TRENDING:

'മകളുടെ വിവാഹമാണ്... ദയവായി BJP,RSS, JJP നേതാക്കൾ പങ്കെടുക്കരുത്'; വിവാഹ ക്ഷണക്കത്ത് വൈറൽ

Last Updated:

''ദയവായി ബിജെപി, ജെജെപി, ആർഎസ്എസ് പ്രവർത്തകർ വിവാഹത്തിൽ നിന്ന് വിട്ടുനിൽക്കണം" എന്ന് അച്ചടിച്ച വിവാഹ ക്ഷണക്കത്ത് ഇന്റർനെറ്റിൽ വൈറലായി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാഷ്ട്രീയപരമായ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ആളുകള്‍ പലരീതിയിൽ ജീവിതത്തിൽ പ്രകടിപ്പിക്കാറുണ്ട്. എന്നാൽ ഹരിയാന സ്വദേശി രാഷ്ട്രീയ വിരോധം പുതിയ തലത്തിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. മകളുടെ വിവാഹ ക്ഷണക്കത്താണ് തന്റെ രാഷ്ട്രീയം തുറന്നുപറയാൻ അദ്ദേഹം ഉപയോഗിച്ചത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

വിശ്വവീർ ജാട്ട് മഹാസഭ ദേശീയ പ്രസിഡന്റും ജയ് ജവാൻ ജയ് കിസാൻ മസ്ദൂർ  കോൺഗ്രസ് മുൻ അധ്യക്ഷനുമായ രാജേഷ് ധങ്കാർ ആണ് വിവാദമായ മൂന്ന് കാർഷിക നിയമങ്ങളോടുള്ള എതിർപ്പ് പ്രകടിപ്പിക്കാൻ പുതിയ രീതി അവലംബിച്ചത്. ഡിസംബർ ഒന്നാം തീയതി നടക്കുന്ന മകളുടെ വിവാഹത്തിൽ നിന്ന് ബിജെപി, ആർഎസ്എസ്, ജെജെപി പ്രവർത്തകർ വിട്ടുനിൽക്കണമെന്നാണ് ക്ഷണക്കത്തിൽ അച്ചടിച്ചത്. വാർത്താ ഏജൻസിയായ യുഎൻഐയാണ് ഇതു സംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്.

''ദയവായി ബിജെപി, ജെജെപി, ആർഎസ്എസ് പ്രവർത്തകർ വിവാഹത്തിൽ നിന്ന് വിട്ടുനിൽക്കണം" എന്ന് അച്ചടിച്ച വിവാഹ ക്ഷണക്കത്ത് ഇന്റർനെറ്റിൽ വൈറലായി.

advertisement

കേന്ദ്രം പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാനയിലെ ബിജെപി- ജൻനായക് ജനതാ പാർട്ടി (ജെജെപി) സഖ്യ സർക്കാരിനെതിരെ കഴിഞ്ഞ ഒരു വർഷമായി കർഷകർ പ്രതിഷേധിക്കുകയാണ്. മിക്കയിടത്തും സമരക്കാരും പൊലീസുകാരും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുകയും ചെയ്തു.

ധങ്കാറിന്റെ കുടുംബം വിവാഹ ക്ഷണക്കത്തിന്റെ കാര്യം സ്ഥിരീകരിച്ചതായും യുഎൻഐ റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി കാർഷിക നിയമങ്ങള്‍ പിൻവലിക്കുമെന്ന് പ്രഖ്യാപിക്കുന്നതിന് മുൻപായിരുന്നു വിവാഹ ക്ഷണക്കത്ത് അച്ചടിച്ചത്. എന്നാൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കൊണ്ടുമാത്രം കാര്യമില്ലെന്നും അതിനാൽ പിന്നീട് കൂടുതൽ കാർഡുകള്‍ അച്ചടിക്കുകയായിരുന്നുവെന്നും അവർ പറയുന്നു.

advertisement

Also Read- Exam in Wedding Day | അവിടെ വിവാഹ മുഹൂർത്തം, ഇവിടെ പരീക്ഷ; വിവാഹ വസ്ത്രത്തിൽ പരീക്ഷയ്ക്കെത്തി യുവതി

കർഷകരുടെ പ്രധാന ആവശ്യം അവരുടെ വിളകൾക്ക് മിനിമം താങ്ങുവില (എംഎസ്പി) നിയമപരമായി ഉറപ്പുനൽകുക എന്നതാണ്. കടബാധ്യതയും മറ്റും കാരണം കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മൂന്ന് ലക്ഷത്തിലധികം കർഷകർ ആത്മഹത്യ ചെയ്തുവെന്നും ധങ്കാർ പറഞ്ഞു.

Also Read- അടിവസ്ത്രം ധരിക്കുന്ന വീഡിയോ വനിതാ ജീവനക്കാരടങ്ങുന്ന വാട്സാപ്പ് ഗ്രൂപ്പിൽ; KSRTC ഡ്രൈവർക്ക് സസ്പെൻഷൻ

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

English Summary: To express his displeasure over the three contentious farm laws, Rajesh Dhankhar, national president of Vishwa Veer Jat Mahasabha and former chief of Jai Jawan Jai Kisan Mazdoor Congress, clearly told the BJP, JJP and RSS workers to 'stay away' from his daughter's wedding, scheduled for December 1, 2021. The card, which said, ''Please BJP, JJP, RSS people stay away from this marriage," has gone viral on the internet.

advertisement

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'മകളുടെ വിവാഹമാണ്... ദയവായി BJP,RSS, JJP നേതാക്കൾ പങ്കെടുക്കരുത്'; വിവാഹ ക്ഷണക്കത്ത് വൈറൽ
Open in App
Home
Video
Impact Shorts
Web Stories