• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'വിവാഹത്തിന് ആകെ ചെലവ് ഒന്നര ലക്ഷം രൂപ; സാരിക്ക് 3000 രൂപ മാത്രം': നടി അമൃത റാവു

'വിവാഹത്തിന് ആകെ ചെലവ് ഒന്നര ലക്ഷം രൂപ; സാരിക്ക് 3000 രൂപ മാത്രം': നടി അമൃത റാവു

ഇത്രയും ലളിതമായി വിവാഹം നടത്തിയതിന് നിരവധിയാളുകളാണ് ഇരുവരെയുും അഭിനന്ദിച്ച് രം​ഗത്തെത്തുന്നത്.

  • Share this:

    തങ്ങളുടെ വിവാഹത്തിന് ആകെ ചെലവായത് ഒന്നര ലക്ഷം രൂപ മാത്രം ആണെന്ന് നടി അമൃത റാവുവും ഭർത്താവും റേഡിയോ ജോക്കിയുമായ അൻമോലും. വിവാഹ വാർഷികത്തോടനുബന്ധിച്ച് തങ്ങളുടെ യൂട്യൂബ് ചാനലായ കപ്പിൾ ഓഫ് തിംഗ്‌സിലൂടെയാണ് ഇരുവരും വിശേഷങ്ങൾ പങ്കുവച്ചത്. ഒൻപത് വർഷം മുൻപ് പൂനെയിലെ ഇസ്കോൺ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹവേദി, വസ്ത്രങ്ങൾ, മറ്റ് ചെലവുകൾ എന്നിവക്കെല്ലാം ചേർന്നാണ് തങ്ങൾ ഒരു ലക്ഷം രൂപ ചെലവാക്കിയതെന്നും ഇവർ പറഞ്ഞു.

    മെയ്ൻ ഹൂന, ഇഷ്ക് വിഷ്ക്, ജോളി എൽഎൽബി, താക്കറെ തുടങ്ങിയ സിനിമകളിൽ അമൃത റാവു ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വിവാഹത്തിന് ഡിസൈനർ വസ്ത്രങ്ങൾ ധരിക്കാൻ തനിക്ക് താത്പര്യം ഇല്ലായിരുന്നു എന്നും ട്രഡീഷണൽ ലുക്ക് ആണ് താൻ ആ​ഗ്രഹിച്ചിരുന്നത് എന്നും അമൃത റാവു യൂട്യൂബ് വീഡിയോയിൽ പറഞ്ഞു. 3000 രൂപ വിലയുള്ള സാരിയാണ് വിവാഹത്തിന് ധരിച്ചത്. തന്റെ വിവാഹ വസ്‌ത്രത്തിനും ഇതേ വില തന്നെ ആയിരുന്നു എന്ന് അൻമോലും പറഞ്ഞു. 11,000 രൂപ ചെലവിലാണ് വിവാഹ വേദി ഒരുക്കിയത്.

    Also read-കണ്ണുകെട്ടി ഭര്‍ത്താവിനെ കണ്ടുപിടിക്കാന്‍ പറഞ്ഞു; പെട്ടെന്ന് തിരിച്ചറിയാന്‍ വിചിത്രമായ രീതിയുപയോഗിച്ച് ഭാര്യ; വൈറല്‍ വീഡിയോ

    ”എന്റെ സാരിയുടെ വില 3000 രൂപ ആയിരുന്നു. വിവാഹത്തിന് ഡിസൈനർ വസ്ത്രങ്ങൾ ധരിക്കാൻ എനിക്ക് താത്പര്യം ഇല്ലായിരുന്നു. ഫാൻസി ആഭരണങ്ങളാണ് ധരിച്ചത്. എന്റെ മംഗളസൂത്രയ്ക്ക് ആകെ 18,000 രൂപ മാത്രമായിരുന്നു വില. വിവാഹ ജീവിതത്തിൽ ഏറ്റവും പ്രധാനമായി വേണ്ട കാര്യം പ്രണയമാണെന്ന് ഞങ്ങൾ എപ്പോഴും വിശ്വസിച്ചിരുന്നു. ഞങ്ങളുടെ വിവാഹത്തിന് കുടുംബാം​ഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ ആ നിമിഷങ്ങൾ ആസ്വദിച്ചു. ഞങ്ങളുടെ വിവാഹം ഞങ്ങളുടെ വ്യക്തിത്വത്തിന്റെ പ്രതിഫലനം കൂടി ആയിരുന്നു. ഓരോരുത്തരെയും അവരവർക്ക് കഴിയുന്ന രീതിയിൽ വിവാഹം കഴിക്കാനാണ് ഞങ്ങൾ പ്രേരിപ്പിച്ചത്”, അൻമോൽ പറഞ്ഞു.

    അമൃത റാവുവിന്റെയും ആർജെ അൻമോലിന്റെയും വിവാഹം ഇത്രയും കുറഞ്ഞ ചെലവിലാണ് നടത്തിയത് എന്ന കാര്യം പലർക്കും ഒരു പുതിയ അറിവായിരുന്നു. ഇത്രയും ലളിതമായി വിവാഹം നടത്തിയതിന് നിരവധിയാളുകളാണ് ഇരുവരെയുും അഭിനന്ദിച്ച് രം​ഗത്തെത്തുന്നത്.

    ”നിങ്ങൾ അടിപൊളിയാണ്. നിങ്ങളുടെ വിവാഹം ഏറ്റവും നല്ല രീതിയിലാണ് നടത്തപ്പെട്ടത്”, എന്നാണ് ഒരാളുടെ കമന്റ്. “നിങ്ങൾ രണ്ടുപേരും പലർക്കും വളരെ പ്രചോദനമാണ്. വളരെ ലളിതവും എന്നാൽ വളരെ പ്രത്യേകതയുള്ളതും ആയ വിവാഹം ആയിരുന്നു നിങ്ങളുടേത്” എന്ന് മറ്റൊരാൾ വീഡിയോക്കു താഴെ കമന്റ് ചെയ്തു. “നിങ്ങൾ യുവതലമുറയ്ക്ക് പ്രചോദനമാണ്”, എന്നാണ് മറ്റൊരു ആരാധകൻ അഭിപ്രായപ്പെട്ടത്. “സെലിബ്രിറ്റികൾക്ക് ഇത്രയും ലളിതമായി വിവാഹം കഴിക്കാനാകും എന്നറിഞ്ഞതിൽ സന്തോഷം. വെറും ഷോയ്ക്കു വേണ്ടി മാത്രം വിവാഹത്തിനായി ധാരാളം പണം ചെലവാക്കുന്നവർക്ക് വലിയ പ്രചോദനമാണ് നിങ്ങൾ” എന്ന് മറ്റൊരാൾ കുറിച്ചു.

    Published by:Sarika KP
    First published: