സവാദ് അനുകൂലികൾക്ക് വിശ്രമമില്ല; അശ്വതി ശ്രീകാന്തിന്റെ പോസ്റ്റിനു താഴെ പുരുഷ പുംഗവന്മാരുടെ ആറാട്ട്
- Published by:user_57
- news18-malayalam
Last Updated:
സവാദ് അനുകൂലികൾ രൂക്ഷമായി അശ്വതിയെ വിമർശിച്ചു എങ്കിൽ, അവരിൽ കഴിയുന്നത്ര പേർക്ക് അശ്വതി നേരിട്ട് മറുപടി നൽകുകയും ചെയ്‌തു
യാത്രക്കാർ നിറഞ്ഞ ബസിനുള്ളിൽ വച്ച് യുവതിക്ക് മുന്നേ അശ്ലീല പ്രദർശനം നടത്തി ജയിലിലായ സവാദ് പുറത്തിറങ്ങിയ ശേഷം വമ്പൻ സ്വീകരണമാണ് ഓൾ കേരള മെൻസ് അസോസിയേഷൻ എന്ന സംഘടന നൽകിയത്. ഇത്തരമൊരു പ്രവണത നാട്ടിൽ നടക്കുമ്പോൾ പ്രതികരണ ശേഷി നഷ്‌ടപ്പെട്ടിട്ടില്ലാത്ത പലരും രംഗത്തെത്തി. അവതാരകയും അഭിനേത്രിയുമായ അശ്വതി ശ്രീകാന്ത് (Aswathy Sreekanth) പ്രതികരണം രേഖപ്പെടുത്തിയവരുടെ മുൻപന്തിയിൽ തന്നെയുണ്ട്
advertisement
'സ്വീകരണം കൊടുത്തതിലല്ല, ‘ഓൾ കേരള മെൻസ് അസോസിയേഷൻ’ എന്നൊക്കെ പറഞ്ഞ് വെളിവും ബോധവും ഉള്ള ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താൻ ശ്രമിക്കുന്നതിലാണ് സങ്കടം' എന്നായിരുന്നു അശ്വതിയുടെ പ്രതികരണം. എന്നാൽ നാട്ടിൽ സ്ത്രീകൾക്ക് ലഭിക്കുന്ന യഥാർത്ഥ ബഹുമാനവും, വെറും കവല പ്രസംഗങ്ങളും എത്രത്തോളം ഉണ്ട് എന്നതിന് ഉദാഹരണം അശ്വതിയുടെ പോസ്റ്റിനു താഴെയുള്ള സവാദ് അനുകൂലികളെ കണ്ടാൽ മനസിലാകും (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
'കമന്റ് ഇട്ട എല്ലാവരും ഭ്രാന്തന്മാരല്ല അശ്വതി ...ഒരു പക്ഷം പിടിക്കുന്നതിനു മുൻപ് സത്യം എന്താണെന്നു തിരക്കുക എങ്കിലും വേണമാരുന്നു ...ഏതോ ഒരു ആണിൽ നിന്നും കിട്ടിയ മോശം അനുഭവം കൊണ്ട് മുഴുവന് അടച്ചു ആക്ഷേപിക്കല്ലേ അശ്വതി' എന്ന് വേറൊരാൾ. 'ഞാൻ ഇവിടെ എവിടെയാണ് ആണുങ്ങളെ ആക്ഷേപിച്ചത്' എന്ന അശ്വതിയുടെ ചോദ്യത്തിൽ ആളുടെ വായടഞ്ഞു. അങ്ങനെ അനവധി കമന്റുകളും അതിനുള്ള മറുപടിയും ഈ പോസ്റ്റിനു താഴെ വന്നിട്ടുണ്ട്
advertisement