ആദിപുരുഷ് റിലീസ് ദിവസമായ ഇന്ന് ഫസ്റ്റ് ഷോയ്ക്കിടെയായിരുന്നു സംഭവം എന്നാണ് റിപ്പോർട്ടുകൾ. പ്രഭാസ് ആരാധകർ ചേർന്നാണ് മർദിച്ചതെന്നാണ് ട്വിറ്ററിൽ പങ്കുവെച്ച വീഡിയോക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നത്.
രാമയാണകഥയെ ആസ്പദമാക്കിയെടുത്ത ആദിപുരുഷിൽ സംവിധായകൻ ഓം റൗട്ടിന്റെ അഭ്യർത്ഥന പ്രകാരം എല്ലാ തിയേറ്ററുകളിലും ഒരു സീറ്റ് മാറ്റിവെച്ചിട്ടുണ്ട്. ഹനുമാൻ സ്വാമിക്കു വേണ്ടി സീറ്റ് റിസർവ് ചെയ്യണമെന്നായിരുന്നു സംവിധായകന്റെ അഭ്യർത്ഥന.
Also Read- പ്രഭാസിന്റെ ‘ആദിപുരുഷ്’ മോശം എന്ന് പറഞ്ഞയാളെ വളഞ്ഞിട്ട് തല്ലി ആരാധകർ
മറ്റൊരു സംഭവത്തിൽ, ആദിപുരുഷിനെ കുറിച്ച് മോശം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ തിയേറ്ററിനു മുന്നിൽ പ്രഭാസ് ആരാധകർ യുവാവിനെ മർദിക്കുന്ന വീഡിയോയും പുറത്തു വന്നിരുന്നു. ഹൈദരാബാദിലെ പ്രസാദ് ഐമാക്‍സ് തിയറ്ററിലാണ് സംഭവം എന്നാണ് റിപ്പോര്‍ട്ട്.
ചിത്രത്തിന്റെ VFX പ്ലേസ്റ്റേഷൻ ഗ്രാഫിക്‌സിനേക്കാൾ മോശമാണെന്നും രാമന്റെ കഥാപാത്രത്തിന് പ്രഭാസ് അനുയോജ്യനല്ലെന്നുമായിരുന്നു സിനിമ കണ്ടതിനു ശേഷമുള്ള യുവാവിന്റെ പ്രതികരണം. പ്രഭാസിന്റേത് മോശം പ്രകടനം ആയിരുന്നുവെന്നും പറഞ്ഞിരുന്നു. ഇതോടെയാണ് താരത്തിന്റെ ആരാധകർ വളഞ്ഞിട്ട് തല്ലിയത്.