അമ്മ ഇനി തിരിച്ചു വരില്ല എന്ന തിരിച്ചറിവ് കൊണ്ടായിരിക്കാം തന്റെ മരണ ശേഷം വീണ്ടും അമ്മയുടെ അടുത്തു തന്നെ ഉണ്ടാകണം എന്ന ആഗ്രഹത്തിൻമേൽ അമ്മയുടെ ശവക്കല്ലറയ്‌ക്ക് സമീപം മൻസൂർ തനിയ്ക്ക് വേണ്ടിയും കല്ലറക്ക് കുഴിയെടുത്തിരിക്കുകയാണ്.
Also read-ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് മൂവായിരം വിദ്യാർത്ഥികളുടെ ബോണ്‍ നത്താലേ റാലി
തന്റെ അമ്മയെക്കുറിച്ച് പറയാൻ ഗോപാൽ ഗഞ്ചുകാരനായ മൻസൂറിന് നൂറ് നാവാണ്. എല്ലാവരെയും സ്നേഹിക്കാൻ മാത്രമാണ് തന്റെ അമ്മ തന്നെ പഠിപ്പിച്ചിട്ടുള്ളത് എന്നാണ് മൻസൂർ പറയുന്നത്. കുട്ടിക്കാലം മുതലേ തന്റെ എല്ലാ കാര്യങ്ങളിലും അമ്മയുടെ പിന്തുണ ഉണ്ടായിരുന്നു. തനിയ്ക്കുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും അമ്മ പരിഹരിച്ചു നൽകിയിരുന്നു. പക്ഷെ അമ്മയുടെ മരണം മൻസൂറിന് ഇന്നും വലിയ വേദനയാണ്.
advertisement
അമ്മയുടെ മരണ ശേഷം ആ ശവക്കല്ലറ സന്ദർശിക്കാത്ത ഒരു ദിവസം പോലും മൻസൂറിന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. മരിച്ചു കഴിഞ്ഞാൽ തന്റെ ശരീരം പുതച്ചു വയ്ക്കാനുള്ള ഒരു പച്ച നിറത്തിലുള്ള വസ്ത്രവും മൻസൂർ വാങ്ങി വച്ചിട്ടുണ്ട്. തന്റെ അമ്മയോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ട് മരണ ശേഷമെങ്കിലും വീണ്ടും അമ്മയുടെ അടുത്തെത്തണം എന്ന് മനസറിഞ്ഞാഗ്രഹിക്കുകയാണ് ഈ ബീഹാറുകാരൻ.
