യാത്രക്കാർ റൺവേയിലിരുന്ന് ഭക്ഷണം കഴിച്ചു; ഇൻഡിഗോയ്ക്ക് ഒന്നേകാൽ കോടി പിഴ, മുംബൈ എയർപോർട്ടിന് 90 ലക്ഷം
- Published by:Sarika KP
- news18-malayalam
Last Updated:
മൂടൽ മഞ്ഞു മൂലം വിമാനങ്ങൾ വൈകിയതും എയർപോർട്ടിൽ ഉണ്ടായ തിരക്കും കാരണം യാത്രക്കാർ റൺവേയിലിരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ വൈറലായിരുന്നു.
റൺവേയിലിരുന്ന് യാത്രക്കാർ ഭക്ഷണം കഴിച്ച സംഭവത്തെത്തുടർന്ന് ഇൻഡിഗോയ്ക്ക് 1.20 കോടി രൂപയും മുംബൈ എയർപോർട്ടിന് 90 ലക്ഷം രൂപയും പിഴയിട്ട് വ്യോമയാന മന്ത്രാലയം. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയാണ് (ബിസിഎഎസ് - BCAS) ഇൻഡിഗോയ്ക്ക് പിഴ ചുമത്തിയത്. ഡിജിസിഎ (DGCA) 30 ലക്ഷം രൂപയും ബിസിഎഎസ് (BCAS) 60 ലക്ഷം രൂപയുമാണ് മുംബൈ എയർപോർട്ടിന് ചുമത്തിയ പിഴ.
മൂടൽ മഞ്ഞു മൂലം വിമാനങ്ങൾ വൈകിയതും എയർപോർട്ടിൽ ഉണ്ടായ തിരക്കും കാരണം യാത്രക്കാർ റൺവേയിലിരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ വൈറലായിരുന്നു. സംഭവം സുരക്ഷാ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി ഏവിയേഷൻ മന്ത്രാലയം ഇൻഡിഗോയ്ക്കും മുംബൈ എയർപോർട്ടിനും കാരണം കാണിക്കൽ നോട്ടീസ് നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് ഇൻഡിഗോയും പ്രതികരിച്ചിരുന്നു.
ഇൻഡിഗോയുടെ 6E2195 വിമാനം വഴി തിരിച്ചുവിട്ടതിനെത്തുടർന്ന് ഞായറാഴ്ച രാവിലെ 11.21 നാണ് മുംബൈ എയർപോർട്ടിൽ ഇറക്കിയത്. തുടർന്ന് 6E2091 എന്ന വിമാനത്തിൽ കയറാനായി ആളുകളെ പാർക്കിംഗ് സ്റ്റാൻഡായ കോൺടാക്ട് സ്റ്റാൻഡിൽ (Contact Stand) ഇറക്കുന്നതിന് പകരം റൺവേയിൽ ഇറങ്ങാൻ അനുവദിച്ചു. യാത്രക്കാർക്ക് വിശ്രമ സ്ഥലം ലഭിക്കാത്തതിനെത്തുടർന്ന് അവർ റൺവേയിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നുവെന്ന് പിടിഐ (PTI) റിപ്പോർട്ട് ചെയ്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
January 18, 2024 6:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
യാത്രക്കാർ റൺവേയിലിരുന്ന് ഭക്ഷണം കഴിച്ചു; ഇൻഡിഗോയ്ക്ക് ഒന്നേകാൽ കോടി പിഴ, മുംബൈ എയർപോർട്ടിന് 90 ലക്ഷം