34,000 രൂപയുടെ ഭക്ഷണം കഴിച്ച എട്ടംഗ കുടുംബം ബില്ല് അടയ്ക്കാതെ ഹോട്ടലിൽ നിന്ന് മുങ്ങി

Last Updated:

തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് വഴി പങ്കുവച്ച പോസ്റ്റിലാണ് ഹോട്ടൽ അധികൃതർ സംഭവം വിശദീകരിച്ചത്

റസ്റ്റോറന്റിൽ കയറി 34,000 രൂപയുടെ ഭക്ഷണം കഴിച്ച ശേഷം എട്ടംഗ കുടുംബം ബില്ല് അടയ്ക്കാതെ മുങ്ങി. വെയിൽസിലെ സ്വാൻസിയിൽ പുതുതായി പ്രവർത്തനമാരംഭിച്ച ബെല്ല സിയാവോ എന്ന റസ്റ്ററന്റിലാണ് സംഭവം. തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് വഴി പങ്കുവച്ച പോസ്റ്റിലാണ് ഹോട്ടൽ അധികൃതർ സംഭവം വിശദീകരിച്ചത്. ഭക്ഷണം കഴിച്ച ശേഷം കൂട്ടത്തിലെ ഒരു സ്ത്രീ കയ്യിലുണ്ടായിരുന്ന ഒരു കാർഡ് ഉപയോഗിച്ച് ബില്ല് അടയ്ക്കാൻ ശ്രമിച്ചുവെന്നും എന്നാൽ രണ്ട് തവണയും ബില്ലടയ്ക്കാനായില്ലെന്നും തുടർന്ന് താൻ മറ്റൊരു കാർഡുമായി മടങ്ങി വരും വരെ തന്റെ മകനെ റസ്റ്റോറന്റിൽ നിർത്തണമെന്ന് പറഞ്ഞുകൊണ്ട് മകനെ റസ്റ്റോറന്റിൽ നിർത്തി സ്ത്രീയും മറ്റുള്ളവരും മടങ്ങിയെന്നും അധികൃതർ പോസ്റ്റിൽ വ്യക്തമാക്കി. അൽപ സമയത്തിന് ശേഷം റസ്റ്റോറന്റിൽ നിന്ന കുട്ടിയ്ക്ക് ഒരു ഫോൺ കോൾ വന്നുവെന്നും തനിയ്ക്ക് പോകണമെന്ന് പറഞ്ഞുകൊണ്ട് ആ കുട്ടി അവിടെ നിന്നും ഇറങ്ങി ഓടിയെന്നും അധികൃതർ പറഞ്ഞു. ഭക്ഷണം കഴിച്ച ശേഷം കുടുംബം ബില്ല് അടയ്ക്കാതെ മുങ്ങിയത് ഒരു നാണം കെട്ട പ്രവർത്തിയാണെന്നും റസ്റ്റോറന്റ് അധികൃതർ പോസ്റ്റിൽ പറഞ്ഞു.
ഹോട്ടലിൽ റിസർവേഷനായി കുടുംബം നൽകിയ മൊബൈൽ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നമ്പർ വ്യാജമാണെന്ന് പിന്നീട് കണ്ടെത്തിയെന്നും തുടർന്ന് പോലീസിൽ പരാതി നൽകിയതായും അധികൃതർ പറഞ്ഞു. നിമിഷങ്ങൾ കൊണ്ട് റസ്റ്ററന്റിന്റെ പോസ്റ്റ്‌ വൈറലായി. തുടർന്ന് തങ്ങൾക്കൊപ്പം നിന്ന സമൂഹ മാധ്യമ സുഹൃത്തുക്കൾക്ക് നന്ദി അറിയിച്ച് റസ്റ്ററന്റ് വീണ്ടും രംഗത്ത് എത്തി. പോസ്റ്റ്‌ ഷെയർ ചെയ്യുകയും ഞങ്ങളോടൊപ്പം നിൽക്കുകയും റസ്റ്ററന്റിൽ എത്തി ഭക്ഷണം കഴിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും ഉടൻ തന്നെ സംഘം പോലീസിന്റെ പിടിയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ പറഞ്ഞു. ഒരു ബിസിനസ്സ് സ്ഥാപനത്തോടും ഈ രീതിയിൽ ആരും പെരുമാറരുതെന്നും പ്രത്യേകിച്ച് പുതുതായി തുടങ്ങുന്ന സംരംഭങ്ങളോട് ഇത്തരം തട്ടിപ്പുകൾ പാടില്ലെന്നും അധികൃതർ പറഞ്ഞു.
advertisement
ഈ പോസ്റ്റിന് നിരവധി പ്രതികരണങ്ങളാണ് ലഭിച്ചത്. തന്റെ മകനെ കൂടി ഉൾപ്പെടുത്തി ഇത്തരമൊരു തട്ടിപ്പ് നടത്തിയ സ്ത്രീയെ പലരും സോഷ്യൽ മീഡിയയിൽ ചോദ്യം ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉൾപ്പെടെ കുറ്റം ചെയ്യാൻ പ്രേരിപ്പിച്ചത് ഒരു സാമൂഹിക പ്രശ്നമാണെന്ന് ഒരാൾ പറഞ്ഞു. ഈ കുടുംബത്തിന്റെ ഫോട്ടോ എല്ലാ റസ്റ്ററന്റുകളിലും പ്രദർശിപ്പിക്കണമെന്ന് മറ്റൊരാൾ പറഞ്ഞു. ഇവർ ഇതേ രീതിയിൽ തന്നെ തങ്ങളുടെ റസ്റ്റോറന്റിൽ തട്ടിപ്പ് നടത്തിയതായി മറ്റൊരാൾ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
34,000 രൂപയുടെ ഭക്ഷണം കഴിച്ച എട്ടംഗ കുടുംബം ബില്ല് അടയ്ക്കാതെ ഹോട്ടലിൽ നിന്ന് മുങ്ങി
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement