പള്ളി സന്ദര്‍ശിക്കുന്നവര്‍ തങ്ങളുടെ വിലയേറിയ വസ്തുക്കള്‍ സൂക്ഷിക്കണമെന്നുള്ള അറിയിപ്പ് താന്‍ അവഗണിച്ചിരുന്നതായി ടെക് ഇന്‍ഫ്‌ളൂവന്‍സര്‍ വ്യക്തമാക്കി. ബാഗ് മുന്‍വശത്തേക്ക് തൂക്കിയിടാനുള്ള ഭാര്യയുടെ ഉപദേശവും താന്‍ തള്ളിക്കളഞ്ഞിരുന്നതായി മുഹമ്മദ് പറഞ്ഞു. ''ഞാന്‍ ആകെ പരിഭ്രാന്തിയിലായി. അശ്രദ്ധയോടെ പെരുമാറിയതിന് ഭാര്യ എന്നെ വഴക്കുപറയാനും തുടങ്ങി'', അദ്ദേഹം പറഞ്ഞു. പള്ളിയിലെ ഗാര്‍ഡുമാരില്‍ നിന്ന് കാര്യമായ സഹായമൊന്നും ദമ്പതികള്‍ക്ക് ലഭിച്ചില്ല. കൈവശമുള്ള മൂന്നാമത്തെ ഫോണ്‍ ഉപയോഗിച്ച് ഐഫോണിന്റെ ലൊക്കേഷന്‍ കണ്ടെത്താനുള്ള ശ്രമവും പരാജയമായി. കള്ളന്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയോ അല്ലെങ്കില്‍ പള്ളിയില്‍ നല്ല തിരക്ക് അനുഭവപ്പെടുന്നത് കൊണ്ടോ ആയിരിക്കാം നെറ്റ് വര്‍ക്ക് കിട്ടാത്തതെന്ന് താന്‍ ചിന്തിച്ചതായി മുഹമ്മദ് പറഞ്ഞു. എന്നാല്‍, ഭാര്യയുടെ ഫോണിലേക്ക് വിളിച്ചപ്പോള്‍ അത് ബെല്ലടിക്കുന്നുണ്ടായിരുന്നു.
Also read-34,000 രൂപയുടെ ഭക്ഷണം കഴിച്ച എട്ടംഗ കുടുംബം ബില്ല് അടയ്ക്കാതെ ഹോട്ടലിൽ നിന്ന് മുങ്ങി
''കള്ളനെ കണ്ടുപിടിക്കുന്നതിനായി പള്ളിയുടെ ചുറ്റും നടന്ന് ഫോണ്‍ ബെല്ലടിപ്പിച്ചുകൊണ്ടിരുന്നു. ഒരു തവണ ഒരാള്‍ ഫോണ്‍ എടുത്തശേഷം ഞാന്‍ നിങ്ങളുടെ പുറകിലുണ്ടെന്ന് പറഞ്ഞു. അതിനുശേഷം കോള്‍ കട്ട് ചെയ്തു. വീണ്ടും വിളിച്ചുനോക്കിയെങ്കിലും ആരും ഫോണ്‍ എടുത്തില്ല. അപ്പോഴാണ് ഭാര്യയുടെ ഫോണില്‍ ചില സെറ്റിംഗ്‌സുകള്‍ നേരത്തെ ചെയ്തിരുന്ന കാര്യം ഓര്‍ത്തത്. മോഷ്ടിച്ചാലും കള്ളന്മാര്‍ക്ക് ഫോണും നെറ്റ് വര്‍ക്കും ഓഫ് ചെയ്യാന്‍ കഴിയില്ല. ഫ്‌ളൈറ്റ് മോഡില്‍ ഇടാനും കഴിയില്ല,'' മുഹമ്മദ് പറഞ്ഞു. ഒരു പാസ് വേഡ് ഉപയോഗിച്ച് ഫോണ്‍ നിയന്ത്രിക്കുന്ന സംവിധാനമാണത്. ഫോണ്‍ ഓഫ് ചെയ്യണമെങ്കിലും ഡാറ്റ ഓഫ് ചെയ്യണമെങ്കിലും ഫ്‌ളൈറ്റ് മോഡില്‍ ഇടണമെങ്കിലും പാസ് വേഡ് നല്‍കണം. തുടര്‍ന്ന് ഷവോമി ക്ലൗഡ് ഉപയോഗിച്ച് നടത്തിയ തെരച്ചിലില്‍ പള്ളിയുടെ ഉള്ളില്‍ ഫോണ്‍ ഉള്ളതായി കണ്ടെത്തി. ക്ലൗഡ് സേവനം ഉപയോഗിച്ച് ശബ്ദങ്ങളും അലാറങ്ങളും പ്രവര്‍ത്തിപ്പിച്ചു. തുടര്‍ന്ന് ഒരാള്‍ ഫോണ്‍ എടുക്കുകയും ഗേറ്റ് 2 ന് സമീപം അത് ഉള്ളതായി പറയുകയും ചെയ്തു. രണ്ട് ഫോണുകളും കൈവശം വെച്ചയാളെ അവിടെയെത്തിയപ്പോള്‍ കണ്ടെന്നും അപ്പോഴും ഷവോമി ഫോണ്‍ റിംഗ് ചെയ്യുകയായിരുന്നുവെന്നും മുഹമ്മദ് പറഞ്ഞു. ''നിലത്ത് എവിടെയോ ഫോണ്‍ ഉണ്ടെന്ന് അയാള്‍ പറഞ്ഞു. തുടര്‍ന്ന് അയാളോട് നന്ദി പറഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്യലിന് മുതിര്‍ന്നില്ല,'' മുഹമ്മദ് പറഞ്ഞു. ഈ സംഭവത്തിന് ശേഷം നെഞ്ചിനോട് ചേര്‍ന്ന് ധരിക്കുന്ന ഫാനി പാക്കിലാണ് ഫോണുകള്‍ താന്‍ സൂക്ഷിക്കുന്നതെന്ന് മുഹമ്മദ് വ്യക്തമാക്കി.