യല്‍ സമ്മാനത്തിന്‍റെ ദൃശ്യങ്ങളാണ് ബോളിവുഡിലെ പുതിയ ചര്‍ച്ചാവിഷയം. അര്‍ജുന്‍ കപൂറിന്‍റെ ഫ്ലാറ്റില്‍ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം നടന്ന ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ നൃത്തം ചെയ്യുന്ന മലൈകയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

ബോളിവുഡിലെ ഏറ്റവും പ്രശസ്തമായ ‘ചയ്യ ചയ്യ’ എന്ന ഗാനത്തിനാണ് മലൈക അറോറ ചുവടുവെച്ചത്. 1998 ല്‍ മണിരത്നം സംവിധാനം ചെയ്ത ദില്‍സേ എന്ന സിനിമയില്‍ എ.ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഗാനത്തിനായി ചിത്രത്തില്‍ ഷാരൂഖ് ഖാനൊടൊപ്പം ചുവടുവെച്ചത് മലൈക ആയിരുന്നു. ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ ഗാനത്തിന് പ്രിയതമന് വേണ്ടി വര്‍ഷങ്ങള്‍ക്ക് ശേഷം നൃത്തം ചെയ്യുകയായിരുന്നു താരം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചുവപ്പും വെളുപ്പും നിറത്തിലുള്ള ഗൗണില്‍ തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ മനംമയക്കുന്ന ചുവടുകളുമായാണ് മലൈക വിഡിയോയില്‍ പ്രതൃക്ഷപ്പെടുന്നത്. അര്‍ജുന്‍റെ സഹോദരിയെ അന്‍ഷുലയെയും ബോയ് ഫ്രണ്ട് റോഹന്‍ തക്കറിനെയും പിറന്നാള്‍ വിഡിയോയില്‍ കാണാം.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
അര്‍ജുന്‍ കപൂറിന്‍റെ പിറന്നാള്‍ ആഘോഷത്തില്‍ 'ചയ്യ ചയ്യ' പാട്ടിന് ചുവടുവെച്ച് മലൈക അറോറ ; വൈറല്‍ വീഡിയോ
Open in App
Home
Video
Impact Shorts
Web Stories