വേള്‍ഡ് മലയാളി സര്‍ക്കിള്‍ എന്ന ഗ്രൂപ്പിലാണ് മധു മണക്കാട്ടില്‍ എന്ന യുവാവാണ് പ്രവചനം നടത്തിയത്.പ്രവചനം ഇങ്ങനെ: ഈ world cup ലെ ആദ്യത്തെ അട്ടിമറി ഇന്ന് സംഭവിക്കും Mark my words സൗദി അറേബ്യ VS അർജന്റീന. My prediction :- 2-1 സൗദി അറേബ്യ ജയിക്കും. മെസ്സി നനഞ്ഞ പടക്കമാകും.
Also Read-പരാജയമറിയാതെ 36 മാച്ചുകൾ; ഒടുവിൽ സൗദിയ്ക്ക് മുന്നില്‍ ദുർബലരായി അര്‍ജന്റീന
പ്രവചിച്ചപോലെ അർജന്റീന ദയനീയമായി പരാജയപ്പെട്ടു. ആദ്യ പകുതിയിൽ അർജന്റീന ലീഡ് എടുത്ത് മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ സൗദിയുടെ വൻ തിരിച്ചുവരവാണ് നടന്നത്. എട്ടാം മിനിറ്റില്‍ പെനാറ്റിയിലൂടെ മുന്നിലെത്തിയ അർജന്റീന രണ്ടാം പകുതിയിൽ ദുർബലരായി. എട്ടാം മിനിറ്റിലായിരുന്നു ആരാധകരെ ആവേശത്തിലാക്കിയ മെസ്സിയുടെ പെനാൽറ്റി ഗോളെത്തിയത്.
advertisement
രണ്ടാം പകുതിയിൽ അർജന്റീനയെ ഞെട്ടിച്ചുകൊണ്ട് 48-ാം മിനിറ്റിലും 53-ാം മിനിറ്റിലും സൗദിയുടെ മിന്നൽ ഗോളുകള്‍. നാൽപത്തിയെട്ടാം മിനിറ്റിൽ സലേ അൽ ഷേഹ്രിയും അമ്പത്തിമൂന്നാം മിനിറ്റിൽ സലേം അൽദസ്വാരി യുമാണ് സൗദിയ്ക്കായി ഗോളുകൾ നേടിയത്.
Also Read-World Cup 2022 | അസാധ്യമായി ഒന്നുമില്ല; സൗദി അറേബ്യ അർജന്റീനയെ തകർത്തു 2-1
22,28,35 മിനിറ്റുകളിൽ സൗദിയുടെ വലയിൽ പന്തെത്തിച്ചെങ്കിലും ഓഫ്സൈഡ് വില്ലനായെത്തി. അല്ലായിരുന്നെങ്കില്‍ ആദ്യപകുതിയില്‍ തന്നെ നാല് ഗോളിന് അര്‍ജന്‍റീന മുന്നിലെത്തുമായിരുന്നു.