രാഷ്ട്രീയക്കാരും സിനിമാ പ്രവർത്തകരുമെല്ലാം അവരുടെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് വേണ്ടി വോട്ട് ചോദിച്ച് സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്. ഇപ്പോൾ എൽ ഡി എഫിനു വേണ്ടി വോട്ട് ചോദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടനും കൊല്ലം എം എൽ എയുമായ മുകേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുകേഷ് വോട്ട് അഭ്യർത്ഥന നടത്തിയിരിക്കുന്നത്.
You may also like:K Surendran | പച്ചക്കള്ളം പറഞ്ഞ തോമസ് ഐസക്ക് രാജിവെക്കണമെന്ന് കെ.സുരേന്ദ്രൻ [NEWS]ആറു വയസുകാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവം; യുപി ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട സംസ്ഥാനമെന്ന് 'ഇഷ്ക്' സംവിധായകൻ [NEWS] NDA, UDF സ്ഥാനാർത്ഥികൾക്ക് വോട്ട് ചോദിച്ച് അരുൺ ഗോപി; വോട്ടെല്ലാം സ്ഥാനാർത്ഥികൾക്കും തെറിയെല്ലാം അരുൺ ഗോപിക്കെന്നും ശ്രീജിത്ത് പണിക്കർ [NEWS]
advertisement
എൽ ഡി എഫിന് വോട്ട് തേടിയുള്ള പോസ്റ്റിൽ എന്തിന് മാറി ചിന്തിക്കണമെന്നാണ് എം എൽ എ ചോദിക്കുന്നത്.
പെൻഷനും റേഷനും മരുന്നും പുസ്തകവും മുടങ്ങിയിട്ടില്ലെന്നും പറഞ്ഞു തുടങ്ങുന്ന കുറിപ്പ് പാവങ്ങൾക്കെല്ലാം വീടുമായി എന്ന നേട്ടത്തിലാണ് അവസാനിക്കുന്നത്. അതുകൊണ്ടു തന്നെ എന്തിനാണ് മാറി ചിന്തിക്കുന്നതെന്നും ഇടതുപക്ഷം തന്നെ വീണ്ടും വിജയിക്കണ്ടേയെന്നും വികസന വിസ്മയങ്ങളും തുടരണ്ടേയെന്നും എം എൽ എ ചോദിക്കുന്നു.
മുകേഷ് എം എൽ എ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ,
'കറന്റ് കട്ടായിട്ടില്ല!...................
ആശുപതിയും ജോറായി..................
റോഡെല്ലാം കേമമായി!...........
സ്‌കൂളെല്ലാം ഹൈടെക്കക്കായി!.......
പൊതുമേഖലയെല്ലാം ലാഭത്തിലായി!..........
പാവങ്ങൾക്കെല്ലാം വീടുമായി...........
പിന്നെന്തിന് മാറി ചിന്തിക്കണം?.................
ഇടതുപക്ഷം തന്നെ വീണ്ടും വിജയിക്കണ്ടേ ...........................?
വികസന വിസ്മയങ്ങളും തുടരണ്ടേ ................? '
എന്നാൽ എൽ ഡി എഫിന് വോട്ടു തേടിയുള്ള കുറിപ്പിന്റെ താഴെയെത്തിയ കമന്റുകളിൽ അധികവും പ്രതിഷേധ കമന്റുകൾ ആയിരുന്നു. സേവ് സിവിൽ പൊലീസ് റാങ്ക് ലിസ്റ്റ് എന്നാണ് കൂടുതൽ കമന്റുകളും. 'ദയവു ചെയ്തു CPO റാങ്ക് ലിസ്റ്റ് ഒന്ന് പുനപരിശോധിക്കണം, അനേകായിരം പേരുടെ ജീവിതമാണ്. സത്യാവസ്ഥ അങ്ങേയ്ക്ക് ബോധ്യപ്പെടും. ഭരണകുടത്തിൽ ഇപ്പോഴും വിശ്വാസമുണ്ട്. #SAVE CPO RANK LIST' - എന്നായിരുന്നു ഒരു കമന്റ്.
ഇടയ്ക്ക് ചാനൽ മാറ്റി വാർത്ത കാണാനും ചിലർ നിർദ്ദേശിച്ചിട്ടുണ്ട്. 'അന്തസ് വേണം' - എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. സ്വർണക്കടത്തിന്റെ കാര്യവും സംസ്ഥാനത്തിന്റെ കടം വർദ്ധിച്ച കാര്യവുമെല്ലാം മറ്റുചിലർ ഓർമിപ്പിക്കുന്നുമുണ്ട്.