TRENDING:

മഴ പെയ്യാൻ വേണ്ടി പാവകളുടെ വിവാഹം നടത്തി കർണാടകയിലെ ഗ്രാമം

Last Updated:

സാധാരണ വിവാഹത്തിനുണ്ടാകുന്ന എല്ലാ ചടങ്ങുകളോടും കൂടിയാണ് പാവകളെയും നാട്ടുകാർ വിവാഹം കഴിപ്പിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മഴ പെയ്യാൻ പല മാർഗങ്ങളും തേടുന്നവരുണ്ട്. ഹോമങ്ങളും യാഗങ്ങളും നടത്തുക, തവളകളെ കല്യാണം കഴിപ്പിക്കുക തുടങ്ങിയ പല കാര്യങ്ങളും പലയിടങ്ങളിലും ആളുകൾ ചെയ്യുന്ന വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ പാവകളുടെ വിവാഹം നടത്തിയതായി കേട്ടിട്ടുണ്ടോ ? എന്നാൽ സംഗതി സത്യമാണ്. കർണ്ണാടകയിലെ ഗദഗ് ജില്ലയിലെ ലക്ഷ്മേശ്വരിലുള്ള നാട്ടുകാർ മഴ പെയ്യാൻ വേണ്ടി പാവകളെ വിവാഹം കഴിപ്പിച്ചു. ഒരു സാധാരണ വിവാഹത്തിനുണ്ടാകുന്ന എല്ലാ ചടങ്ങുകളോടും കൂടിയാണ് പാവകളെ നാട്ടുകാർ വിവാഹം കഴിപ്പിച്ചത്.
advertisement

Also read- Kollam Sudhi | അറംപറ്റിയ ഡയലോഗ്; കട്ടപ്പനയിലെ ഋതിക് റോഷനിൽ കൊല്ലം സുധി പറഞ്ഞ വാചകം ഓർത്തെടുത്ത് ആരാധകർ

വിവാഹ ചടങ്ങുകൾക്ക് ശേഷം എല്ലാവരും പാവക്കുട്ടികളുമായി ചേർന്ന് ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്തു. ശേഷം, വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ഉണ്ടായിരുന്നു. ചടങ്ങിൽ പങ്കെടുക്കാനായി വൈദികരെയും നാട്ടുകാർ ക്ഷണിച്ച് വരുത്തിയിരുന്നു. കഴിഞ്ഞ ഏതാനും കാലങ്ങളായി നാട്ടുകാർ മഴ പെയ്യാൻ വേണ്ടി പാവകളെ വിവാഹം കഴിപ്പിക്കുന്നുണ്ട്. അങ്ങനെ ചെയ്താൽ വേ​ഗത്തിൽ മഴ ലഭിക്കും എന്നാണ് ഇവിടുത്തെ ആളുകൾ വിശ്വസിക്കുന്നത്. നേരത്തെ ഇതുപോലെ പാവകളെ വിവാഹം കഴിപ്പിച്ച് ഏഴാം നാൾ മഴ പെയ്തിരുന്നു എന്നാണ് നാട്ടുകാരുടെ വാദം.

advertisement

Also read-സവാദ് അനുകൂലികൾക്ക് വിശ്രമമില്ല; അശ്വതി ശ്രീകാന്തിന്റെ പോസ്റ്റിനു താഴെ പുരുഷ പുംഗവന്മാരുടെ ആറാട്ട്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംസ്ഥാനത്ത് പലയിടങ്ങളിലും മഴ കിട്ടിയിരുന്നു എങ്കിലും ലക്ഷ്മേശ്വരിൽ മഴ ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് വലിയ പ്രയാസങ്ങളിലൂടെയായിരുന്നു ഇവിടുത്തുകാർ പോയിക്കൊണ്ടിരുന്നത്. ഇതേ തുടർന്നാണ് പാവകളുടെ വിവാഹം കഴിപ്പിക്കാൻ നാട്ടുകാർ തീരുമാനിച്ചത്. സം​ഗീതവും മധുരവിതരണവും താലികെട്ടും എല്ലാം ഈ പാവക്കല്ല്യാണത്തിനും ഉണ്ടായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
മഴ പെയ്യാൻ വേണ്ടി പാവകളുടെ വിവാഹം നടത്തി കർണാടകയിലെ ഗ്രാമം
Open in App
Home
Video
Impact Shorts
Web Stories