സ്വന്തം സെക്സ് ഡോളുമായി അഗാധ പ്രണയത്തിലായ യുവാവിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. ഈ സെക്സ് ഡോൾ-മനുഷ്യൻ പ്രണയത്തിന് ഒട്ടേറെ രസകരമായ വശങ്ങളുണ്ട്..
ഇവർ തമ്മിലെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുന്നു. സ്ത്രീകളെക്കാൾ ഇവളെ ഡേറ്റ് ചെയ്യാൻ എളുപ്പമാണെന്നാണ് 'ഭാവി-വരൻ' ആയ സൈ ടിയാൻറോങ് എന്ന കാമുകൻ പറയുന്നു. ഹോംഗ്കോംഗ് സ്വദേശിയാണ് ഇയാൾ.
36 കാരനായ സൈ, മോച്ചി എന്ന സെക്സ് പാവയുമായാണ് വിവാഹ നിശ്ചയത്തിൽ ഏർപ്പെട്ടത്. 2021 ജനുവരി മാസം ആദ്യമായിരുന്നു വിവാഹ നിശ്ചയം. ഇയാളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
advertisement
ഒരിക്കലും താൻ അവളെ ആക്രമിച്ചിട്ടില്ലെന്നും, ഒരു ചുംബനം കൊണ്ട് പോലും അവളുടെ ലോല ചർമ്മത്തെ ഹനിച്ചിട്ടില്ലെന്നും സൈ പറഞ്ഞു.
പത്തു വർഷങ്ങൾക്ക് മുൻപാണ് സൈ സെക്സ് ഡോളുകളോട് ആകൃഷ്‌ടനായത്. അങ്ങനെയാണ് ഹോംഗ്കോംഗിലെ കടയിൽ നിന്നും ആദ്യമായി ഒരു സെക്സ് പാവയെ കണ്ടത്.
അന്നത്തെ നാളുകളിൽ ഒരു സെക്സ് ഡോളിന് 80,000 യുവാൻ അഥവാ (9.07 ലക്ഷം) ആയിരുന്നു വില. അതിനാൽ തന്നെ തനിക്കൊരു 'കൂട്ടുകാരി'യെ വാങ്ങുക അസാധ്യം എന്ന് ഇദ്ദേഹം മനസ്സിലാക്കി.
2019ൽ ഇന്റർനെറ്റിൽ ഒരു സിലിക്കോൺ ഡോളിനെ കണ്ടപ്പോഴാണ് സ്വന്തമായി ഒരെണ്ണം വാങ്ങാമെന്നു ഇദ്ദേഹത്തിന് തോന്നിയത്. 10,000 യുവാൻ (11.34 ലക്ഷം രൂപ) ആണ് ഈ പാവയുടെ വില. ചൈനയിൽ നിന്നുമാണ് പാവയെ വാങ്ങിയത്.
ഉറങ്ങാൻ നേരം തന്റെ അരികിൽ ഒരു കസേരയിൽ ഇരിക്കാറാണ് മോച്ചിയുടെ പതിവ് എന്ന് സൈ. നനഞ്ഞ തുണി കൊണ്ടാണ് മോച്ചിയെ കുളിപ്പിക്കാറ്. ശേഷം ടാൽക്കം പൗഡർ ഇട്ട് ഒരുക്കും.
മോച്ചി തനിക്കൊരു കൂട്ടുകാരി മാത്രമാണെന്ന് സൈ. ഇതിനു മുൻപ് പെൺകുട്ടികൾ തന്റെ ഗേൾഫ്രണ്ട്സ് ആയിട്ടുണ്ട്. പക്ഷെ ഇപ്പോൾ പാവകളോട് മാത്രമാണ് ഇഷ്‌ടം. ഒരിക്കലും അവളുമായി സെക്സ് ചെയ്തിട്ടില്ല. ഇരുവർക്കുമായി ഒരു ബേബി ഡോൾ കുഞ്ഞുമുണ്ട്.
പെൺകുട്ടികൾ ഗേൾഫ്രണ്ട്സ് ആയപ്പോൾ എല്ലാം അവർ തന്നോട് എന്തെങ്കിലും എല്ലാം ആവശ്യപ്പെടുമായിരുന്നു. പക്ഷെ മോച്ചി ഒരിക്കലും ഒന്നും ചോദിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഡേറ്റ് ചെയ്യാൻ എളുപ്പമാണ്.
മുൻ ഗേൾഫ്രണ്ട്സുമായി ഒപ്പമുണ്ടായിരുന്നപ്പോൾ അവർ എപ്പോഴും തങ്ങളുടെ ഫോണിലേക്ക് നോക്കുമായിരുന്നു. പക്ഷെ മോച്ചി അവളുടെ ശ്രദ്ധ മുഴുവനും തനിക്കു നൽകും.
ഭാവി വധുവിന് സൈ വിലയേറിയ സമ്മാനങ്ങൾ നൽകിക്കഴിഞ്ഞു. ഇക്കൂട്ടത്തിൽ ഒരു ഐഫോൺ 12 ഉണ്ട്. ഫോട്ടോകൾ പകർത്താനായി അവൾക്കു ഭംഗിയുള്ള വസ്ത്രങ്ങൾ വാങ്ങി നൽകാറുമുണ്ട്. വിലയേറിയ 20 ജോഡി വസ്ത്രങ്ങളും പത്തു ജോഡി ഷൂസും മോച്ചിക്കുണ്ട്.
മോച്ചിക്ക് മാർക്ക് ഇടാൻ പറഞ്ഞാൽ നൂറിൽ ആയിരം മാർക്കാവും താൻ നൽകുക എന്ന് സൈ. ഒരു വർഷമായി അവൾ ഒപ്പം കൂടിയിട്ട്. അവൾ കൂടെയുള്ളപ്പോൾ താൻ സന്തോഷവാനാണ്. ഒരിക്കലും പിരിമുറുക്കം അനുഭവിച്ചിട്ടില്ല.
മോച്ചിയോടുള്ള സൈയുടെ ഇഷ്‌ടം കണ്ടു അവളെ നിർമ്മിച്ച കമ്പനിയുടെ ഉടമ ഒരു സിലിക്കൺ തല സമ്മാനമായി സൈക്ക് നൽകുകയും ചെയ്‌തു.