എന്നാൽ കുട്ടിക്ക് ഏകദേശം 5 വയസ്സായപ്പോഴാണ് സംഭവം കോടതിയിലെത്തിയിരിക്കുന്നത്. തുടർന്ന് കുട്ടി ജനിച്ചതുമായി ബന്ധപ്പെട്ട അസാധാരണമായ ഈ സാഹചര്യം കണക്കിലെടുത്ത് ആണ്‍കുട്ടിയുടെ പിതൃത്വം നിർണ്ണയിക്കാൻ ഡിഎൻഎ പരിശോധനയ്ക്ക് അനുമതി നല്‍കണമെന്ന് ബാണ്‍സ്ലേ കൗണ്‍സില്‍ ഷെഫീല്‍ഡിലെ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.
എന്നാൽ കൗൺസിലിനെ ഇത് ബാധിക്കുന്ന കാര്യമല്ല എന്ന് ചൂണ്ടിക്കാട്ടി വ്യാഴാഴ്ച ജസ്റ്റിസ് പൂൾ അധ്യക്ഷനായ ബെഞ്ച് ഡിഎൻഎ ടെസ്റ്റിനുള്ള ഇവരുടെ ആവശ്യം തള്ളി. കുട്ടിയുടെ മാതാപിതാക്കൾക്കോ മുത്തശ്ശനോ ഈ ആവശ്യമുണ്ടെങ്കിൽ ടെസ്റ്റ് നടത്താമെന്നും കോടതി വ്യക്തമാക്കി. കൂടാതെ ബീജം കലർത്തിയ കാര്യം എപ്പോഴും രഹസ്യമായി സൂക്ഷിക്കാനാണ് കുടുംബം ഉദ്ദേശിക്കുന്നതെന്നും കോടതി പറഞ്ഞു.
advertisement
" ഇക്കാര്യം പരിശോധിക്കാത്തത് കൊണ്ട് കുട്ടിയുടെ ജീവശാസ്ത്രപരമായ പിതൃത്വം അനിശ്ചിതത്വത്തിൽ തുടരുകയാണ്. തൻ്റെ മുത്തച്ഛനാണെന്ന് കരുതുന്നയാൾ കുട്ടിയുടെ പിതാവാകാനും പിതാവെന്ന് കരുതുന്നയാൾ കുട്ടിയുടെ അർദ്ധസഹോദരനാകാനുമുള്ള ശക്തമായ സാധ്യതയും ഇവിടെയുണ്ട്." കോടതി നിരീക്ഷിച്ചു.
കൂടാതെ പരിശോധനയിലൂടെ ഇക്കാര്യം അറിയുന്നത് കുട്ടിയിൽ വൈകാരികമായി പ്രശ്നങ്ങൾ സൃഷ്ടിക്കും എന്നും കോടതി പറഞ്ഞു. കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇനി മാറ്റാൻ സാധിക്കാത്തതിനാൽ കൗൺസിൽ ഇപ്പോൾ ഈ വിഷയത്തിൽ ഇടപെടേണ്ട ആവശ്യമില്ലെന്നും കുടുംബത്തിന് ആവശ്യമെങ്കിൽ മാത്രം ഈ വിഷയം ചർച്ച ചെയ്യാമെന്നും ജസ്റ്റിസ് പൂൾ കൂട്ടിച്ചേർത്തു.
