പ്രഭാസിന്റെ 'ആദിപുരുഷ്' മോശം എന്ന് പറഞ്ഞയാളെ വളഞ്ഞിട്ട് തല്ലി ആരാധകർ
- Published by:Sarika KP
- news18-malayalam
Last Updated:
സിനിമ കണ്ടിറങ്ങിയ പ്രേക്ഷകൻ മാധ്യമങ്ങൾക്ക് മുന്നിൽ തന്റെ അഭിപ്രായം പറയുന്നതിനിടെ അത് കേട്ടു നിന്നിരുന്ന ഒരുകൂട്ടം ആളുകൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുക്കിയ ഇന്ത്യൻ സിനിമ എന്ന പേരിൽ പ്രഭാസ് നായകനായ ആദിപുരുഷ് (Adipurush) തിയേറ്ററുകളിലെത്തി. ഏറെ ആകാംഷയോടെയാണ് ആരാധകർ ചിത്രത്തിൻരെ റിലീസിനായി കാത്തുനിന്നത്. ചിത്രം പുറത്തിറങ്ങിയതോടെ നല്ലതും മോശവുമായ അഭിപ്രായങ്ങളാണ് പല കോണുകളിൽ നിന്നും എത്തുന്നത്. എന്നാൽ ചിത്രം കണ്ട് മോശം അഭിപ്രായം പറഞ്ഞ യുവാവിനു നേരിടേണ്ടി വന്നത് മോശം അനുഭവമായിരുന്നു. ‘ആദിപുരുഷ്’ എന്ന ചിത്രത്തെ കുറിച്ച് മോശം അഭിപ്രായം പങ്കുവെച്ച ഈ യുവാവിനു പ്രഭാസിന്റെ ആരാധകരില്‍ നിന്ന് മര്‍ദ്ദനമേറ്റുവെന്നും വാര്‍ത്തകള്‍ വരുന്നു. ഹൈദരാബാദിലെ പ്രസാദ് ഐമാക്‍സ് തിയറ്ററിലാണ് സംഭവം എന്നാണ് റിപ്പോര്‍ട്ട്.
When you say you didn’t like #Adipurush.. pic.twitter.com/haRJIvVCvb
— LetsCinema (@letscinema) June 16, 2023
തിയറ്ററിന് മുന്നിൽ വച്ചാണ് സംഭവമുണ്ടായത്. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകൻ മാധ്യമങ്ങൾക്ക് മുന്നിൽ തന്റെ അഭിപ്രായം പറയുന്നതിനിടെ അത് കേട്ടു നിന്നിരുന്ന ഒരുകൂട്ടം ആളുകൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. പ്രഭാസ് ആരാധകർ ഇയാളുമായി തർക്കിക്കുന്നതും വിഡിയോയിൽ കാണാം. അവിടെ നിന്നിരുന്നവരാണ് അക്രമികളെ പിടിച്ചുമാറ്റിയത്.
advertisement
ഓം റൗട്ട് സംവിധാനം ചെയ്ത ‘ആദിപുരുഷ്’ ഇന്ത്യൻ ഇതിഹാസമായ രാമായണത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ്. രാഘവ് എന്ന കഥാപാത്രത്തെ പ്രഭാസ് അവതരിപ്പിക്കുമ്പോൾ ജാനകിയായി കൃതി സനോൻ എത്തുന്നു. ലക്ഷ്മണനായി സണ്ണി സിംഗിനെയും രാവണനായി സെയ്ഫ് അലി ഖാനെയും കാണാം.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Karnataka
First Published :
June 16, 2023 2:12 PM IST