TRENDING:

World's Largest Ball Pen | 37 കിലോ ഭാരം; ലോകത്തിലെ ഏറ്റവും വലിയ പേനയുടെ വീഡിയോ പങ്കുവച്ച് ഗിന്നസ് വേൾഡ് റെക്കോർഡ്

Last Updated:

ഈ പേന കേവലം പ്രദര്‍ശനത്തിനു വേണ്ടി മാത്രമുള്ളതല്ല, അതുപയോഗിച്ച് എഴുതാനും സാധിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വാളിനേക്കാള്‍ മൂര്‍ച്ചയുണ്ട് പേനയ്ക്ക്‌ എന്നൊരു ചൊല്ലുണ്ട്. ഹൈദരാബാദ് നിവാസിയായ ആചാര്യ മകുനൂരി ശ്രീനിവാസയെ (acharya makunuri srinivasa) സംബന്ധിച്ചിടത്തോളം ഇത് അക്ഷരാര്‍ത്ഥത്തില്‍ ശരിയായിരിക്കാം.
advertisement

2011ല്‍ ശ്രീനിവാസയും സംഘവും ചേർന്നാണ് ലോകത്തിലെ ഏറ്റവും വലിയ ബോള്‍ പോയിന്റ് പെന്‍ നിര്‍മ്മിച്ച് (world biggest ballpoint pen) റെക്കോര്‍ഡ് സ്വന്തമാക്കിയത്. ആ ബോള്‍പോയിന്റ് പേനയുടെ വീഡിയോ ആണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് (guinness world records) ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. ശ്രീനിവാസയും സംഘവും ബോള്‍പോയിന്റ് പേന എടുത്ത് പൊക്കുന്നതാണ് ഇന്‍സ്റ്റഗ്രാം റീൽസിൽ കാണുന്നത്. എന്നാല്‍ ഈ പേന കേവലം പ്രദര്‍ശനത്തിനു വേണ്ടി മാത്രമുള്ളതല്ല, അതുപയോഗിച്ച് എഴുതാനും സാധിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

advertisement

ഒരു സംഘം ആളുകള്‍ ചേര്‍ന്ന് പേന പിടിച്ച് പൊക്കുന്നതും ഒരു വലിയ വെള്ള പേപ്പറില്‍ ഒരു കാരിക്കേച്ചര്‍ വരയ്ക്കുന്നതും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പങ്കുവെച്ച ഇന്‍സ്റ്റഗ്രാം റീലില്‍ കാണാം. 5.5 മീറ്റര്‍ നീളമാണ് ഈ ബോള്‍ പോയിന്റ് പേനയ്ക്കുള്ളത്. പേനയുടെ ഭാരം 37.23 കിലോഗ്രാമില്‍ കൂടുതലാണ്. ഇന്ത്യന്‍ പുരാണ കഥകളിലെ രംഗങ്ങള്‍ കൊത്തിയ ബോള്‍പോയിന്റ് പേന ശ്രീനിവാസ നിര്‍മ്മിച്ചതാണെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പറയുന്നു. പിച്ചള ഉപയോഗിച്ചാണ് പേന നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ പുറംഭാഗത്തെ പിച്ചളത്തോടിന് ഒമ്പത് കിലോഗ്രാം ഭാരമുണ്ട്. 2011 ഏപ്രില്‍ 24-ന് ഹൈദരാബാദിലാണ് പേനയുടെ റെക്കോര്‍ഡ് പുറംലോകമറിഞ്ഞത്. ഇതോടെ, 1.45 മീറ്റര്‍ അല്ലെങ്കില്‍ 4 അടി 9 ഇഞ്ച് എന്ന മുന്‍ റെക്കോര്‍ഡിനെയാണ് ശ്രീനിവാസയുടെ ബോള്‍ പെന്‍ മറികടന്നത്.

advertisement

വീഡിയോ കണ്ട സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ പ്രതികരണം വളരെ ആകാംഷ നിറഞ്ഞതായിരുന്നു. '' ഞാന്‍ ഇതൊരു മിസൈല്‍ ആണെന്നാണ് കരുതിയത്'' എന്നായിരുന്നു ഒരു ഉപയോക്താവിന്റെ പ്രതികരണം. പേനയുടെ മഷി ചോര്‍ന്നാല്‍ എന്ത് സംഭവിക്കുമെന്ന ആശ്ചര്യവും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്. പേനയുടെ അനാച്ഛാദന ചടങ്ങിന്റെ വിശദമായ വീഡിയോ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് യൂട്യൂബില്‍ പങ്കുവെച്ചിട്ടുണ്ട്.

ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും വൈവിധ്യമാര്‍ന്ന പേനയും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് വെളിപ്പെടുത്തിയിട്ടുണ്ട്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പ്രകാരം, ഫിഷര്‍ സ്‌പേസ് പെന്‍ കമ്പനി (യുഎസ്എ) നിര്‍മ്മിച്ച സ്‌പേസ് പെന്‍ ആണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇതില്‍ വിസ്‌കോ-ഇലാസ്റ്റിക് മഷി വിതരണം ചെയ്യാന്‍ പ്രത്യേക നൈട്രജന്‍-പ്രഷറൈസ്ഡ് കാട്രിഡ്ജുകളാണ് ഉപയോഗിക്കുന്നത്. ഈ സംവിധാനം ഉപയോഗിച്ച്, സ്‌പേസ് പേനകള്‍ തലതിരിച്ച് പിടിച്ചാലും യാതൊരു പ്രശ്‌നങ്ങളും ഉണ്ടാകില്ല. കൂടാതെ കടുത്ത ചൂടിനും തണുപ്പിനുമിടയിലും വെള്ളത്തിനടിയിലും പൂജ്യം ഗുതുത്വാകര്‍ഷണ ബലത്തിലും പേന ഉപയോഗിക്കാന്‍ കഴിയും.

advertisement

Penguins | ഉപ്പുവെള്ളത്തെ ശുദ്ധജലമാക്കും പെൻഗ്വിനുകൾ; ഈ കഴിവ് എങ്ങനെയെന്നറിയാം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

1968 ലെ അപ്പോളോ 7 ദൗത്യത്തിലാണ് ബഹിരാകാശ പേന ആദ്യമായി ഉപയോഗിച്ചതെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള ബഹിരാകാശയാത്രികര്‍ ഉപയോഗിക്കുന്ന ഒരു സാധാരണ പേനയായി സ്‌പേസ് പെന്‍ മാറിയിരിക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
World's Largest Ball Pen | 37 കിലോ ഭാരം; ലോകത്തിലെ ഏറ്റവും വലിയ പേനയുടെ വീഡിയോ പങ്കുവച്ച് ഗിന്നസ് വേൾഡ് റെക്കോർഡ്
Open in App
Home
Video
Impact Shorts
Web Stories