• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video|ആരേയും കൂസാതെ റോഡിൽ നടക്കാനിറങ്ങിയ മുതല; പരിഭ്രാന്തരായി നാട്ടുകാർ

Viral Video|ആരേയും കൂസാതെ റോഡിൽ നടക്കാനിറങ്ങിയ മുതല; പരിഭ്രാന്തരായി നാട്ടുകാർ

ഗ്രാമത്തിൽ മുതലിയറങ്ങിയ വാർത്ത അറിഞ്ഞ് സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ സ്ഥലത്തെത്തിയിരുന്നു.

ScreenGrab

ScreenGrab

  • Share this:
    കർണാടക: നാട്ടുകാരെ പരിഭ്രാന്തരാക്കി കർണാടകയിലെ ഗ്രാമത്തിൽ നടക്കാനിറങ്ങിയ മുതലയുടെ വീഡിയോ ആണ് സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഉത്തര കർണാടകയിലെ കോകിലബന്ന ഗ്രാമത്തിൽ കഴിഞ്ഞ ദിവസമാണ് മുതലയിറങ്ങിയത്.

    വ്യാഴാഴ്ച്ച രാവിലെ റോഡിൽ നടന്നു നീങ്ങുന്ന മുതലയെ നാട്ടുകാർ കാണുന്നത്. ഇതോടെ നാട്ടുകാരും പരിഭ്രാന്തരായി. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ രമേശ് പാണ്ഡേ മുതലയുടെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

    വീഡിയോയിൽ നടന്നു നീങ്ങുന്ന മുതലയ്ക്ക് പിന്നിൽ പരിഭ്രാന്തരായ നാട്ടുകാരേയും കാണാം. കോകിലബന്ന ഗ്രാമത്തിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെയായുള്ള കാളി നദിയിൽ നിന്നുമാകാം മുതല ഗ്രാമത്തിൽ എത്തിയതെന്നാണ് കരുതുന്നത്.


    ഗ്രാമത്തിൽ മുതലിയറങ്ങിയ വാർത്ത അറിഞ്ഞ് സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ സ്ഥലത്തെത്തിയിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മുതലയെ രക്ഷിച്ചു. മുതലയെ നദിയിൽ തുറന്നുവിട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു.

    രാവിലെ 7.30 ഓടെയാണ് മുതലയെ കണ്ടതെന്ന് നാട്ടുകാർ പറയുന്നു. അരമണിക്കൂറോളം മുതല ഗ്രാമത്തിലൂടെ ചുറ്റിനടന്നു. തുടർന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയത്. നാൽപ്പത്തിയഞ്ച് മിനുട്ട് നേരത്തേ ശ്രമത്തിനൊടുവിലാണ് മുതലയെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.‌

    Viral Video| അടിക്ക് തിരിച്ചടി; വിവാഹ സാരിയിൽ ആയോധന കല, വധുവിന്റെ വീഡിയോ വൈറലാകുന്നു

    വിവാഹ സാരിയണിഞ്ഞ് ആയോധന കല പ്രദർശിപ്പിക്കുന്ന തമിഴ്നാട്ടിലെ വധുവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. തൂത്തുക്കുടി ജില്ലയിൽ നിന്നുള്ള വധുവാണ് വിവാഹ വേഷത്തിൽ പരമ്പരാഗത ആയോധനകലകൾ അവതരിപ്പിച്ചുകൊണ്ട് ഏവരെയും ഞെട്ടിപ്പിച്ചിരിക്കുന്നത്.

    You may also like:സിംഹങ്ങളുടെ ഇടയിൽ നിന്നും സാഹസികമായി രക്ഷപെട്ട ഞണ്ട്; വൈറൽ വീഡിയോ കാണാം

    തൂത്തിക്കുടി ജില്ലയിലെ തിരുക്കൊളൂർ ഗ്രാമത്തിലെ പി നിഷയാണ് ഈ വീഡിയോയിലെ താരം. വിവാഹ ഹാരം അണിഞ്ഞ നിഷ ആദ്യം ഉറുമി വീശുന്നതാണ് വീഡിയോയിലുള്ളത്. പിന്നാലെ ചിലമ്പാട്ടവും കാണാം. സ്വയം പ്രതിരോധം എല്ലാ പെൺകുട്ടികളും പഠിച്ചിരിക്കണമെന്ന സന്ദേശം നൽകുന്നതിനാണ് വിവാഹ ദിനത്തിൽ നിഷ ഇത്തരമൊരു അഭ്യാസ പ്രകടനം അവതരിപ്പിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു. നിഷ മാത്രമല്ല, നിഷയുടെ സുഹൃത്തുക്കളും ഗ്രാമവാസികള്‍ക്കായി 90 മിനിറ്റോളം ആയോധനകല അവതരിപ്പിച്ചു.

    സ്ത്രീധനത്തിന്റെ പേരിൽ മർദനമേൽക്കേണ്ടി വരുന്ന, അല്ലെങ്കിൽ മറ്റ് അതിക്രമങ്ങൾക്ക് ഇരയാകുന്ന ഒരുപാട് സ്ത്രീകൾ നമ്മുടെ നാട്ടിലുണ്ട്. സ്വയം പ്രതിരോധത്തിനായി ആയോധന കലകൾ പഠിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ബോധവൽക്കരിക്കുകയായിരുന്നു ഇരുപത്തിരണ്ടുകാരിയായ നിഷയുടെ ലക്ഷ്യം.
    Published by:Naseeba TC
    First published: