advertisement

പരാജയമറിയാതെ 36 മാച്ചുകൾ; ഒടുവിൽ സൗദിയ്ക്ക് മുന്നില്‍ ദുർബലരായി അര്‍ജന്റീന

Last Updated:

ഒരു പക്ഷേ മത്സരഫലം മറിച്ചായിരുന്നെങ്കിൽ 37 മത്സരങ്ങളില്‍ അപരാജിതരായിരുന്ന ഇറ്റലിയുടെ പേരിലുള്ള റെക്കോര്‍ഡിനൊപ്പമെത്താന്‍ അർജന്റീനയ്ക്ക് കഴിയുമായിരുന്നു.

ഖത്തറിലെ ലൂസൈൽ മൈതാനത്ത് മെസ്സിയും സംഘവും സൗദിയോട് പരാജയം ഏറ്റുവാങ്ങിയപ്പോൾ അവസാനിക്കുന്നത് തോൽവിയറിയാതെയുള്ള 36 മത്സരങ്ങളിലെ അപരാജിത കുതിപ്പാണ്. 2019 ലെ കോപ അമേരിക്ക സെമിയില്‍ തോറ്റശേഷം അര്‍ജന്‍റീന ഒരു മത്സരം തോല്‍ക്കുന്നത് ഇന്നാണ്.
എതിരാളികളെയെല്ലാം തകര്‍ത്തെറിഞ്ഞ് 2021ലെ കോപയിലെ മുന്നേറ്റം. സൗദിക്കെതിരായ മത്സരത്തിനിറങ്ങും മുമ്പ് കളിച്ച 36 മത്സരങ്ങളില്‍ 25 വിജയങ്ങളും 11 സമനിലകളുമാണ് സ്കൊലാണിയുടെ ടീം നേടിയത്. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഒറ്റ മത്സരം പോലും തോല്‍ക്കാതെയായിരുന്നു അര്‍ജന്‍റീന ലോകകപ്പിനെത്തിയത്.
എന്നിട്ടും സൗദിക്കു മുന്നിൽ അവർ നിസാഹയരെ പോലെ മൈതാനത്ത് കളിമറന്ന് നിന്നു. 4-2-3-1 എന്ന് ശൈലിയിൽ ഇറങ്ങിയ ടീം ആദ്യ പകുതിയില്‍ മാത്രമാണ് നിറഞ്ഞു നിന്നത്. രണ്ടാം പകുതിയിൽ സൗദിയുടെ മുന്നേറ്റങ്ങൾക്ക് തടയിടാൻ കഴിയാതെ മധ്യനിരയും പ്രതിരോധനിരയും ദുർബലരായി.
advertisement
22,28,35 മിനിറ്റുകളിൽ സൗദിയുടെ വലയിൽ പന്തെത്തിച്ചെങ്കിലും ഓഫ്സൈഡ് വില്ലനായെത്തി. അല്ലായിരുന്നെങ്കില്‍ ആദ്യപകുതിയില്‍ തന്നെ നാല് ഗോളിന് അര്‍ജന്‍റീന മുന്നിലെത്തുമായിരുന്നു. ഇന്ന് മത്സരത്തില്‍ അർജന്റീന വിജയക്കൊടി പാറിച്ചിരുന്നെങ്കില്‍ 37 മത്സരങ്ങളില്‍ അപരാജിതരായിരുന്ന ഇറ്റലിയുടെ പേരിലുള്ള റെക്കോര്‍ഡിനൊപ്പമെത്താന്‍ കഴിയുമായിരുന്നു.
അർജന്റീനയ്ക്ക് നിരാശയായിരുന്നെങ്കിലും സൗദിയ്ക്കിത് പുതു ചരിത്രമായിരുന്നു. അര്‍ജന്റീനയ്ക്കെതിരേ സൗദി നേടുന്ന ആദ്യ ജയമാണിത്. ഇതിന് മുന്‍പ് നാല് തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. രണ്ട് തവണ അര്‍ജന്റീന ജയിച്ചപ്പോള്‍ രണ്ട് തവണ മത്സരം സമനിലയില്‍ പിരിഞ്ഞു.
advertisement
ലോകകപ്പിന്റെ ചരിത്രത്തിലെ സൗദിയുടെ നാലാമത്തെ മാത്രം ജയമാണിത്. 1994-ല്‍ ബെല്‍ജിയത്തെയും മൊറോക്കോയെയും 2018-ല്‍ ഈജിപ്തിനെയുമാണ് സൗദി ഇതിന് മുന്‍പ് ലോകകപ്പില്‍ തോല്‍പിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Sports/
പരാജയമറിയാതെ 36 മാച്ചുകൾ; ഒടുവിൽ സൗദിയ്ക്ക് മുന്നില്‍ ദുർബലരായി അര്‍ജന്റീന
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement