TRENDING:

ചേരിയിലെ ഒറ്റമുറി വീട്ടിലിരുന്ന് സ്വപ്‌നം കണ്ട പതിനാലുകാരി ആഡംബര ബ്രാന്‍ഡിന്റെ മോഡലായി

Last Updated:

സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്നതിന്റെ മനോഹരമായ ഓര്‍മ്മപ്പെടുത്തലാണ് മലീഷയുടെ കഥ,' എന്ന അടിക്കുറപ്പോടെയാണ് ഫോറസ്റ്റ് എസന്‍ഷ്യല്‍സ് വീഡിയോ പങ്കുവെച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നമ്മുടെ ആത്മാർത്ഥമായ ഓരോ സ്വപ്‌നവും യാഥാര്‍ത്ഥ്യമാകുമെന്നതിന് തെളിവാണ് ധാരവിയില്‍ നിന്നുള്ള ഈ പെണ്‍കുട്ടിയുടെ കഥ. മുംബൈയിലെ ധാരാവി ചേരിയില്‍ നിന്നുള്ള പതിനാലുകാരിയായ മലീഷ ഖര്‍വ ഇന്ന് ആഡംബര ബ്യൂട്ടി ബ്രാന്‍ഡായ ഫോറസ്റ്റ് എസന്‍ഷ്യല്‍സിന്റെ മോഡലാണ്. ഫോറസ്റ്റ് എസന്‍ഷ്യല്‍സിന്റെ പുതിയ കാമ്പയിനായ ‘ദി യുവതി കളക്ഷന്റെ’ പരസ്യ മോഡലായി മലീഷയെയാണ് തിരഞ്ഞെടുത്തത്.
advertisement

കഴിഞ്ഞ ഏപ്രിലിലാണ് ഒരു ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ ബ്രാന്‍ഡ് ഇക്കാര്യം പരസ്യപ്പെടുത്തിയത്. തന്റെ മുഖമുള്ള പോസ്റ്ററുകള്‍ വെച്ചിരിക്കുന്ന ഒരു സ്‌റ്റോറിലേക്ക് മലീഷ കയറുന്നതിന്റെ വീഡിയോയാണ് ഫോറസ്റ്റ് എസന്‍ഷ്യല്‍സ് പങ്കുവെച്ചിരിക്കുന്നത്. മലീഷ അങ്ങേയറ്റം സന്തോഷവതിയാണെന്ന് വീഡിയോയില്‍ കാണാം. സ്‌കൂള്‍ യൂണിഫോം ധരിച്ചാണ് മലീഷ ഷോപ്പിലേക്ക് എത്തുന്നത്.

Also read-‘സ്ത്രീകളുടെ ടോയ്ലെറ്റിൽ കയറ്റിയില്ല’; 42 കോടി രൂപയോളം നഷ്ടപരിഹാരം വേണമെന്ന് ട്രാൻസ്‌ജെൻഡർ യുവതി

‘അവളുടെ മുഖം സന്തോഷം കൊണ്ട് തിളങ്ങുന്നുണ്ട്. കണ്‍മുന്നില്‍ അവള്‍ക്ക് അവളുടെ സ്വപ്നങ്ങള്‍ കാണാന്‍ കഴിഞ്ഞു. സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്നതിന്റെ മനോഹരമായ ഓര്‍മ്മപ്പെടുത്തലാണ് മലീഷയുടെ കഥ,’ എന്ന അടിക്കുറപ്പോടെയാണ് ഫോറസ്റ്റ് എസന്‍ഷ്യല്‍സ് വീഡിയോ പങ്കുവെച്ചത്.

advertisement

ബ്രാന്‍ഡിന്റെ മുഖചിത്രമായി മാറിയതോടെ സോഷ്യല്‍ മീഡിയയില്‍ രണ്ട് ലക്ഷത്തിലധികം ആളുകളാണ് മലീഷയെ പിന്‍തുടരുന്നത്. തങ്ങളുടെ ആദ്യ കൂടിക്കാഴ്ചയില്‍ മലീഷയുമായി ഒരു ബന്ധം സ്ഥാപിക്കാന്‍ സാധിച്ചുവെന്നും, ബാക്കിയെല്ലാം ചരിത്രമാണെന്നും ഫോറസ്റ്റ് എസന്‍ഷ്യല്‍സിന്റെ സ്ഥാപകയും ചീഫ് മാനേജിംഗ് ഡയറക്ടറുമായ മീര കുല്‍ക്കര്‍ണി പറഞ്ഞു.

ഹോളിവുഡ് നടനായ റോബര്‍ട്ട് ഹോഫ്മാനാണ് ധാരവിയില്‍ നിന്ന് മലീഷയെ കണ്ടെത്തിയത്. പിന്നീട് മലീഷയുടെ വിദ്യാഭ്യാസത്തെയും കലാപരമായ ലക്ഷ്യങ്ങളെയും പിന്തുണയ്ക്കുന്ന GoFundMe എന്ന ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് റോബര്‍ട്ട് തുടങ്ങിയിരുന്നു. മലീഷ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കിടുന്ന പോസ്റ്റുകളില്‍ ചേരിയില്‍ നിന്നുള്ള രാജകുമാരി എന്ന ഹാഷ്റ്റാഗ് ഉപയോഗിക്കാറുണ്ട്.

advertisement

Also read-‘വിവാഹത്തിന് ആകെ ചെലവ് ഒന്നര ലക്ഷം രൂപ; സാരിക്ക് 3000 രൂപ മാത്രം’: നടി അമൃത റാവു

‘താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും വലിയ വര്‍ക്കാണ് ഫോറസ്റ്റ് എസന്‍ഷ്യല്‍സുമായുള്ള തന്റെ കാമ്പയിന്‍. ഇത് എന്റെ ജീവിതത്തെ വളരെയധികം മാറ്റിമറിച്ചു. ഒരു മോഡല്‍ ആകാന്‍ തനിക്ക് ആഗ്രഹമുണ്ടെങ്കിലും വിദ്യാഭ്യാസത്തിനായിരിക്കും എപ്പോഴും പ്രാധാന്യം’-വോഗ് മാഗസിനോട് സംസാരിക്കവെ മലീഷ പറഞ്ഞു.

മലീഷയുടെ വീഡിയോയക്ക് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്. ‘അവള്‍ സ്‌കൂളില്‍ പോകുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്, അത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. വിദ്യാഭ്യാസം തീര്‍ച്ചയായും നിര്‍ബന്ധമാണ്’ എന്ന് വീഡിയോയ്ക്ക് താഴെ ഒരാൾ അഭിപ്രായപ്പെട്ടു.

advertisement

‘ഓരോ ഉല്‍പ്പന്നത്തിന്റെയും കവറില്‍ ബോളിവുഡ് താരങ്ങളെ കണ്ട് ഞങ്ങള്‍ മടുത്തു. ഇതുപോലുള്ള പുതിയ മുഖങ്ങള്‍ കാണുന്നത് ഉപയോക്താക്കളെ സന്തോഷിപ്പിക്കുകയും ആകര്‍ഷിക്കുകയും ചെയ്യും’ എന്നാണ് ‘ മറ്റൊരാള്‍ പറഞ്ഞത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

‘ഈ സുന്ദരിയായ പെണ്‍കുട്ടി എല്ലാ ബഹുമാനവും അര്‍ഹിക്കുന്നു. അവളെ കണ്ടെത്തിയതില്‍ വളരെ സന്തോഷമുണ്ട്. ബ്യൂട്ടി അംബാസഡര്‍മാർ സെലിബ്രിറ്റികളില്‍ നിന്ന് തന്നെ തിരഞ്ഞെടുക്കപ്പെടണമെന്നില്ല. റോബര്‍ട്ട് ഹോഫ്മാന്‍ അത് തെളിയിച്ചു. വളരെ പ്രചോദനാത്മകമായ കഥ’ എന്നാണ് മറ്റൊരു സോഷ്യല്‍ മീഡിയ ഉപയോക്താവ് കുറിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ചേരിയിലെ ഒറ്റമുറി വീട്ടിലിരുന്ന് സ്വപ്‌നം കണ്ട പതിനാലുകാരി ആഡംബര ബ്രാന്‍ഡിന്റെ മോഡലായി
Open in App
Home
Video
Impact Shorts
Web Stories