TRENDING:

അമ്മ ഉപേക്ഷിച്ച 'പഞ്ചിന്' താങ്ങായത് പാവക്കുട്ടി; ലോകത്തിന്റെ മനം കവർന്ന് ജപ്പാൻ മൃഗശാലയിലെ കുട്ടിക്കുരങ്ങൻ

Last Updated:

ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലെ ജാപ്പനീസ് മക്കാക്ക് വിഭാഗത്തിൽപ്പെട്ട കുരങ്ങനാണ് പഞ്ച്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ടോക്കിയോ: അമ്മ കുരങ്ങൻ ഉപേക്ഷിച്ചതിനെത്തുടർന്ന് ഒരു പാവക്കുട്ടിയെ തന്റെ അമ്മയായി സ്വീകരിച്ച 'പഞ്ച്' എന്ന കുട്ടി കുരങ്ങന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലെ ജാപ്പനീസ് മക്കാക്ക് (Macaque) വിഭാഗത്തിൽപ്പെട്ട കുരങ്ങനാണ് പഞ്ച്. പാവക്കുട്ടിയെ കെട്ടിപ്പിടിച്ചുറങ്ങുന്ന പഞ്ചിന്റെ ദൃശ്യങ്ങൾ കണ്ട് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് വൈകാരികമായി പ്രതികരിക്കുന്നത്.
News18
News18
advertisement

2025 ജൂലൈയിൽ ജനിച്ച പഞ്ചിനെ പ്രസവിച്ച ഉടൻ തന്നെ അമ്മ ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ മൃഗശാല അധികൃതർ അവനെ ഏറ്റെടുത്ത് വളർത്തി. ഒറ്റപ്പെട്ടുപോയ പഞ്ചിന് ആശ്വാസമേകാൻ അധികൃതർ അവന്റെ കൂട്ടിലേക്ക് ഒരു പാവക്കുട്ടിയെ (Orangutan plush toy) ഇട്ടു നൽകി. താമസിയാതെ പഞ്ച് ആ പാവയെ തന്റെ അമ്മയെപ്പോലെ സ്നേഹിച്ചു തുടങ്ങി. എപ്പോഴും ആ പാവയെ കെട്ടിപ്പിടിക്കുന്നതും ഒപ്പം കൊണ്ട് നടക്കുന്നതും ഉറങ്ങുന്നതുമെല്ലാം കണ്ടതോടെ സോഷ്യൽ മീഡിയയിൽ #HangInTherePunch എന്ന ഹാഷ്‌ടാഗ് വൈറലായി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കുറച്ചു കാലം പാവക്കുട്ടിക്കൊപ്പം കഴിഞ്ഞ പഞ്ച് ഇപ്പോൾ തന്റെ കുരങ്ങൻ കൂട്ടത്തിലേക്ക് പതുക്കെ ലയിച്ചു തുടങ്ങിയിരിക്കുകയാണ്. മറ്റ് കുരങ്ങന്മാർ പഞ്ചിനെ തലോടുന്നതും അവനോടൊപ്പം കളിക്കുന്നതും മൃഗശാല അധികൃതർ നിരീക്ഷിച്ചിട്ടുണ്ട്. മറ്റ് കൂട്ടുകാരെ കിട്ടിയെങ്കിലും തന്റെ പ്രിയപ്പെട്ട പാവക്കുട്ടിയെ വിട്ടുപിരിയാൻ പഞ്ച് ഇപ്പോഴും തയ്യാറല്ല.

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
അമ്മ ഉപേക്ഷിച്ച 'പഞ്ചിന്' താങ്ങായത് പാവക്കുട്ടി; ലോകത്തിന്റെ മനം കവർന്ന് ജപ്പാൻ മൃഗശാലയിലെ കുട്ടിക്കുരങ്ങൻ
Open in App
Home
Video
Impact Shorts
Web Stories