തങ്ങൾ കണ്ടുമുട്ടിയതോ ഡേറ്റ് ചെയ്തതോ ആയ പുരുഷന്മാരെക്കുറിച്ചുള്ള വിവരങ്ങൾ ഗ്രൂപ്പിൽ സ്ത്രീകൾ പങ്ക് വച്ചിരുന്നു എന്നാണ് വിവരം. തന്നെക്കുറിച്ച് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത പരാമർശങ്ങൾ അപമാനവും, സമ്മർദ്ദവും, ഉത്കണ്ഠയും ഉണ്ടാക്കിയതായി ചൂണ്ടിക്കാണിച്ചാണ് പരാതി. തന്നെക്കുറിച്ചുള്ള പരാമർശങ്ങളും വിലയിരുത്തലുകളും തന്റെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന് പരാതിയിൽ നിക്കോ പറയുന്നു. നഷ്ടപരിഹാരമായി 75 മില്യൺ ഡോളറാണ് നിക്കോ ആവശ്യപ്പെട്ടിരിക്കുന്നത്.
advertisement
നിക്കോയെക്കൂടാതെ നിരവധി പുരുഷന്മാരെക്കുറിച്ചുള്ള മോശം പരാമർശങ്ങൾ ഈ ഫേസ്ബുക്ക് ഗ്രൂപ്പ് വഴി നടന്നിട്ടുണ്ടെന്നാണ് വിവരം. ഗ്രൂപ്പ് പ്രൈവറ്റ് ആയതുകൊണ്ട് ഈ വിവരങ്ങൾ ഗ്രൂപ്പിലെ അംഗങ്ങൾക്ക് മാത്രമാകും കാണാൻ സാധിക്കുക.
ഫോക്സ് ന്യൂസ് (Fox News) പുറത്ത് വിട്ട ഈ സ്വകാര്യ ഫേസ്ബുക്ക് ഗ്രൂപ്പിന്റെ ചില സ്ക്രീൻഷോട്ടുകളിൽ നിക്കോയെക്കുറിച്ചുള്ള പരാമർശം ഒരു സ്ത്രീ നടത്തിയതായി കാണാൻ സാധിക്കും. നിക്കോയെ രണ്ടര മാസം മുൻപ് ചിക്കാഗോയിൽ വച്ചാണ് ആദ്യമായി പരിചയപ്പെട്ടതെന്നും വളരെ വേഗം അടുക്കുന്ന ഒരു പ്രകൃതക്കാരൻ ആണെന്നും യുവതി പോസ്റ്റിൽ പറയുന്നു. പണം നിക്കോ അനാവശ്യമായി ചെലവാക്കുമെന്നും അയാളുടെ മോശം വശം, മറ്റുള്ളവരിൽ നിന്നും മറച്ചുവച്ചാണ് സംസാരിക്കുന്നതെന്നും പോസ്റ്റിൽ പറയുന്നു. ഒരുതവണ നമ്പർ ബ്ലോക്ക് ചെയ്തിട്ടും നിക്കോ മറ്റൊരു നമ്പറിൽ നിന്ന് വിളിച്ച് ശല്യം ചെയ്തുവെന്നും യുവതി പറയുന്നു. നിക്കോയുടെ മോശം സ്വഭാവത്തെക്കുറിച്ച് ഒരാൾ തന്നോട് മുൻപ് പറഞ്ഞിട്ടുണ്ടെന്ന് മറ്റൊരു സ്ത്രീയും പോസ്റ്റിന്റെ പ്രതികരണമായി പറഞ്ഞിട്ടുണ്ട്.