കൊച്ചി: വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വപ്ന സുരേഷും കൂട്ടാളികളും 23 തവണയായി 230 കിലോ സ്വർണം കടത്തിയെന്ന് കസ്റ്റംസിന്റെ കണ്ടെത്തൽ. നയതന്ത്ര ചാനലിലൂടെ ഡമ്മി ബാഗ് എത്തിച്ചുള്ള പരീക്ഷണം വിജയിച്ചതിനു പിന്നാലെയാണ് സംഘം വൻതോതിൽ സ്വർണക്കടത്ത് ആരംഭിച്ചത്. 2019 ജൂണിലാണ് നയതന്ത്രചാനല്‍ വഴി ഡമ്മി ബാഗ് കടത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നയതന്ത്ര ചാനൽ വഴി 152 കിലോ വരെ ഭാരമുള്ള ബാഗുകൾ എത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ സ്വര്‍ണം പിടിച്ചെടുത്ത ബാഗിന് 79 കിലോ തൂക്കമുണ്ടായിരുന്നു. ഇതില്‍ നിന്നും 30 കിലോ സ്വര്‍ണമാണ് കണ്ടെത്തിയത്. ഇത്തരത്തിൽ 230 കിലോ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന വിവരം. കള്ളക്കടത്ത് ബാഗേജ് വിമാനത്താവളത്തിൽ നിന്നും സ്വീകരിച്ചിരുന്നത് സരിത്ത് ആണെന്നും മൊഴി നൽകിയിട്ടുണ്ട്. സ്വപ്‌ന ഒളിവില്‍ പോകുന്നതിന് മുമ്പ് സുഹൃത്തിനെ ഏല്‍പ്പിച്ച ബാഗില്‍ നിന്നും കസ്റ്റംസ് 15 ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്. സുഹൃത്തിനെ കഴിഞ്ഞ ദിവസം കസ്റ്റംസ് വിളിച്ചുവരുത്തിയാണ് കസ്റ്റംസ് ബാഗ് വാങ്ങിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.