അമേരിക്കൻ ബാസ്‌ക്കറ്റ്ബോൾ കളിക്കാരൻ റെക്‌സ് ചാപ്മാനാണ് ട്വിറ്ററിൽ ഈ വീഡിയോ പങ്കുവച്ചത്. യുഎസ്‌എയിലെ ടെക്സസിലെ ഫോർട്ട് വർത്തിലുള്ള യൂജിൻ ബോസ്റ്റിക്ക് എന്ന വയോധികൻ താൻ രക്ഷപ്പെടുത്തിയ നായ്ക്കളുമായി സവാരിക്ക് പോകുന്നതിനാണ് ഈ ട്രെയിൻ നിർമ്മിച്ചത്.
Also Read- ജൈനസന്യാസിയുടെ അന്ത്യയാത്രക്കൊപ്പം അഞ്ച് കിലോമീറ്ററോളം സഞ്ചരിച്ച് നായ
80 വയസ്സുള്ള യൂജിൻ ബോസ്റ്റിക്ക് ഇദ്ദേഹം രക്ഷപ്പെടുത്തിയ നായ്ക്കൾക്കൊപ്പം സവാരിക്ക് പോകാൻ ഒരു ട്രെയിൻ തന്നെ നിർമ്മിക്കുകയായിരുന്നുവെന്ന് റെക്സ് ചാപ്മാൻ വീഡിയോയ്ക്ക് അടിക്കുറിപ്പായി കുറിച്ചു. ഇത് തീർച്ചയായും മാനവികതയുടെ ഏറ്റവും മികച്ച ഉദാഹരണമാണെന്നും അദ്ദേഹം പറയുന്നു.
advertisement
പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം, യൂജിനും സഹോദരൻ കോർക്കിയും ഒരു തെരുവിന്റെ അവസാന ഭാഗത്താണ് താമസിക്കുന്നത്. അവിടെ നിരവധി നാട്ടുകാർ നായ്ക്കളെ ഉപേക്ഷിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇവർ രക്ഷപ്പെടുത്തുന്ന നായ്ക്കളുമായി ഒരുമിച്ച് സവാരിക്ക് പോകാൻ ഒരു ട്രെയിൻ ഉണ്ടാക്കാൻ യൂജിൻ തീരുമാനിക്കുകയായിരുന്നു.
വീഡിയോയിൽ, യൂജിൻ തന്നെ ട്രെയിൻ ഓടിക്കുന്നത് കാണാം. ട്രെയിനിൽ യാത്ര ചെയ്യുന്ന നായ്ക്കളുടെ മുഖത്തെ ആവേശവും നമുക്ക് കാണാം.
ഇൻറർനെറ്റിലെ പ്രതികരണം എങ്ങനെ?
നെറ്റിസൻമാർക്ക് ഈ വീഡിയോ ക്ലിപ്പ് വളരെയേറെ ഇഷ്ടപ്പെട്ടുവെന്നതിന് തെളിവാണ് വീഡിയോയ്ക്ക് ലഭിച്ച 2 ലക്ഷത്തിലധികം വ്യൂ. 7000 ലധികം ലൈക്കുകളും വീഡിയോയ്ക്ക് നേടാൻ കഴിഞ്ഞു. നിരവധി പേർ യൂജിന്റെ ഈ പ്രവർത്തനത്തെ അഭിനന്ദിച്ചു.
ഇത്തരത്തിൽ പട്ടികളേയും പൂച്ചകളേയും അടക്കം വളർത്തു മൃഗങ്ങളെ ആത്മാർത്ഥമായി സ്നേഹിക്കുന്ന നിരവധി പേർ നമുക്കിടയിലുണ്ട്. എന്നാൽ ഇവയോടുള്ള നിങ്ങളുടെ സ്നേഹത്തിന് എന്ത് മൂല്യം വരും? നിങ്ങളുടെ ജീവനായ പട്ടിക്കോ പൂച്ചയ്ക്കോ നിങ്ങളുടെ കാലശേഷം എന്ത് നൽകും? ഇനി നമ്മൾ കൊടുക്കുന്ന ഏറ്റവും വിലയേറിയ സമ്മാനം അവയ്ക്ക് നമ്മുടെ സ്നേഹത്തേക്കാൾ വലുതായിരിക്കുമോ? വളർത്തുമൃഗങ്ങളെ കുറിച്ച് ഇങ്ങനെയൊക്കെ ചിന്തിക്കുന്ന നിരവധി പേരുണ്ടാകും. അങ്ങനെയൊരാെളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ അടുത്തിടെ വാർത്തകൾ നിറഞ്ഞിരുന്നു. യുഎസ്സിലെ ടെന്നെസ്സി സ്വദേശിയായ ബിൽ ഡോറിസ് എന്നയാൾ കഴിഞ്ഞ വർഷമാണ് മരിച്ചത്. ഡോറിസിനൊപ്പം നിഴൽ പോലെ ഒപ്പമുണ്ടായിരുന്ന പട്ടിയാണ് ലുലു. ഡോറിസും ലുലുവും ഇപ്പോൾ ചർച്ചയാകാൻ കാരണം എന്താണെന്നല്ലേ?
Also Read- അമ്മയും മകനും ചേർന്ന് സൗജന്യമായി ഭക്ഷണം നൽകിയത് 22,000 പേർക്ക്
ഡോറിസിന്റെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കളുടെ അവകാശി ഇനി ലുലു എന്ന എട്ട് വയസ്സുള്ള വളർത്തുപട്ടിയാണ്. മരിക്കുന്നതിന് മുമ്പ് ഡോറിസ് എഴുതിയ വിൽപത്രത്തിൽ പറയുന്നത്, 5 മില്യൺ ഡോളർ അതായത് 36,29,55,250 കോടി ഇന്ത്യൻ രൂപ ലുലുവിനുള്ളതാണെന്നാണ്. ഒരു ട്രസ്റ്റിനാണ് ഡോറിസ് പണം നൽകിയിരിക്കുന്നത്. ലുലുവിനെ മരണം വരെ രാജകീയമായി നോക്കേണ്ട ഉത്തരവാദിത്തം ഈ ട്രസ്റ്റിനാണ്.