ബോളിവുഡ് നടനും മോഡലുമായ വിദ്യുത് ജംവാൾ ആണ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഇത്തരമൊരു വീഡിയോ ക്ലിപ്പ് ഷെയർ ചെയ്തത്. വീഡിയോയിൽ ഒരു മധ്യവയസ്കൻ ഒരു ചെറിയ പാമ്പിനെ മൂക്കിൽ കൂടി അകത്തേക്ക് കയറ്റുകയാണ്. തുടർന്ന് ഇയാൾ പാമ്പിനെ വായിൽ കൂടെ പുറത്തെടുക്കുകയും ചെയ്യുന്നു. വിദ്യുത് ജംവാൾ പോസ്റ്റ് ചെയ്ത വീഡിയോയുടെ ഉറവിടം എവിടെയാണെന്ന് വ്യക്തമല്ല. പക്ഷേ, അതിലെ മധ്യവയസ്കൻ കാണിക്കുന്ന അതിസാഹസം യാഥാർത്ഥ്യമാണ്. “ഞാൻ എന്റെ ഇന്ത്യയെ സ്നേഹിക്കുന്നു” എന്നാണ് വീഡിയോ പങ്കിട്ടുകൊണ്ട് വിദ്യുത് ജംവാൾ നൽകിയ കാപ്ഷൻ.
advertisement
ഇൻസ്റ്റഗ്രാമിലെ വിദ്യുത് ജംവാളിന്റെ പോസ്റ്റിനോട് സമ്മിശ്ര പ്രതികരണമാണ് നെറ്റിസൺസിൽ നിന്നുണ്ടായത്. ചിലർ ഈ അതിസാഹസത്തിന്റെ വീഡിയോ ക്ലിപ്പ് ആസ്വദിച്ചപ്പോൾ മറ്റു ചിലർ അതിനെതിരെ രംഗത്തെത്തി. മിണ്ടാപ്രാണികളായ മൃഗങ്ങളെ ദുരുപയോഗം ചെയ്യുകയും ദ്രോഹിക്കുകയും ചെയ്യുന്നു എന്നാണ് എതിർക്കുന്നവരുടെ അഭിപ്രായം. അതേസമയം, മറ്റു ചിലർ ഈ സാഹസം കാണിക്കുന്നയാളുടെ ജീവനെക്കുറിച്ചാണ് ആശങ്കപ്പെടുന്നത്.
Also Read- Viral Video|ആരേയും കൂസാതെ റോഡിൽ നടക്കാനിറങ്ങിയ മുതല; പരിഭ്രാന്തരായി നാട്ടുകാർ
“ഇത് മൃഗങ്ങളെ ദ്രോഹിക്കലാണെന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ.. പാമ്പിന് ഇയാളുടെ മൂക്കിനുള്ളിലൂടെ ഒരു യാത്ര നടത്താൻ ശരിക്കും ആഗ്രഹമുണ്ടോ” എന്നാണ് ഒരാൾ കമന്റ് ചെയ്തത്. എന്തിനാണ് ഇയാൾ ഇങ്ങനെ ചെയ്യുന്നതെന്ന് മറ്റൊരാൾ കമന്റ് ചെയ്തു. മനുഷ്യരുടെ വിനോദത്തിനായി മൃഗങ്ങളെ ഉപയോഗിക്കരുതെന്ന് വേറൊരു ഉപയോക്താവ് അഭിപ്രായപ്പെടുന്നു. ജീവൻ അപകടത്തിലാക്കുന്ന ഈ പ്രവൃത്തി ശരിയല്ലെന്നാണ് മറ്റൊരാളുടെ കമന്റ്. വീഡിയോയെ പ്രശംസിച്ചും നിരവധി ആളുകൾ കമന്റ് ചെയ്തു.
https://malayalam.news18.com/news/buzz/man-inserting-snake-into-his-nose-video-viral-ar-gh-403329.html
വിദ്യുത് ജംവാളിനെ പോലൊരാളിൽ നിന്നും ഇത്തരമൊരു പോസ്റ്റ് പ്രതീക്ഷിച്ചില്ലെന്നും ചിലർ അഭിപ്രായപ്പെട്ടു. “എല്ലാ ബഹുമാനവും നിലനിർത്തി കൊണ്ട് ഇത് മൃഗ പീഢനമാണെന്ന് പറയട്ടെ! ഇത്തരം പ്രവൃത്തികൾ തുടച്ചു നീക്കേണ്ടതാണ്. വന്യ ജീവികളെ പിടികൂടി വിനോദത്തിന് ഉപയോഗിക്കുന്നതിൽ അഭിമാനിക്കാൻ എന്താണുള്ളത്? പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന ഒരാളിൽ നിന്നാണ് ഇതുണ്ടായതെന്നത് വിശ്വസിക്കാനാവുന്നില്ല! (ഇനി വിദ്യുത് സാറിന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണോ?),” എന്നാണ് അഭിജിത് എന്നയാൾ കമന്റ് ബോക്സിൽ കുറിച്ചത്.
ഇന്നലെ പോസ്റ്റ് ചെയ്ത വീഡിയോക്ക് ഇതുവരെ 20 ലക്ഷത്തിലധികം വ്യൂവ്സും 5.5 ലക്ഷം ലൈക്കുകളും ലഭിച്ചു. എട്ടായിരത്തിന് മുകളിൽ കമന്റുകളും ഇതിന് ലഭിച്ചിട്ടുണ്ട്. ബോളിവുഡ് നടനായ വിദ്യുത് ജംവാൾ കളരിപ്പയറ്റ് ഉൾപ്പെടെയുള്ള ആയോധന കലകളും അഭ്യസിച്ചിട്ടുണ്ട്. കമാന്റോ എന്ന സീരീസിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്.