സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ എല്ലാവരും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണ്. സ്ഥാനാർത്ഥിക്ക് ഒപ്പം വോട്ട് പിടിക്കാൻ പോകാൻ കഴിയാത്തവർ സോഷ്യൽ മീഡിയയിലൂടെ വോട്ട് അഭ്യർത്ഥന നടത്തുകയാണ്. കൂട്ടുകാർക്ക് വേണ്ടി പല പ്രമുഖരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വോട്ട് അഭ്യർത്ഥിച്ച് കഴിഞ്ഞു. ഇത്തരത്തിലൊരു വോട്ട് അഭ്യർത്ഥനയാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്.
ദിലീപ് നായകനായ 'രാമലീല' സിനിമയുടെ സംവിധായകൻ അരുൺ ഗോപിയാണ് തന്റെ കൂട്ടുകാർക്കു വേണ്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ വോട്ട് അഭ്യർത്ഥന നടത്തിയത്. മടപ്പള്ളി ഗ്രാമ പഞ്ചായത്തിൽ പതിനേഴാം വാർഡിൽ മത്സരിക്കുന്ന എൻ ഡി എ സ്ഥാനാർത്ഥി സന്ധ്യ എസ് പിള്ളയ്ക്ക് വോട്ട് തേടി ആയിരുന്നു അരുൺ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
Sreejith Panickar പണിക്കര് അല്ലേലും മാസ്സ് ആണല്ലോ 😂😜😍
You may also like:K Surendran | പച്ചക്കള്ളം പറഞ്ഞ തോമസ് ഐസക്ക് രാജിവെക്കണമെന്ന് കെ.സുരേന്ദ്രൻ [NEWS]M Shivashankar | ശിവശങ്കർ നൽകിയ ആർഗ്യുമെന്റ് നോട്ടിനെതിരെ കടുത്ത വിയോജിപ്പുമായി ഇ.ഡി; ശിവശങ്കർ പച്ചക്കള്ളം പറയുന്നുവെന്നും ആരോപണം [NEWS] PK Kunhalikutty | കിഫ്ബി വലിയ അഴിമതി; UDF അധികാരത്തിൽ എത്തിയാൽ കിഫ്ബി തുടരണോ എന്ന് ചർച്ച ചെയ്യും: പികെ കുഞ്ഞാലിക്കുട്ടി [NEWS]
ഏറ്റവും പ്രിയപ്പെട്ട ബിനുവിന്റെ സഹധർമ്മിണിയാണെന്നും എന്തിനും ഏതിനും ഒപ്പം നില്ക്കുന്ന കുടുംബ സുഹൃത്തുക്കളാണെന്നും പരിചയപ്പെടുത്തി ആയിരുന്നു അരുൺ ഗോപി വോട്ട് അഭ്യർത്ഥന നടത്തിയത്. നിലപാടുള്ള രാഷ്ട്രീയ പ്രവർത്തകയാണെന്നും നാടിനൊപ്പം നില്ക്കുന്ന സന്ധ്യക്ക് ഹൃദയം നിറഞ്ഞ വിജയാശംസകൾ എന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം നേർന്നു.
ഏറ്റവും പ്രിയപ്പെട്ട ബിനു വിന്റെ സഹധർമ്മിണിയാണ്...!! എന്തിനും ഏതിനും ഒപ്പം നില്ക്കുന്ന കുടുംബ സുഹൃത്തുക്കളാണ്......
എന്നാൽ, എൻ ഡി എ സ്ഥാനാർത്ഥിക്ക് വോട്ട് ചോദിച്ചത് ചിലരെ ചൊടിപ്പിച്ചു. അതു മാത്രമല്ല അരുൺ ഗോപി ഇതിനു മുമ്പ് ഫേസ്ബുക്കിൽ പങ്കുവച്ച ചില പോസ്റ്റുകളും ചർച്ചയായി. ചീത്ത വിളികളുമായി ചിലർ എത്തിയപ്പോൾ എല്ലാ പാർട്ടിയിൽ ഉള്ളവരെയും പ്രോത്സാഹിപ്പിക്കുന്നത് തന്നെ വലിയ കാര്യമെന്ന് ആയിരുന്നു ഒരാളുടെ കമന്റ്.
എൻ ഡി എ സ്ഥാനാർത്ഥിക്ക് വോട്ട് അഭ്യർത്ഥിച്ചുള്ള പോസ്റ്റിന് തൊട്ടുമുമ്പ് ഫേസ്ബുക്കിൽ അരുൺ ഗോപി പങ്കുവച്ചിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചു കൊണ്ടുള്ള ഒരു പോസ്റ്റ് ആയിരുന്നു. ഗെയിൽ പദ്ധതി യാഥാർത്ഥ്യമായതിന് ആയിരുന്നു മുഖ്യമന്ത്രിക്ക് അരുൺ ഗോപിയുടെ അഭിനന്ദനം.
ഇതിനെല്ലാം മുമ്പ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്നേഹ ആർ വി ഹരിപ്പാടിനു വേണ്ടിയും അരുൺ ഗോപി വോട്ട് അഭ്യർത്ഥന നടത്തിയിരുന്നു. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ സ്നേഹ ആർ വി ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് ചെറുതന ഡിവിഷനിൽ നിന്നാണ് മത്സരിക്കുന്നത്. ഏതായാലും ആദ്യത്തെ രണ്ട് പോസ്റ്റുകൾക്കും ലഭിക്കാത്ത തരത്തിലുള്ള ചീത്ത വിളികൾ ആയിരുന്നു എൻ ഡി എ സ്ഥാനാർത്ഥിക്ക് വോട്ട് അഭ്യർത്ഥിച്ചപ്പോൾ കമന്റ് ബോക്സിൽ നിറഞ്ഞത്.
ഇതെല്ലാം കണ്ട് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ കുറിച്ച ഒരു കമന്റും അരുൺ ഗോപി ഫേസ്ബുക്കിൽ പങ്കുവച്ചു. 'പ്രിയരേ, വരുന്ന തെരഞ്ഞെടുപ്പിൽ നിങ്ങളുടെ വിലയേറിയ സമ്മതിദാനം എൽഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാർത്ഥികൾക്കും തെറി മുഴുവൻ അവർക്കു വേണ്ടി വോട്ടു ചോദിക്കുന്ന അരുൺ ഗോപിക്കും നൽകണമേയെന്ന് സ്നേഹത്തിന്റെ ഭാഷയിൽ ഹൃദയം തൊട്ട് അഭ്യർത്ഥിക്കുന്നു' - ശ്രീജിത്ത് പണിക്കരുടെ ഈ കമന്റ് പണിക്കര് അല്ലേലും മാസ് ആണല്ലോ എന്ന കുറിപ്പോടെയാണ് അരുൺ ഗോപി പങ്കുവച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.