നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • അടിവസ്ത്രം ധരിക്കുന്ന വീഡിയോ വനിതാ ജീവനക്കാരടങ്ങുന്ന വാട്സാപ്പ് ഗ്രൂപ്പിൽ; KSRTC ഡ്രൈവർക്ക് സസ്പെൻഷൻ

  അടിവസ്ത്രം ധരിക്കുന്ന വീഡിയോ വനിതാ ജീവനക്കാരടങ്ങുന്ന വാട്സാപ്പ് ഗ്രൂപ്പിൽ; KSRTC ഡ്രൈവർക്ക് സസ്പെൻഷൻ

  കെഎസ്​ആർടിസി ആറ്റിങ്ങൽ ഡിപ്പോയിലെ (Attingal) ഡ്രൈവർ എം സാബുവിനെയാണ്​ (M Sabu) അന്വേഷണ വിധേയമായി സസ്​പെൻഡ്​ ചെയ്​തത്​.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   തിരുവനന്തപുരം: വനിതാ ജീവനക്കാർ (Woman Employees) ഉൾപെടുന്ന വാട്​സാപ്പ്​ ഗ്രൂപ്പിൽ (WhatsApp) വസ്​ത്രംമാറുന്ന ദൃശ്യങ്ങൾ പങ്കുവെച്ച കെഎസ്​ആർടിസി (KSRTC) ഡ്രൈവർക്ക്​ സസ്​പെൻഷൻ (Suspension). കെഎസ്​ആർടിസി ആറ്റിങ്ങൽ ഡിപ്പോയിലെ (Attingal) ഡ്രൈവർ എം സാബുവിനെയാണ്​ (M Sabu) അന്വേഷണ വിധേയമായി സസ്​പെൻഡ്​ ചെയ്​തത്​. ഇയാൾ വർക്കിങ്​ അറേഞ്ച്​മെന്‍റ്​ വ്യവസ്​ഥയിൽ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലാണ്​ ജോലി ചെയ്​ത്​വരുന്നത്​.

   സാബു വീട്ടില്‍വെച്ച് അടിവസ്ത്രം ധരിക്കുന്ന വിഡിയോ 35 വനിതാ ജീവനക്കാരടങ്ങുന്ന അംഗീകൃത സംഘടനയുടെ വാട്സാപ് ഗ്രൂപ്പില്‍ പങ്കുവെച്ചതായായിരുന്നു പരാതി. നെടുമങ്ങാട് ഇന്‍സ്‌പെക്ടര്‍ ബി. ഗിരീഷ് സമര്‍പ്പിച്ച അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ്​ സാബുവിനെതിരെ നടപടിയെടുത്തത്​.

   ജീവനക്കാരുടെ മക്കള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഉപയോഗിക്കുന്ന ഫോണില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചത് കുടുംബങ്ങളില്‍ അവമതിപ്പുണ്ടാകുന്നതിന് ഇടയാക്കിയെന്നാണ്​ റിപ്പോർട്ട്​. സാബുവിന്‍റെ പ്രവൃത്തി അച്ചടക്കലംഘനവും ഗുരുതര സ്വഭാവദൂഷ്യവുമാണെന്ന് ഗവ. അഡീഷനല്‍ സെക്രട്ടറി മുഹമ്മദ് അന്‍സാരിയുടെ ഉത്തരവില്‍ പറയുന്നു.

   സംസ്ഥാനത്ത് സ്‌കൂള്‍ സമയം വൈകുന്നേരം വരെയാക്കാനുളള നിര്‍ദേശം സര്‍ക്കാര്‍ പരിഗണനയില്‍

   കേരളത്തില്‍ സ്‌കൂള്‍ സമയം (School timing) വൈകുന്നേരം വരെയാക്കാനുള്ള നിര്‍ദേശം പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ (Kerala Government). നിലവില്‍ ഉച്ച വരെയാണ് സ്‌കൂളുകളില്‍ ക്ലാസുകള്‍. മന്ത്രി വി. ശിവന്‍കുട്ടിയുടെ (Minister V Sivankutty) അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് ചര്‍ച്ച ചെയ്തത്.

   ഡിസംബര്‍ മാസത്തോട് കൂടി സ്‌കൂളുകളിലെ സമയം വൈകുന്നേരം വരെയാക്കാനുള്ള നിര്‍ദേശമാണ് പൊതു വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നത്. ഉച്ച വരെ ക്ലാസുകള്‍ നടക്കുന്നതിനാല്‍ പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ കഴിയുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു.

   Also Read- വൈപ്പിനിൽ മൂന്നാംഗ കുടുബത്തിലെ രണ്ടു പേർ മരിച്ച നിലയിൽ; ഒരാൾ ഗുരുതരാവസ്ഥയിൽ

   അതേ സമയം പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ ഏഴ് ജില്ലകളിലായി അറുപത്തഞ്ചോളം താത്കാലിക ബാച്ചുകള്‍ അനുവദിക്കേണ്ടി വരുമെന്ന നിര്‍ദേശവും കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗത്തില്‍ പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി മുന്നോട്ട്വെച്ചു.

   പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ബാച്ചുകള്‍ കൂടുതല്‍ ആവശ്യം. തൃശ്ശൂര്‍, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ചില താലൂക്കുകളിലും ബാച്ചുകളുടെ ആവശ്യമുണ്ട്.

   Also Read- Accident| വയനാട് കൃഷ്ണഗിരിയിൽ KSRTC സ്കാനിയ ബസും ലോറിയും കൂട്ടിയിടിച്ചു; ബസ് ഡ്രൈവർക്ക് ഗുരുതര പരിക്ക്
   Published by:Rajesh V
   First published:
   )}