HOME » NEWS » Gulf » DUBAI AIRPORT TO HAVE WORLD S LARGEST LABORATARY FOR PROCESSING COVID PCR TESTS

ദുബായ് വിമാനത്താവളത്തിൽ ലോകത്തെ ഏറ്റവും വലിയ കോവിഡ് പരിശോധനാ കേന്ദ്രം ; ദിവസം ഒരു ലക്ഷം സാമ്പിളുകള്‍ വരെ പരിശോധിക്കാം

ദിവസം ഒരു ലക്ഷം സാമ്പിളുകള്‍ വരെ പരിശോധന നടത്താന്‍ ശേഷി പുതിയ ലാബിനുണ്ട്. ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ പരിശോധനാ ഫലം ലഭ്യമാക്കാനുമാവും.

News18 Malayalam | news18-malayalam
Updated: June 23, 2021, 8:42 AM IST
ദുബായ് വിമാനത്താവളത്തിൽ ലോകത്തെ ഏറ്റവും വലിയ കോവിഡ് പരിശോധനാ കേന്ദ്രം ; ദിവസം ഒരു ലക്ഷം സാമ്പിളുകള്‍ വരെ പരിശോധിക്കാം
പ്രതീകാത്മക ചിത്രം
  • Share this:
ദുബായ്: കോവിഡ് രോഗ നിര്‍ണയത്തിനുള്ള ആര്‍ ടി പി സി ആര്‍ പരിശോധന നടത്താനായി ദുബായ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ അത്യാധുനിക ലാബ് തയാറാവുന്നു. 20,000 ചതുരശ്ര അടി വിസ്‍തീര്‍ണമുള്ള ഈ ലബോറട്ടറിയില്‍ 24 മണിക്കൂറും പരിശോധനകള്‍ നടത്താനുള്ള സംവിധാനമുണ്ടാകും. ദുബായ് വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന എല്ലാ യാത്രക്കാരില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് വിമാനത്താവളത്തില്‍ വെച്ചുതന്നെ പരിശോധന നടത്തുകയാണ് ലക്ഷ്യം.

Also Read- Petrol Diesel Price| ഇന്ന് ആശ്വാസദിനം; ഇന്ധനവിലയിൽ വർധനവില്ല

ദിവസം ഒരു ലക്ഷം സാമ്പിളുകള്‍ വരെ പരിശോധന നടത്താന്‍ ശേഷി പുതിയ ലാബിനുണ്ടെന്ന് അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ പറയുന്നു. ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ പരിശോധനാ ഫലം ലഭ്യമാക്കാനുമാവും. ദുബായ് ഹെല്‍ത്ത് അതോറിറ്റിയുമായും പ്യുവര്‍ ഹെല്‍ത്തുമായും സഹകരിച്ചതാണ് വിമാനത്താവളം അധികൃതര്‍ രണ്ടാം ടെര്‍മിനലില്‍ ലാബ് സജ്ജമാക്കുന്നത്.

Also Read- Explained: ഇല്ല സാർ, രൂപ ഇതിലില്ല; ലോകത്ത് ഏറ്റവും ഉയർന്ന മൂല്യമുള്ള കറൻസികൾ ഏതൊക്കെയെന്നറിയാം

പൊസിറ്റീവ്, നെഗറ്റീവ് പ്രഷര്‍ റൂമുകള്‍ക്കൊപ്പം പരിശോധനാ ഫലങ്ങള്‍ സര്‍ക്കാര്‍ പ്ലാറ്റ്ഫോമുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളുമുണ്ടാകും. ഏറ്റവും എളുപ്പത്തില്‍ സുരക്ഷിതമായി വിവരങ്ങള്‍ അധികൃതരിലേക്കും വിമാനക്കമ്പനികള്‍ക്കും എത്തിക്കാനാവും. അന്താരാഷ്‍ട്ര യാത്രാ ഹബ്ബ് എന്ന നിലയില്‍ വരും ദിവസങ്ങളില്‍ ദുബായ് വിമാനത്താവളത്തിലുണ്ടാകാന്‍ പോകുന്ന ജനത്തിരക്ക് കണക്കിലെടുത്ത് ഏറ്റവും സുരക്ഷിതമായ യാത്രാ സൗകര്യമാണ് ഒരുക്കുന്നതെന്ന് ദുബായ് എയര്‍പോര്‍ട്ട്സ് ചെയര്‍മാന്‍ ഷേഖ് അഹ്‍മദ് ബിന്‍ സഈദ് അല്‍ മക്തൂം പറഞ്ഞു.

Also Read- ഇതാണ് കേരളം; അഞ്ചു വർഷത്തിനിടെ 66 സ്ത്രീധന പീഡന മരണങ്ങൾ; നാലു മാസത്തിനിടെ 1080 ഗാർഹിക പീഡനക്കേസുകൾ

English Summary: Dubai International Airport will now be home to an in-house lab for processing Covid-19 RT PCR tests. Located close to Terminal 2, the 20,000 sq. ft laboratory is a dedicated facility for round-the-clock processing of RT-PCR test samples collected from passengers at DXB, Dubai Airports said in a press release. "Using latest WHO-standard Covid-19 RT-PCR testing equipment, the lab can process up to 100,000 samples per day and provide reliable results within a few hours," said the statement. Dubai Airports in collaboration with Dubai Health Authority and Pure Health announced the opening of the lab on Tuesday, June 22.
Published by: Rajesh V
First published: June 23, 2021, 8:42 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories