സാരിയിൽ അതീവ സുന്ദരിയായ മീനാക്ഷിയെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. സ്ലീവ്ലെസ് ബ്ലൗസും സാരിയുമാണ് മീനാക്ഷിയുടെ വേഷം. ബൺ സ്റ്റൈൽ ഹെയർസ്റ്റൈലിൽ മുല്ലപൂവും വച്ചിട്ടുണ്ട്. സിംപിൾ ലുക്കിൽ മീനാക്ഷി അതീവ സുന്ദരിയാണെന്നാണ് കൂടുതൽ പേരും കമന്റ് ചെയ്തിരിക്കുന്നത്.
കൂടാതെ, സാരിയിൽ കാണുമ്പോൾ എവിടെയോ ഒരു ദീപിക പദുക്കോൺ ലുക്കുണ്ടെന്നുമാണ് ആരാധകർ കമന്റ് ചെയ്യുന്നത്. സാരി ഉടുത്തിട്ടുള്ള പുതിയ റീൽ പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിലാണ് നിരവധി പേർ കമന്റുകൾ രേഖപ്പെടുത്തിയത്.
ഡാൻസിൽ മഞ്ജുവിനെ പോലെ തന്നെ താൽപ്പര്യമുള്ള മീനാക്ഷി ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ തന്റെ ഡാൻസ് വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്. സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍റെ പങ്കാളി അലീനയ്‌ക്കൊപ്പം നൃത്തം ചെയ്യുന്നതും ബാല്യകാല സുഹൃത്തും നാദിര്‍ഷയുടെ മകളുമായ ആയിഷയുടെ വിവാഹ സല്‍ക്കാരത്തിന് നമിത പ്രമോദിനൊപ്പം ചുവടുവച്ച വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.