ഏഴ് വിക്കറ്റുകളാണ് ഷമി നേടിയത്. രാജ്യം സെമി ഫൈനൽ വിജയം ആഘോഷിച്ചപ്പോൾ ഒപ്പം ഒരു യുവാവും ആഘോഷത്തിന്റെ മുൻ നിരയിലേക്ക് എത്തി. ഡോൺ മാറ്റിറോ എന്ന യുവാവാണ് ഷമി ഏഴ് വിക്കറ്റുകൾ നേടുമെന്ന പ്രവചനം ഒരു ദിവസം മുമ്പ് തന്നെ താൻ നടത്തിയിരുന്നു എന്ന വാദവുമായി എത്തിയത്.
മൈക്രോ ബ്ലോഗിങ് സൈറ്റായ എക്‌സിലാണ് ഷമി ഏഴ് വിക്കറ്റ് നേടുന്നത് താൻ സ്വപ്നം കണ്ടുവെന്ന് സെമി ഫൈനലിന് ഒരു ദിവസം മുമ്പ് യുവാവ് പറഞ്ഞത്. നവംബർ 14 നാണ് യുവാവ് ഇക്കാര്യം പോസ്റ്റ് ചെയ്തത്.
advertisement
” സെമി ഫൈനലിൽ ഷമി ഏഴ് വിക്കറ്റ് നേടുന്നതായി ഞാൻ സ്വപ്നം കണ്ടു ” എന്നായിരുന്നു യുവാവിന്റെ പോസ്റ്റ്. നവംബർ 15ന് സെമി ഫൈനലിൽ ഈ പ്രവചനം യാഥാർഥ്യമാവുകയും ചെയ്തു.
” ഇയാൾ യാദൃശ്ചികമായി സ്വപ്നം കണ്ടതാണോ അതോ ഇനി ക്രിക്കറ്റിന്റെ ഭാവി കാണാൻ കഴിവുള്ള ആളാണോ? ” എന്നാണ് പോസ്റ്റിനോട് ആളുകൾ പ്രതികരിക്കുന്നത്.
World cup 2023 | ഷമിയാണ് ഹീറോ; ചരിത്രത്താളുകളിൽ എഴുതിയ റെക്കോർഡുകൾ
കളിയിൽ സെഞ്ച്വറി നേടിയതോടെ ക്രിക്കറ്റ് ദൈവം സച്ചിൻ തെൻഡുൽക്കറുടെ റെക്കോഡാണ് കോലി തകർത്തത്. ലോകകപ്പിൽ തന്റെ അമ്പതാം സെഞ്ചുറി നേടിയാണ് കോലി സച്ചിന്റെ റെക്കോർഡ് മറി കടന്നത്. ശ്രേയസ് അയ്യർ തുടർച്ചയായി തന്റെ രണ്ടാം സെഞ്ചുറി നേടിയതോടെ ഇന്ത്യയുടെ റൺ കുതിപ്പ് ശരവേഗത്തിൽ ആയിരുന്നു. 397 റൺസ് ആണ് ഇന്ത്യ നേടിയത്.തിരികെ, പതിയെ എങ്കിലും ന്യൂസിലന്റ് ജയിച്ചേക്കുമോ എന്ന തോന്നൽ കാണികളിൽ ജനിപ്പിച്ചിരുന്നു. അവിടെയാണ് ഷമി വിക്കറ്റുകൾ എറിഞ്ഞിട്ട് ന്യൂസിലൻഡിനെ തകർത്തത്.
രണ്ടാം സെമിയിൽ ഓസ്ട്രേലിയ സൗത്ത് ആഫ്രിക്കയെ നേരിടും. വിജയിക്കുന്നവർ ഞായറാഴ്ച ഫൈനലിൽ ഇന്ത്യയുമായി ഏറ്റുമുട്ടും.