TRENDING:

ഓൺലൈൻ ആയി സാധനം ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് പാർലെ-ജി ബിസ്കറ്റ്; പരാതിയില്ലാതെ യുവാവ്

Last Updated:

സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടിട്ടുണ്ടോ എന്ന ചിലരുടെ ചോദ്യത്തിന് റീഫണ്ട് പ്രക്രിയയിലാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. ഏതായാലും ലഭിച്ചത് ഇഷ്ടിക കഷണമല്ലല്ലോ പാർലെ - ജി ബിസ്കറ്റ് ആണല്ലോ എന്ന ആശ്വാസമാണ് മറ്റു ചിലർ പങ്കുവെച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോവിഡ് കാലമായതോടെ ഓൺലൈൻ ആയി സാധനങ്ങൾ ഓർഡർ ചെയ്യുന്നത് ഒരു അത്യാവശ്യമായി മാറിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഓൺലൈൻ ആയി സാധനങ്ങൾ ഓർഡർ ചെയ്യുന്നത് ഒരു തമാശയല്ല.
parle g
parle g
advertisement

അടുക്കളയിലേക്ക് ആവശ്യമായ സാധനങ്ങൾ മുതൽ ഇലക്ട്രോണിക്സ് സാധനങ്ങൾ വരെ ഇപ്പോൾ ഓൺലൈൻ ആയാണ് ഓർഡർ ചെയ്യുന്നത്. ഒറ്റ ക്ലിക്കിലൂടെ നമുക്ക് ആവശ്യമുള്ള സാധനങ്ങൾ ഓൺലൈനിൽ ഓർഡർ ചെയ്യാമെങ്കിലും ചിലപ്പോൾ ഒക്കെ ഓർഡർ ചെയ്യുന്നതിൽ പിശകുകൾ പറ്റാം.

പലപ്പോഴും സാധനങ്ങൾ ഓർഡർ ചെയ്തിട്ട് ഇ-കൊമേഴ്സ് സൈറ്റുകൾ നടത്തിയ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പലപ്പോഴും ഉപയോക്താക്കൾ പരാതിപ്പെടുന്നത് നമ്മൾ കേട്ടിട്ടുണ്ട്. വിലയേറിയ

ഇലക്ട്രോണിക് ഉപകരണങ്ങൾ ഓർഡർ ചെയ്തവർക്ക് ചിലപ്പോൾ ഇഷ്ടിക കഷണങ്ങൾ കിട്ടിയ വാർത്തയും നമ്മൾ വായിച്ചിട്ടുണ്ട്. എന്നാൽ, ഇത്തവണ ഓൺലൈനിൽ ഓർഡർ ചെയ്ത യുവാവിന് ഓർഡർ ചെയ്ത സാധനത്തിന് പകരം ലഭിച്ചത് ഒരു പായ്ക്കറ്റ് പാർലെ - ജി ബിസ്കറ്റ് ആണ്.

advertisement

ഫേസ്ബുക്ക് പോസ്റ്റിലാണ് വിക്രം ബുറഗോഹൻ എന്നയാൾ തനിക്ക് പാർലെ- ജി ബിസ്കറ്റ് കിട്ടിയ കാര്യം ചെറിയ ചിരിയോടെ പങ്കുവെച്ചത്. ആമസോണിൽ നിന്ന് റിമോട്ട് കൺട്രോൾഡ് കാർ ഓർഡർ ചെയ്തപ്പോഴാണ് പാർലെ - ജി ബിസ്കറ്റ് ലഭിച്ചതെന്നും അദ്ദേഹം കമന്റ് ബോക്സിൽ വ്യക്തമാക്കുന്നു. ഏതായാലും നാലുമണിക്കുള്ള ചായക്കുള്ള കടി ലഭിച്ചല്ലോ എന്നായിരുന്നു മറ്റൊരു വിരുതന്റെ കമന്റ്.

advertisement

മരണമടഞ്ഞ രോഗിയുടെ ബന്ധുക്കള്‍ വർഷങ്ങളായി മാമ്പഴം അയയ്ക്കുന്നു, വൈറലായി ഡോക്ടറുടെ കുറിപ്പ്

'ആമസോൺ ഇന്ത്യയിൽ നിങ്ങൾ ഓർഡർ ചെയ്തതിനു പകരം നിങ്ങൾക്ക് പാർലെ - ജി ബിസ്കറ്റ് ലഭിച്ചിരിക്കുന്നു. ഹഹഹഹ.' ഒരു ചെറുചിരിയോടെ വിക്രം ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ. താൻ ഓർഡർ ചെയ്ത റിമോട്ട് കൺട്രോൾ കാറിനു പകരം പാർലെ-ജി ബിസ്കറ്റ് ലഭിച്ച വിക്രം ഇതിനെക്കുറിച്ച് പരാതിപ്പെട്ടില്ല. പകരം, ചായയ്ക്ക് ഒപ്പം പാർലെ - ജി ബിസ്കറ്റ് കഴിക്കുകയാണ് ചെയ്തത്.

advertisement

ദുബായ് വിമാനത്താവളത്തിൽ ലോകത്തെ ഏറ്റവും വലിയ കോവിഡ് പരിശോധനാ കേന്ദ്രം ; ദിവസം ഒരു ലക്ഷം സാമ്പിളുകള്‍ വരെ പരിശോധിക്കാം

അതേസമയം, സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടിട്ടുണ്ടോ എന്ന ചിലരുടെ ചോദ്യത്തിന് റീഫണ്ട് പ്രക്രിയയിലാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. ഏതായാലും ലഭിച്ചത് ഇഷ്ടിക കഷണമല്ലല്ലോ പാർലെ - ജി ബിസ്കറ്റ് ആണല്ലോ എന്ന ആശ്വാസമാണ് മറ്റു ചിലർ പങ്കുവെച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രാജ്യത്തെ ഏറ്റവും പ്രശസ്തമായ ഗ്ലൂക്കോസ് ബിസ്കറ്റുകളിൽ ഒന്നാണ് പാർലെ - ജി. കുറഞ്ഞ ചെലവിൽ ലഭിക്കുന്ന പാർലെ - ജി ബിസ്കറ്റ് എല്ലാവർക്കും പ്രിയങ്കരമാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഓൺലൈൻ ആയി സാധനം ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് പാർലെ-ജി ബിസ്കറ്റ്; പരാതിയില്ലാതെ യുവാവ്
Open in App
Home
Video
Impact Shorts
Web Stories