World cup 2023 | ഷമിയാണ് ഹീറോ; ചരിത്രത്താളുകളിൽ എഴുതിയ റെക്കോർഡുകൾ

Last Updated:
ലോകത്തെ ഏതൊരു ബാറ്റിങ് നിരയെയും തച്ചുതകർക്കാനാകുന്ന സംഹാരശേഷിയുമായി ഷമി നിറഞ്ഞാടിയപ്പോൾ തകർന്നുവീണ റെക്കോർഡുകൾ
1/7
 ഈ ലോകകപ്പിന്‍റെ പാതിയോളം എത്തിയപ്പോഴാണ് മൊഹമ്മദ് ഷമിക്ക് പ്ലേയിങ് ഇലവനിൽ ഇടംലഭിച്ചത്. എന്നാൽ അതുല്യ ഫോമിലുള്ള ഷമിയുടെ ചിറകിലേറി പറക്കുന്ന ഇന്ത്യയെയാണ് പിന്നീട് കണ്ടത്. ലോകത്തെ ഏതൊരു ബാറ്റിങ് നിരയെയും തച്ചുതകർക്കാനാകുന്ന സംഹാരശേഷിയുണ്ട് ആ പന്തുകൾക്ക്.

advertisement
2/7
 സെമിഫൈനലിൽ ന്യൂസിലാൻഡിനെ 70 റൺസിന് തകർത്ത് ഇന്ത്യ ഫൈനലിലെത്തിയപ്പോൾ ഷമിയുടെ പ്രകടനം തന്നെയാണ് മത്സരത്തിൽ നിർണായകമായത്. ഏഴ് വിക്കറ്റ് വീഴ്ത്തിയ ഷമി ഈ ലോകകപ്പിൽ കുറിച്ചത് ഒരുപിടി റെക്കോർഡുകളാണ്.

3/7
 2023 ലോകകപ്പിലെ തന്റെ മൂന്നാമത്തെ 5 വിക്കറ്റ് നേട്ടമാണ് മൊഹമ്മദ് ഷമി സെമിയിൽ ന്യൂസിലൻഡിനെതിരെ കുറിച്ചത്. കരിയറിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത മാരകമായ ഫോമിലാണ് ഷമി. ലോകകപ്പിൽ ഷമി അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്നത് ഇത് നാലാം തവണ. ഏകദിന ക്രിക്കറ്റിൽ 50 സെഞ്ച്വറികളെന്ന വിരാട് കോഹ്ലിയുടെ ചരിത്രനേട്ടത്തെയും കവച്ചുവെക്കുന്നതായിരുന്നു ഷമിയുടെ മാച്ച് വിന്നിങ് പ്രകടനം.

4/7
 ലോകകപ്പിൽ ഏറ്റവുമധികം തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച മിച്ചൽ സ്റ്റാർക്കിന്‍റെ റെക്കോർഡാണ് ഷമി പഴങ്കഥയാക്കിയത്. സ്റ്റാർക്ക് മൂന്നു തവണയാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

5/7
 ലോകകപ്പിലെ ഏറ്റവും മികച്ച അഞ്ചാമത്തെ ബോളിങ് പ്രകടനമാണ് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഷമി പുറത്തെടുത്തത്. ബാറ്റർമാരെ കൈയയച്ച് സഹായിക്കുന്ന പിച്ചിൽ 57 റൺസ് വഴങ്ങിയാണ് ഷമി ഏഴ് വിക്കറ്റ് നേട്ടം കൈവരിച്ചത്. 2003ൽ നമീബിയയ്ക്കെതിരെ 15 റൺസ് വഴങ്ങി ഗ്ലെൻ മക്ഗ്രാത്ത് ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് ലോകകപ്പിലെ മികച്ച ബോളിങ് പ്രകടനം.

6/7
 ലോകകപ്പിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് തികയ്ക്കുന്ന ബോളറെന്ന നേട്ടവും ഷമി കൈവരിച്ചു. 17-ാമത്തെ ഇന്നിംഗ്സിലാണ് ഷമിയുടെ ഈ നേട്ടം. 19 മത്സരങ്ങളിൽനിന്ന് 50 വിക്കറ്റ് തികച്ച മിച്ചൽ സ്റ്റാർക്കിനെയാണ് ഷമി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. ഏറ്റവും കുറച്ച് പന്തുകളിൽനിന്ന് 50 ലോകകപ്പ് വിക്കറ്റുകളെന്ന നേട്ടവും ഷമി സ്വന്തമാക്കി. 50 വിക്കറ്റ് തികയ്ക്കാൻ ഷമിക്ക് 795 പന്തുകളാണ് വേണ്ടിവന്നത്. ഇക്കാര്യത്തിലും പിന്നിലാക്കിയത് സ്റ്റാർക്കിനെയാണ്. 

7/7
 ഈ ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതെത്താനും ഷമിയ്ക്ക് കഴിഞ്ഞു. വെറും ആറ് മത്സരങ്ങളിൽനിന്ന് 23 വിക്കറ്റുകൾ ഷമി സ്വന്തമാക്കി കഴിഞ്ഞു. ഇക്കാര്യത്തിൽ ഓസീസ് താരം ആദം സാംപയെയാണ് ഷമി പിന്നിലാക്കിയത്.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ

  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement