'സെക്യൂരിറ്റി ജീവനക്കാരനായ ദുബെയ്ക്ക് ലോക്ക്ഡൗണിനെ തുടർന്ന് ജോലി നഷ്ടമായിരുന്നു. ഇതിനെ തുടർന്ന് സുഹൃത്തിന്‍റെ കയ്യിൽ നിന്ന് ആയിരം രൂപ കടം വാങ്ങി അത്യാവശ്യ സാധനങ്ങൾ വാങ്ങി.. അക്കൂട്ടത്തിലാണ് രണ്ട് നിക്കറുകൾ തുന്നിക്കുന്നതിനായി രണ്ട് മീറ്റർ തുണിയും വാങ്ങിയത്. തയ്ക്കുന്നതിനായി 190 രൂപയും നൽകി.. എന്നാലും ധരിച്ചു നോക്കിയപ്പോൾ ഇറക്കം കുറവായിരുന്നു' എന്നാണ് ദുബെ പറയുന്നത്.
TRENDING:Gold Smuggling | ആദ്യം ഡമ്മി പരീക്ഷണം; സ്വപ്നയും കൂട്ടരും 23 തവണയായി കടത്തിയത് 230 കിലോ സ്വർണമെന്ന് കസ്റ്റംസ്[NEWS]'രാവണന്റെ വൈമാനിക നേട്ടങ്ങൾ എന്തൊക്കെ?'; നഷ്ടമായ പാരമ്പര്യത്തേക്കുറിച്ച് ഗവേഷണവുമായി ശ്രീലങ്ക[NEWS]'സാമൂഹ്യ സേവനത്തിൽ വിശ്വസിക്കുന്നു'; വീരപ്പന്‍റെ മകളും യുവമോർച്ച തമിഴ്നാട് വൈസ്പ്രസിഡന്‍റുമായ വിദ്യാറാണി[NEWS]
advertisement
തയ്യൽക്കാരനോട് പരാതി പറഞ്ഞുവെങ്കിലും തുണി തികഞ്ഞില്ല എന്നായിരുന്നു മറുപടി. പിന്നാലെ ആ തുണി വാങ്ങിയ കടയിലും എത്തി. രണ്ട് മീറ്റർ തുണി തന്നെയാണ് തന്നിരുന്നതെന്നായിരുന്നു അവിടെ നിന്ന് ലഭിച്ച പ്രതികരണം. തുടർന്നാണ് പൊലീസിന്‍റെ സഹായം തേടിയത്. അയാളോട് കോടതിയെ സമീപിക്കാൻ നിര്‍ദേശിച്ചുവെന്നാണ് പൊലീസ് ഉദ്യോഗസ്ഥനായ ശ്രീവാസ്തവ പറയുന്നത്.
സംഗതി ഇത്രയും ആയതോടെ ദുബെയുടെ പണം തിരികെ നൽകാൻ തയ്യാറാണെന്ന് തയ്യൽക്കാരൻ അറിയിക്കുകയായിരുന്നു.
